വാണിജ്യ വിളകൾ : തേയില


 

ലോകത്തില്‍ ഏറ്റവും പ്രചാരം നേടിയ പാനീയ വിളയാണ് തേയില (കമേലിയ സൈനന്‍സിസ്). ലോകജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗവും ഉപയോഗിക്കുന്ന തേയില ഏറ്റവും ചെലവ് കുറഞ്ഞ പാനീയവുമാണ്. തേയിലയുടെ ഉത്തേജക സ്വഭാവത്തിനു നിദാനം അതിലടങ്ങിയിരിക്കുന്ന കഫീന്‍ (1.25-4.5) എന്ന പദാര്‍ത്ഥമാണ്. ഒരു കപ്പ് ചായയിലെ കഫീന്‍റെ അളവ് കാപ്പിയുടേതിനേക്കാള്‍ മൂന്നരമടങ്ങ് കുറവാണ്. അതിനാല്‍ തന്നെ ഇതു കാപ്പിയോളം ഹാനികരമല്ല. ഇവ കൂടാതെ തേയിലയില്‍ ഉപയോഗപ്രദവും ആരോഗ്യദായകമായ ഫ്ളാവനോയ്ഡുകള്‍, ടാനിന്‍, വൊളറ്റയ്ല്‍ ഓയില്‍, വിറ്റാമിന്‍ ബി എന്നിവ അടങ്ങിയിരിക്കുന്നു. പാന്‍റോത്തെനിക്ക് ആസിഡ്, കഫീന്‍, തിയോഫില്ലൈന്‍ എന്നീ ഘടകങ്ങള്‍ നാഡികളെ ഉത്തേജിപ്പിക്കുകയും ഹൃദയൗഷധമാവുകയും ചെയ്യുന്നു. പോളീഫിനോള്‍ ഘടകം രക്തത്തിലെ കൊളസ്ട്രോളിന്‍റെ അളവിനെ കുറയ്ക്കാനും, മഞ്ഞപ്പിത്ത ചികില്‍സയ്ക്കും, രക്തസമ്മര്‍ദ്ദം, മൂത്രത്തില്‍ കല്ല് ഉണ്ടാകല്‍ തുടങ്ങിയവയ്ക്കും പ്രതിവിധിയാണ്. തേയിലയിലെ ഉയര്‍ന്ന ഫ്ളൂറൈഡ് ഘടകം (50.2 ുുാ) ദന്തക്ഷയത്തെ ചെറുക്കുന്നു. കറുത്ത തേയില ബി-കോംപ്ലക്സിനാലും ഫോളിക് ആസിഡിനാലും സമൃദ്ധവുമാണ്. അതിനാല്‍ ഇതിനു കാന്‍സര്‍, അള്‍സര്‍ (കുടല്‍പ്പുണ്ണ്) എന്നിവയെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. പച്ചതേയിലയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ ആന്തരിക രക്തസ്രാവം, വാതം മൂലമുള്ള നീര്‍ക്കെട്ട്, ഹൃദയസംബന്ധമായ രോഗങ്ങള്‍ (മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍) എന്നിവയെ തടയുന്നു.


ഉത്ഭവം


'ഇരാവതീ' നദീതടത്തിലുള്ള  തെക്കു കിഴക്കന്‍ ഏഷ്യാ പ്രദേശങ്ങളിലാണ് തേയിലയുടെ ജന്മദേശം. ബിസി 2737 മുതല്‍ തേയില ചൈനയില്‍ അറിയപ്പെട്ടിരുന്നു. ചൈനീസ് ഭാഷയിലെ തെയ് എന്ന പദത്തില്‍ നിന്നുമാണ്-ടി-എന്ന പദത്തിന്‍റെ ഉത്ഭവം. തേയില ഇപ്പോള്‍ ഭൂമധ്യരേഖയില്‍നിന്ന് 27-43 ഡിഗ്രി വടക്കും, സമുദ്രനിരപ്പില്‍നിന്നും 2,500 മീ. ഉയരത്തിലുമുള്ള സ്ഥലങ്ങളില്‍ ആണ് കൃഷി ചെയ്യപ്പെടുന്നത്. എട്ടാം നൂറ്റാണ്ടിന്‍റെ അവസാനം മുതല്‍ തേയില ഒരു പാനീയവിളയായി അറിയപ്പെട്ടിരുന്നു. 6- നൂറ്റാണ്ടില്‍ തന്നെയാണ് തേയില വാണിജ്യവല്‍ക്കരിക്കുന്നത്. അറേബ്യന്‍ സഞ്ചാരികളാണ് ഇതിനു കാരണമായത്. ഇന്ന് ഇന്ത്യ, ചൈന, ആഫ്രിക്ക, ശ്രീലങ്ക, ഇന്തോനേഷ്യ, ജപ്പാന്‍, റഷ്യ, മലേഷ്യാ, മൗറീഷ്യസ്, ആസ്ത്രേലിയ, അര്‍ജന്‍റീന എന്നിവിടങ്ങളിലേക്കു തേയില വ്യാപിച്ചിരിക്കുന്നു.
 

