വാഴ : നടീല്‍


 

വാഴക്കന്ന് തിരഞ്ഞെടുക്കുമ്പോഴും നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കന്നുകള്‍ രണ്ടുതരത്തിലുണ്ട്- സൂചിക്കന്നും പീലിക്കന്നും. സൂചിക്കന്നാണ് നടുന്നതിന് അനുയോജ്യം. മാതൃവാഴയുടെ മാണത്തിന്‍റെ ഉള്‍ഭാഗത്തുനിന്നാണ് സൂചിക്കന്നുണ്ടാകുന്നത്. ഇതിന്‍റെ അടിഭാഗത്തിന് നല്ല വണ്ണമുണ്ടാകും. മുകളിലേക്ക് വരുന്തോറും കൂര്‍ത്തുവരികയും ചെയ്യും. പീലിക്കന്നിന് കരുത്ത് കുറവാണെന്നതിനാല്‍ നടുന്നതിന് യോജിച്ചതല്ല. 3-4 മാസം പ്രായമായ സൂചിക്കന്ന് നടുന്നതിനായി തിരഞ്ഞെടുക്കാം. നല്ല കുല തരുന്ന, രോഗ-കീടബാധയില്ലാത്ത മാതൃവാഴയില്‍നിന്നുള്ള കന്നുമാത്രമേ ഇതിനായി എടുക്കാവൂ. ഒരേ പ്രായവും ഏതാണ്ട് ഒരേ വലിപ്പവുമുള്ള കന്നുകള്‍ ഒരുമിച്ച് നട്ടാല്‍ ഒരുമിച്ച് വിളവെടുക്കാം. നടാനുദ്ദേശിക്കുന്ന കന്നുകള്‍ കുല വെട്ടി ഒരു മാസത്തിനകംതന്നെ ഇളക്കിയെടുക്കണം. കന്നിന്‍റെ തലപ്പ് മുറിച്ച് നീക്കണം. ചാണകവും ചാരവും ചേര്‍ത്ത് തയാറാക്കിയ കുഴമ്പില്‍ കന്ന് മുക്കിയശേഷം 3-4 ദിവസം വെയിലത്തുണക്കി നടാം.


നടീലിന് 15 ദിവസം മുമ്പുവരെ തണലില്‍ സൂക്ഷിക്കാം. നേരത്തേ തയാറാക്കിയിരിക്കുന്ന കുഴിയില്‍ അടിവളപ്രയോഗത്തിനുശേഷം ഒത്ത നടുവിലായി ഒരു ചെറിയ കുഴിയെടുത്ത് കന്ന് നേരേ നിര്‍ത്തി നടാം. കന്നിന്‍റെ അറ്റം അല്‍പ്പം പുറത്തുകാണത്തക്കവിധത്തില്‍ ചുറ്റും മണ്ണിട്ട് ചവിട്ടി ഉറപ്പിക്കുക. നടുന്നത് വേനല്‍ക്കാലത്താണെങ്കില്‍ കുഴിയില്‍ കരിയിലയിട്ട് പുതയിട്ടാല്‍ മണ്ണില്‍ ഈര്‍പ്പം നില്‍ക്കും.


അടുത്തടുത്ത് വാഴ നടുമ്പോള്‍ ഇടയകലത്തിന്‍റെ കാര്യം ശ്രദ്ധിക്കണം. ഇത് ഇനമനുസരിച്ച് വ്യത്യസ്തമായിരിക്കും. ഉയരം കൂടിയ വാഴകള്‍ കൂടിയ അകലത്തിലും ഉയരം കുറഞ്ഞവ അകലം കുറച്ചും നടാം. 

   

    ഇനം 

   ഇടയകലം (മീറ്റര്‍)

 

നേന്ത്രന്‍

 

 2x 2

 

പാളയംകോടന്‍,    
പൂവന്‍, ചെങ്കദളി,
മൊന്തന്‍, റോബസ്റ്റ,
മോണസ് മേരി

 

 2.1 x 2.1

 

ഡ്വാര്‍ഫ് കാവന്‍ഡിഷ്

 

2.4 x 1.8

 

ഗ്രോമിഷല്‍   

 

 2.4 x 2.4

        


karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   5466513