ജീവാണുവളങ്ങള്‍ : ജീവാണുമിശ്രിതങ്ങളുടെ ഉപയോഗം


  • ഗുണമേന്മയുള്ള ഉല്‍പാദകര്‍ വിപണിയിലെത്തിക്കുന്ന ഉല്‍പ്പന്നങ്ങള്‍ തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

 

  • കേരളത്തിലെ മണ്ണില്‍ നിന്നു വേര്‍തിരിച്ചെടുത്ത ജീവാണുക്കളെ വര്‍ധിപ്പിച്ചുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ (പ്രധാനമായും കേരളത്തില്‍ ഉല്‍പാദകരുടെ ഉല്‍പ്പന്നങ്ങള്‍) ഉപയോഗിക്കുക.

 

  • പ്രവര്‍ത്തനകലാവധി കഴിഞ്ഞ ജീവാണുമിശ്രിതങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.

 

  • ജീവാണുമിശ്രിതങ്ങളില്‍ നേരിട്ടു സൂര്യപ്രകാശം പതിക്കാതെ സൂക്ഷിക്കുക.

 

  • ജീവാണുക്കളുടെ വളര്‍ച്ചയും പ്രവര്‍ത്തനവും ത്വരിതപ്പെടുത്തുന്നതിന് അവയ്ക്കു നിര്‍ദേശിച്ചിരിക്കുന്ന അതേ രീതിയില്‍ തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

 

  • വേനല്‍ക്കാലങ്ങളില്‍ ജീവാണുമിശ്രിതങ്ങള്‍ ഉപയോഗിക്കുന്നതിനോടൊപ്പം ജലസേചനം നല്‍കുന്നതിനു ശ്രദ്ധിക്കണം. വിശേഷിച്ച് ജീവാണുവളങ്ങളുടെ കാര്യത്തില്‍ ഇക്കാര്യം ഏറെ പ്രസക്തമാണ്.

 


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6232978