പോളി ഹൗസ് / ഗ്രീന്‍ഹൗസ് : ഹരിതഗൃഹം- വിളപരിപാലനം


സ്വാഭാവിക വായുസഞ്ചാരമനുവദിക്കുന്ന തരം ഹരിതഗൃഹങ്ങളാണ് കേരളത്തിന് അനുയോജ്യം. ഇത്തരം ഹരിതഗൃഹങ്ങളില്‍ പ്രതികൂല കാലാവസ്ഥയില്‍പ്പോലും ഹരിതഗൃഹത്തില്‍ വളരുവാന്‍ അനുയോജ്യമായ വിളകള്‍ കൃഷി ചെയ്തുണ്ടാക്കാം. വിളകള്‍ തിരഞ്ഞെടുക്കുന്നതിന് മുമ്പ് തദ്ദേശമാര്‍ക്കറ്റിലെ ആവശ്യം, വില എന്നിവ കണക്കിലെടുക്കണം. 
  ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ സാധാരണ തുറസ്സായ സ്ഥലത്ത് കൃഷി ചെയ്യാന്‍ പ്രയാസമുള്ള തക്കാളി, ക്യാപ്സിക്കം, ക്യാബേജ്, കോളിഫ്ളവര്‍, പാലക്, ക്യാരറ്റ്, മുള്ളങ്കി, ലറ്റ്യൂസ് എന്നിവ ഹരിതഗൃഹത്തില്‍ കൃഷിയ്ക്കായി തിരഞ്ഞെടുക്കാം. ജൂണ്‍ ആദ്യം തന്നെ നടുകയാണെങ്കില്‍ ഓണക്കാലത്ത് ഈ പച്ചക്കറികളുടെ ഉല്‍പ്പാദനം ഉറപ്പുവരുത്താം. മഴക്കാലത്തും ക്യാബേജ്, കോളിഫ്ളവര്‍  എന്നിവ കൃഷിചെയ്തെടുക്കാമെന്ന് സര്‍വ്വകലാശാലയിലെ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.


  നടീല്‍ കൃഷി രീതിയനുസരിച്ച് വിളകളെ രണ്ടായി തരംതിരിക്കാം. വിത്ത് നേരിട്ട് നടുന്നവയും തൈകള്‍ പറിച്ച് നടുന്നവയും. ക്യാരറ്റ്, മുള്ളങ്കി, വെള്ളരി വര്‍ഗങ്ങള്‍, പയറുവര്‍ഗങ്ങള്‍, വെണ്ട എന്നിവ വിത്ത് നേരിട്ട് നടുന്നവയാണ്. വെള്ളരി വര്‍ഗതൈകള്‍ പ്രോട്രേകളില്‍ വളര്‍ത്തിയും നടാവുന്നവയാണ്. തക്കാളി, ക്യാപ്സിക്കം, ക്യാബേജ്, കോളിഫ്ളവര്‍, വഴുതന, മുളക് എന്നിവ തൈകള്‍ പറിച്ച് നടുന്നരീതിയിലുള്ള വിളകളാണ്. 


  തിരഞ്ഞെടുക്കുന്ന വിളകള്‍ക്കനുസരിച്ച് ഹരിതഗൃഹത്തിലെ സ്ഥലം ഒരുക്കേണ്ടതാണ്. മഴക്കാലത്ത് ഉണ്ടാകുന്ന കൂടിയ അന്തരീക്ഷ ഈര്‍പ്പം മൂലം കുമിള്‍ രോഗബാധ ഉണ്ടാകാന്‍ ഇടയുണ്ട്. അതുകൊണ്ട് സാധാരണ ഒരു വിളയ്ക്ക് കൊടുക്കുന്ന അകലത്തെക്കാള്‍ കുറച്ച് കൂടുതല്‍ അകലം കൊടുത്ത് വിളകള്‍ നടണം. ഉദാഹരണമായി സാധാരണയായി 60 ഃ 60 സെന്‍റിമീറ്റര്‍ അകലം കൊടുത്ത് നടുന്ന തക്കാളിക്ക് 75 ഃ 60 സെന്‍റിമീറ്റര്‍ ; 45 ഃ 60 സെന്‍റീമീറ്റര്‍ അകലത്തില്‍ നടുന്ന ക്യാപ്സിക്കത്തിന് 60 ഃ 60 സെന്‍റിമീറ്റര്‍ അകലം കൊടുക്കണം. 


