ജൈവകൃഷി : വരൂ ജൈവകര്‍ഷകരാകാം


ഈശ്വര വിശ്വാസം പോലെയാണ് ജൈവകൃഷി. കുറെ അടിസ്ഥാന പ്രമാണങ്ങളുണ്ട്. ഇവ മുഴുവനായി പാലിച്ചാല്‍ ഏറ്റവും നന്ന്. ആവുന്നത്ര പാലിച്ചാല്‍ അത്രയും നന്ന്. പാലിച്ചില്ലെങ്കിലും ഈ പ്രമാണങ്ങള്‍ക്കു വിരുദ്ധമായി ഒന്നും ചെയ്യാനേ പാടില്ല. അടിസ്ഥാനതത്വങ്ങള്‍ ഇവയാണ്.

 

  • മണ്ണിന്‍റെ ആരോഗ്യ കാത്തു സൂക്ഷിക്കുക, മെച്ചപ്പെടുത്തുക.

 

  • ആവുന്നത്ര പാഴ്വസ്തുക്കളുടെ പുനരുപയോഗം. സ്വന്തം കൃഷിയിടത്തിലെ, ഗ്രാമത്തിലെ, പ്രദേശത്തെ പാഴ്വസ്തുക്കള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുക.

 

  • പയറിനങ്ങളുടെയും പയര്‍വര്‍ഗമരങ്ങളുടെയും ഉപയോഗം.

 

  • ജൈവരീതിയില്‍ മാത്രമുള്ള സസ്യസംരക്ഷണം, രോഗപ്രതിരോധം

 

  • കൃഷിയിടത്തില്‍ പരമാവധി സസ്യവൈവിധ്യം

 

  • ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും ഇണങ്ങുന്ന മൃഗസംരക്ഷണം

 

  • ജനിതക സാങ്കേതിക വിദ്യയുടെ എല്ലാ രൂപത്തിലുള്ള ഉപയോഗത്തോടും എതിര്‍പ്പ്

 

  • പ്രകൃതിയുടെ സ്വാഭാവികമായ ഭൂഘടനയുടെ സംരക്ഷണം

 

  • വിഭവങ്ങളുടെ പുനരുപയോഗം, പരമ്പര്യേതര ഊര്‍ജ ഉപഭോഗം

 

  • വളങ്ങള്‍, കീടനാശിനികള്‍, കളനാശിനികള്‍, സൂക്ഷിപ്പു വസ്തുക്കള്‍, വിളവെത്തിക്കാനുള്ള വസ്തുക്കള്‍ തുടങ്ങിയവയില്‍ രാസവസ്തുക്കളുടെ പൂര്‍ണമായ ബഹിഷ്കരണം.

karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   5466150