മത്തന്‍


കരോട്ടിന്‍ എന്ന ജീവകം ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറിവിളയാണ് മത്തന്‍. മത്തനില്‍ അടങ്ങിയിട്ടുള്ള കരോട്ടിന്‍ ചൂടുതട്ടിയാല്‍ വളരെപ്പെട്ടെന്ന്  വിഘടിച്ചുപോകുന്നതിനാല്‍ നന്നായി വേവിച്ചാല്‍ ഇതിലെ ജീവകം നഷ്ടമാകും. വേനല്‍ക്കാലത്ത് ഇവ നന്നായി കൃഷിചെയ്തുവരുന്നു. ജനുവരി-ഫെബ്രുവരി മാസങ്ങളിലും, സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലുമാണ് മത്തന്‍ കേരളത്തില്‍ കൃഷിചെയ്യുന്നത്.

 

ഇനങ്ങള്‍

 

  • അമ്പിളി : ഉരുണ്ട് പരന്ന കായ്കള്‍ക്ക് 4-6 കിലോഗ്രാം വരെ തൂക്കം വരും. അത്യുല്‍പാദനശേഷിയുള്ള ഇനമാണിത്. ഇളംപ്രായത്തില്‍ പച്ചനിറവും മൂക്കുമ്പോള്‍ മഞ്ഞകലര്‍ന്ന ഓറഞ്ച് നിറവും അമ്പിളിയുടെ പ്രത്യേകതയാണ്. അടുക്കളത്തോട്ടത്തിലേക്ക് അനുയോജ്യമാണ്. 

 

  • സുവര്‍ണ്ണ : കാമ്പിന് നല്ല ഓറഞ്ച് നിറമുള്ള ഇനമാണ് സുവര്‍ണ്ണ. ഈയിനത്തില്‍ കരോട്ടിന്‍റെ അളവ് കൂടുതലായുണ്ട്. പരന്ന് ഉരുണ്ട കായ്കള്‍ക്ക് തൂക്കം 3-4 കിലോഗ്രാം വരെ തൂക്കമുണ്ടാകും. അത്യുല്‍പാദനശേഷിയാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത. 

 

  • സരസ്സ് : നീണ്ട് ഉരുണ്ട മദ്ദളംപോലുള്ള കായ്കള്‍ ഈയിനത്തിന്‍റെ സവിശേഷതയാണ്. 45 മുതല്‍ 50 ദിവസത്തിനുള്ളില്‍  പൂവിടുന്ന ഇവയുടെ കായ്കള്‍ക്ക് 3 കിലോഗ്രാമില്‍ താഴെ തൂക്കമേ വരൂ. അടുക്കളത്തോട്ടത്തിലേക്ക് അനുയോജ്യം.

 

  • സൂരജ് : ഉരുണ്ട കായ്കള്‍, അത്യുല്‍പാദനശേഷി, 120 ദിവസം ഉല്‍പാദനകാലം, ഓറഞ്ച് നിറമുള്ള കാമ്പ് എന്നിവ ഇതിന്‍റെ മെച്ചങ്ങളാണ്.  ഇവയ്ക്കുപുറമേ ഒരു കിലോയ്ക്ക് താഴെ മാത്രം തൂക്കം വരുന്ന അര്‍ക്ക സൂര്യമുഖി (ബാംഗ്ലൂര്‍ മത്തന്‍)യും മത്തന്‍ ഇനങ്ങളില്‍ പ്രമുഖ സ്ഥാനത്തുണ്ട്.

 

 കൃഷിരീതി


കുമ്പളത്തെപ്പോലെതന്നെയാണ് മത്തന്‍റെ കൃഷിരീതികളും. പൊതുവേ കീട-രോഗങ്ങള്‍ കുറവാണെന്നു പറയാം. മഞ്ഞളിപ്പ് രോഗത്തെ ഒഴിവാക്കുന്നതിന് സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ വിത്തിടുകയാണ് നല്ലത്. ഒരു സെന്‍റില്‍ കൃഷിചെയ്യുന്നതിന് 6 ഗ്രാം വിത്ത് ആവശ്യമാണ്. ചെടികള്‍ക്കിടയില്‍ 4.5 മീറ്ററും വരികള്‍ക്കിടയില്‍ 2 മീറ്ററും ഇടയകലം നല്‍കണം. 3 സെ.മീ. ആഴത്തില്‍ വിത്ത് നടാവുന്നതാണ്. 


രോഗ-കീടബാധകളും അവയുടെ നിയന്ത്രണമാര്‍ഗങ്ങളും കുമ്പളത്തിനു സമാനമാണ്. 

 

വിളവെടുപ്പ് 


മത്തന്‍ നട്ട് 50 ദിവസമാകുമ്പോഴേക്കും പൂവിട്ടു തുടങ്ങും. 25 ദിവസംകൂടി കഴിഞ്ഞാല്‍ വിളവെടുക്കാം.






karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6236293