  പടര്‍ന്നുകയറുന്ന വിളകളായ പയര്‍, സാലഡ് വെള്ളരി എന്നിവയ്ക്ക് പടരുവാനുള്ള സൗകര്യം ഒരുക്കണം.
മണ്ണില്‍നിന്ന് ഒരു മീറ്റര്‍ ഉയരം വരെയുള്ള പാര്‍ശ്വശാഖകള്‍ നീക്കം ചെയ്യേണ്ടതും 1 മീറ്റര്‍ ഉയരത്തിനു മുകളില്‍ പാര്‍ശ്വശാഖകളെ വലകളില്‍ പടര്‍ത്തി വിടേണ്ടതുമാണ്. വിള പടര്‍ത്തേണ്ട വലകള്‍ തറനിരപ്പിനു ലംബമായിട്ടായിരിക്കണം നിര്‍മിക്കേണ്ടത്. തക്കാളി, ക്യാപ്സിക്കം എന്നിവയ്ക്ക് ഹരിതഗൃഹത്തിനുള്ളില്‍ മുകളിലേക്ക് വളരുന്നതിന് താങ്ങ് നല്‍കേണ്ടതാണ്. പരപരാഗണം ആവശ്യമുള്ള പാവലില്‍ കൈകൊണ്ടുള്ള പരാഗണം നടത്തികൊടുക്കേണ്ടതാണ്. 
  ജൈവവളങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള വളപ്രയോഗ രീതി സ്വീകരിക്കുന്നതാണ് നല്ലത്. ജൈവവളങ്ങള്‍ വെള്ളത്തില്‍ ലയിപ്പിച്ച് അരിച്ചെടുത്ത് നേര്‍പ്പിച്ച് ഒഴിച്ചുകൊടുക്കുന്നതാണ് നല്ലത്. രോഗകീട നിയന്ത്രണത്തിനും ജൈവമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതാണ് നല്ലത്. ഇതിനായി വെളുത്തുള്ളി മിശ്രിതം, വേപ്പെണ്ണ, മിത്ര കുമിളുകളായ വെര്‍ട്ടിസീലിയം, മെറ്റാറൈസിയം എന്നിവയും മിത്ര ബാക്ടീരിയയായ സ്യൂഡോമോണാസും ഉപയോഗിക്കാം. ഹരിതഗൃഹത്തില്‍ ഒരേ സ്ഥലത്ത് ഒരേ വിള മാത്രം ചെയ്യാതെ വിളകള്‍ മാറിമാറി ചെയ്യുവാന്‍ ശ്രദ്ധിക്കണം. 

 

പച്ചക്കറി കൃഷിക്ക് അനുയോജ്യമായ നടപടി ക്രമങ്ങള്‍

 

  • പാരിസ്ഥിതികമായി അനുകൂലമായ കാലാവസ്ഥ, വളക്കൂറുള്ള മണ്ണ്, ശുദ്ധജലം, സൂര്യപ്രകാശത്തിന്‍റെ ലഭ്യത-കീടരോഗവിമുക്തമായതും പ്രാദേശികമായി യോജിച്ചതുമായ വിത്തുകള്‍ എന്നിവ ഉറപ്പാക്കുക. 

