മണ്ണ് : അമ്ല-ക്ഷാര സ്വഭാവമുള്ള മണ്ണുകള്‍


മണ്ണിന്‍റെ ഉല്‍പ്പാദനക്ഷമതയെ കാര്യമായി ബാധിക്കുന്ന രണ്ടു രാസസ്വഭാവങ്ങളാണ് അമ്ലത്വവും ക്ഷാര സ്വഭാവവും. മഴ കൂടുതല്‍ ലഭിക്കുന്ന ഈര്‍പ്പമുള്ള പ്രദേശങ്ങളില്‍ പാറ പൊടിഞ്ഞ് മണ്ണ് ഉണ്ടാകുന്നതിനിടയ്ക്ക് രൂപപ്പെടുന്ന അലിയുന്ന ക്ഷാര സ്വഭാവമുള്ള വസ്തുക്കള്‍ വെള്ളത്തില്‍ അലിഞ്ഞ് മണ്ണിലൂടെ ഊര്‍ന്ന് നഷ്ടപ്പെടും. തല്‍ഫലമായി കാല്‍സ്യം, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം മുതലായ വസ്തുക്കള്‍ തീരെ കുറയുകയും അലിയാത്ത അലുമിനിയം, ഇരുമ്പ് ഓക്സൈഡുകള്‍ എന്നിവ ഈട്ടം കൂടുകയും ചെയ്യും. ഈ ഓക്സൈഡുകളില്‍നിന്നും ഹൈഡ്രജന്‍ അയോണുകള്‍ ഉണ്ടാകുന്നതുകൊണ്ടാണ് മണ്ണില്‍ പ്രധാനമായും അമ്ലത്വമുണ്ടാകുന്നത്. കുമ്മായം, ഡോളോമൈറ്റ് എന്നിവ ചേര്‍ക്കുന്നതു കൊണ്ട് അമ്ലത്വം നിര്‍വീര്യമാക്കാം.


മഴ കുറഞ്ഞ പ്രദേശങ്ങളില്‍ മണ്ണില്‍ അലിയുന്ന ലവണങ്ങള്‍ ഈട്ടം കൂടിക്കിടക്കുന്നു. കാരണം അവയെ അലിയിച്ച് മണ്ണിലൂടെ ഊര്‍ന്നുകളയുന്നതിനുള്ള വെള്ളം മഴയില്‍നിന്നും കിട്ടുന്നില്ല. ഇവ രണ്ടുതരത്തിലുണ്ട്. ലവണീയ മണ്ണുകള്‍. ഈ മണ്ണില്‍ സോഡിയം, കാല്‍സ്യം, മഗ്നീഷ്യം എന്നിവയുടെ ക്ലോറൈഡ്, സള്‍ഫേറ്റ്, ബൈ കാര്‍ബണ്‍ എന്നീ ലവണങ്ങള്‍ അടിഞ്ഞു കൂടിയിട്ടുണ്ട്. അതിനാല്‍ മണ്ണിന്‍റെ .... തരികള്‍ തറയുന്നതുകൊണ്ട് വിത്ത് മുളയ്ക്കുന്നത് തടസ്സപ്പെടുത്തും. മണ്ണില്‍ വെള്ളം താഴ്ന്നിറങ്ങുന്നതിനും തടസ്സമുണ്ട്. മൂലകങ്ങളുടെ ലഭ്യതയും ആഗീരണവും തടസ്സപ്പെടും. രണ്ടാമത്തെ വിഭാഗം ക്ഷാരീയ മണ്ണാണ്. ഇതിന്‍റെ സോഡിയത്തിന്‍റെ അളവ് വളരെ കൂടുതലാണ്. ചിലതരം ചെടികള്‍ക്കു മാത്രമേ ഇത്തരം മണ്ണില്‍ വളരാന്‍ കഴിയൂ. ഈ രണ്ടു തരം മണ്ണുകളിലും ജിപ്സം ചേര്‍ത്ത് ധാരാളം വെള്ളം ചേര്‍ത്ത് കലക്കിയാല്‍ ദോഷം പരിഹരിക്കാം. തുടര്‍ന്ന് സെസ്ബേനിയ പോലുള്ള പച്ചിലവളച്ചെടികള്‍ വളര്‍ത്തി മണ്ണില്‍ ഉഴുതു ചേര്‍ക്കുകയും വേണം.


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6232914