 

  • ജൈവസമ്പുഷ്ടമായ ജീവനുള്ള മണ്ണ് ഒരുക്കുക-ജൈവവളങ്ങള്‍, ജീവാണുവളങ്ങള്‍, പലയിനം ജൈവ കമ്പോസ്റ്റുകള്‍, ഗോമൂത്രം, മണ്ണിരകഷായം (വെര്‍മി വാഷ്) തുടങ്ങിയവയുടെ നിയന്ത്രിതമായ ഉപയോഗം വഴി മണ്ണ് ജീവസുറ്റതാകുന്നു.

 

  • വിവിധതരം പുതയിടല്‍ വഴി മേല്‍മണ്ണ് സംരക്ഷിക്കുക. വളര്‍ന്നുവരുന്ന കള സസ്യങ്ങള്‍ സമയാസമയങ്ങളില്‍ മാറ്റി പുതയിട്ട് മേല്‍മണ്ണും ജൈവികാവസ്ഥയും നിലനിര്‍ത്തി അമിത സൂര്യതാപനത്തില്‍ നിന്നും മണ്ണ് സംരക്ഷിക്കുക. 

 

  • വിത്തുകളും നടീല്‍വസ്തുക്കളും കീടരോഗവിമുക്തമാക്കുന്നതിനുവേണ്ടി ചൂടുവെള്ള പ്രയോഗം, ചാണക-ചാര കുഴമ്പ് പ്രയോഗം തുടങ്ങിയവ അനുവര്‍ത്തിക്കാവുന്നതാണ്. സ്യൂഡോമോണാസും മറ്റ് ജീവാണുക്കളും ഉപയോഗിച്ചുള്ള വിത്തുപചരണവും അതിന്‍റെ മണ്ണിലെ പ്രയോഗവും ചെടികളില്‍ തളിക്കലും മറ്റും വിളകളെയും മണ്ണിനെയും രോഗവിമുക്തമാക്കുകയും ചെടികള്‍ക്ക് പ്രതിരോധശക്തി നല്‍കുകയും ചെയ്യുന്നു. 

 

  • പഴയ തവാരണകള്‍, തടങ്ങള്‍, കുഴികള്‍, കൂനകള്‍ തുടങ്ങിയവ മുന്‍കൂട്ടി തയ്യാറാക്കി സൂര്യതാപന പ്രക്രിയയ്ക്ക് വിധേയമാക്കി കീടരോഗ വിമുക്തമാക്കിയതിനുശേഷം ജൈവവളപ്രയോഗം നടത്തി. തുടര്‍ന്ന് വിതയ്ക്കുകയോ നടുകയോ പോളിബാഗുകളില്‍ നിറയ്ക്കുകയോ ചെയ്യുക. 

 

  • തവാരണയില്‍ വളര്‍ത്തുന്ന തൈകളും പറിച്ചുനട്ടതിനുശേഷമുള്ള ചെറുചെടികളും നേര്‍ത്ത വലയുപയോഗിച്ച് (40 ാലവെ) കീടരോഗവിമുക്തമാക്കുന്നതുവഴി രോഗ-കീടബാധയുടെ തുടക്കവും വ്യാപനവും തടയുന്നതാണ്. 

 

  • ചെടികളുടെ ആദ്യകാല വളര്‍ച്ചയില്‍ (ആദ്യത്തെ ഒരു മാസം) പ്രതിരോധ ശക്തിദായകമായ വസ്തുക്കളുടെ ഉപയോഗം (വേപ്പിന്‍ പിണ്ണാക്ക്, പുളിപ്പിച്ച പിണ്ണാക്കു മിശ്രിതം, നേര്‍പ്പിച്ച ഗോമൂത്രം, ഹ്യൂമിക് അമ്ലം, ജുവനോയിക് അമ്ലം, സ്യൂഡോമോണസ് ജീവാണുക്കള്‍) എന്നിവകളുടെ ശാസ്ത്രീയ പ്രയോഗം ചെടികള്‍ക്ക് കീടരോഗ പ്രതിരോധ ശക്തിയും ഓജസ്സും നല്‍കുന്നു. 

 

  • സൂര്യോദയത്തിനുമുമ്പും സൂര്യാസ്തമനത്തിനുശേഷവും ഒന്ന് രണ്ട് മണിക്കൂര്‍ എങ്കിലും ഹരിതഗൃഹങ്ങള്‍ക്ക് പുറത്തുള്ള വെളിച്ചക്കെണി ശത്രുകീടങ്ങളെ അവയിലേക്ക് ആകര്‍ഷിച്ച് നശിപ്പിക്കാനുതകുന്നതാണ്. വിവിധയിനം വിളകള്‍ക്ക് കെണികളും ഉപയോഗിക്കാം. നിയന്ത്രിതമായി അവ സംരക്ഷണ ഗൃഹങ്ങള്‍ക്കുള്ളിലും ഉപയോഗിച്ച് കീടബാധയെ നിരീക്ഷിക്കുകയും കീടങ്ങളെ ആകര്‍ഷിച്ച് നശിപ്പിക്കുകയും ചെയ്യും. 

 

  •  ചെടികളുടെ ആദ്യകാല വളര്‍ച്ച മുതല്‍ കീടയിനങ്ങള്‍ക്കനുസരിച്ചുള്ള വിവിധയിനം ആകര്‍ഷകക്കെണികളും ഫെറമോണ്‍ കെണികളും ഉപയോഗിച്ചാല്‍ കീടനിരീക്ഷണവും തദ്വാരാ അവയുടെ വ്യാപനവും തടഞ്ഞ് നിയന്ത്രണം സാദ്ധ്യമാക്കുന്നതാണ്. 

 

ഹരിതഗൃഹം- നിലമൊരുക്കല്‍


വിളകള്‍ മണ്ണിലോ അല്ലെങ്കില്‍ വേറെ ഏതെങ്കിലും മാധ്യമത്തില്‍ (സോയില്‍ ലെസ്സ് കള്‍ച്ചര്‍) ആയോ നടാവുന്നതാണ്. മണ്ണ് ഉഴുത് പൊടിയാക്കേണ്ടതാണ്. 

 മണ്ണിനെ നല്ല പൊടിയായി ഉഴേണ്ടതാണ്. മണ്ണിന്‍റെ അമ്ലത്വം 6-6.5 ആയിരിക്കണം.


മണ്ണിനെ ജൈവവളം, ചാണകപ്പൊടി/മണ്ണിര കമ്പോസ്റ്റ്/ചകിരിച്ചോറ്/മി (3:2:1) എന്ന അനുപാതത്തില്‍ നന്നായി ഇളക്കി 1 മീറ്റര്‍ വീതിയിലും 8 മുതല്‍ 10 സെന്‍റീമീറ്റര്‍ വരെ ഉയരത്തിലും പാരങ്ങള്‍ നിര്‍മിക്കേണ്ടതാണ്. ജൈവവളം 40േ/വമ എന്ന അളവില്‍ മണ്ണില്‍ ചേര്‍ക്കുക. ഉല്‍പ്പാദനക്ഷമത കൂടിയതും രോഗവിമുക്തവുമായ വിത്തുകള്‍/തൈകള്‍ പാത്തികളില്‍ നടേണ്ടതാണ്. 


വിത്തുകള്‍ പ്രോട്രേകളില്‍ പാകി മുളപ്പിച്ച് നടുന്നതാണ് അഭികാമ്യം. അതിന്‍റെ ഗുണങ്ങള്‍ ഒരേ രൂപത്തിലുള്ള വളര്‍ച്ച. 


* കൃഷിയിടത്തിലെ വിളകളുടെ ദൈര്‍ഘ്യം കുറയ്ക്കുക.
* വിലകൂടിയ വിത്തുകള്‍ ഉപയോഗിക്കുന്നതിനാല്‍ വിത്തുകള്‍ പരമാവധി പ്രയോജനപ്പെടുത്തുക. 
* രോഗവിമുക്തമായ തൈകള്‍ ഉല്‍പ്പാദിപ്പിക്കുക
* ഓഫ് സീസണ്‍ ഉല്‍പ്പാദനം പ്രായോഗികമാക്കുക


പ്ലഗ് ട്രേ/പ്രോട്രേയിലെ തൈകളുടെ ഉല്‍പ്പാദനം ആവശ്യമായ കാര്യങ്ങള്‍


1. അനുയോജ്യമായ അറകളുള്ള പ്രോട്രേകള്‍ 
2. കൃത്രിമ മാധ്യമം
3. ജലം
4. ജലസേചനത്തോടൊപ്പമുള്ള വളപ്രയോഗം ചകിരിചോറ് കമ്പോസ്റ്റ്/വെര്‍മിക്കുലൈറ്റ്/പെര്‍ലൈറ്റ് (1:1:1 അനുപാതത്തില്‍). മണ്ണ് ഒഴിവാക്കേണ്ടതാണ്. വിത്ത് വിതയ്ക്കുന്ന രീതി നനവുള്ള മാധ്യമം നിറച്ച പ്രോട്രേകളില്‍ ഒരു അറയില്‍ ഒരു വിത്ത് എന്ന രീതിയില്‍, വിത്തിനെ പതിയെ അമര്‍ത്തി വയ്ക്കുക. 


തൈകള്‍ നനയ്ക്കേണ്ട രീതി

അറകളുടെ വലിപ്പം, മാധ്യമം, ഹരിതഗൃഹത്തിലെ വായു സഞ്ചാരം, വിള, തൈകളുടെ പ്രായം, കാലാവസ്ഥ
എന്നീ ഘടകങ്ങള്‍ അനുസരിച്ച് വേണം ജലസേചനത്തിന്‍റെ അളവും ഇടവേളയും നിശ്ചയിക്കുവാന്‍. വേരുകള്‍ സമമായി വളരുവാന്‍ എല്ലാ അറകളും ഒരേപോലെ നനയ്ക്കുക, വൈകുന്നേരം വിളകളെ നനയ്ക്കുന്നത് കുമിള്‍ രോഗങ്ങള്‍ വരുവാനിടയാക്കും. അതിനാല്‍ നന രാവിലെ പരമാവധി നേരത്തേ ആക്കുന്നതാണ് ഏറ്റവും അനുയോജ്യം. അറകളുടെ വലിപ്പം, വളം, വിള ഇവ അനുസരിച്ച് വളത്തിന്‍റെ അളവില്‍ വ്യത്യാസം വരും. വളം, ജലസേചനത്തിലൂടെ വിളകള്‍ക്ക് (@ 100 ീേ 400 ുുാ) ഒരു നേരം നല്‍കാവുന്നതാണ്. 


പച്ചക്കറി തൈകള്‍ക്കുള്ള ഹാര്‍ഡനിംഗ്/ദൃഢപ്പെടുത്തല്‍


തൈകള്‍ പറിച്ചു നടുമ്പോഴുള്ള ആഘാതം കുറയ്ക്കുന്നതിനും വിളകള്‍ നശിച്ചുപോകാതിരിക്കുന്നതിനും തൈകളുടെ ഹാര്‍ഡനിംഗ് അത്യാവശ്യമാണ്. ജലസേചനം കുറയ്ക്കുകവഴിയും, നല്‍കാതെയും വിളകള്‍ ഹാര്‍ഡന്‍ ചെയ്യാവുന്നതാണ്. പറിച്ചു നടുന്നതിന് ഒരു ആഴ്ച മുമ്പായി ഹാര്‍ഡനിംഗ് തുടങ്ങുക. പച്ചക്കറി വിളകള്‍ 15-30 ദിവസത്തിനകം മാറ്റി നടാവുന്നതാണ്. വെള്ളരി വര്‍ഗ വിളകളുടെ തൈകള്‍ക്ക് 15 ദിവസം മാത്രം വളര്‍ച്ച മതിയാകും. 


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   5318474