വിസ്തൃതിയും ഉല്‍പ്പാദനവും


ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലായി 50 രാജ്യങ്ങളില്‍ തേയില വളരുന്നു. പ്രധാന തേയില ഉല്‍പ്പാദകരാഷ്ട്രങ്ങള്‍ ഇന്ത്യ, ചൈന, ശ്രീലങ്ക, കെനിയ, റഷ്യ, ഇന്തോനേഷ്യ എന്നിവയാണ്. ഇന്ത്യയാണ് ലോക ഉല്‍പ്പാദനത്തിന്‍റെ നല്ലൊരു പങ്കും സംഭാവന ചെയ്യുന്നത്. എന്നാല്‍ ഇന്ത്യയ്ക്ക് ലോക ഉല്‍പ്പാദനത്തിലുള്ള പങ്ക് വര്‍ഷംതോറും കുറഞ്ഞുവരുന്നുണ്ട്. എന്നിരുന്നാലും ഏറ്റവും വലിയ ഉല്‍പ്പാദക രാഷ്ട്രം എന്ന ബഹുമതി ലോക ഉല്‍പ്പാദനത്തിന്‍റെ 30%വും (2780 ദശലക്ഷം കി.ഗ്രാം) കൈയടക്കുന്ന ഇന്ത്യ നേടി. തേയിലയുടെ ധാരാളം ഇനങ്ങള്‍ കൃഷിചെയ്യുന്ന ഒരു രാജ്യമായ ഇന്ത്യയ്ക്ക് അഭിമാനിക്കാം. അഭിലഷണീയമായ സ്വഭാവഗുണങ്ങള്‍ കൊണ്ട് പ്രശസ്തിയാര്‍ജ്ജിച്ച ചില തേയില ഇനങ്ങളാണ് ഡാര്‍ജലിംഗ്, അസാം, നില്‍ഗിരീസ് എന്നിവ. വിസ്തൃതിയില്‍ ചൈനയ്ക്കാണ് ഒന്നാം സ്ഥാനം. ഇന്ത്യ 4.35 ലക്ഷം ഹെക്ടര്‍ സ്ഥലത്തുനിന്നും 870 ദശലക്ഷം കി.ഗ്രാം തേയില ഉല്‍പ്പാദിപ്പിക്കുന്നു (1998). ഇന്ത്യയില്‍ തേയില കൃഷി ചെയ്യുന്ന സംസ്ഥാനങ്ങള്‍ അസാം, പശ്ചിമബംഗാള്‍, തമിഴ്നാട്, കേരളം എന്നിവയാണ്. കഴിഞ്ഞ 50 വര്‍ഷങ്ങളിലായി ഉല്‍പ്പാദനത്തിലും ഉല്‍പ്പാദനക്ഷമതയിലും കാര്യമായ ഒരു വര്‍ധന കാണുന്നുണ്ട്.
ഏറ്റവും കൂടുതല്‍ തേയില ഉല്‍പ്പാദിപ്പിക്കുന്ന രാജ്യവും ഇന്ത്യ തന്നെയാണ്. ലോക ഉല്‍പ്പാദനത്തിന്‍റെ 24%വും ഇന്ത്യയിലെ ഉല്‍പ്പാദനത്തിന്‍റെ 75% ഉപയോഗിക്കുന്നത് ഇന്ത്യയിലാണെങ്കിലും ശരാശരി ആളോഹരി ഉപയോഗം (വര്‍ഷത്തില്‍ 660 ഗ്രാം) ലോകത്തിലെ ആളോഹരി ഉപയോഗവുമായി വിലയിരുത്തുമ്പോള്‍ ഏറ്റവും കുറവാണ്. ഇന്ത്യയില്‍നിന്നുള്ള തേയിലയുടെ കയറ്റുമതി 1953-ല്‍ 48% ആയിരുന്നത് 1998-ല്‍ 17% ആയി കുറഞ്ഞു എന്നിരുന്നാലും രൂപയുടെ കണക്കില്‍ കയറ്റുമതി വരുമാനം 1998-ല്‍ 21.56 കോടി രൂപയായി വര്‍ധിക്കുകയുണ്ടായി. തേയില ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രാജ്യം ശ്രീലങ്കയാണ്. ഇത് ആഗോള ഉല്‍പ്പാദനത്തിന്‍റെ 10%വും ആഗോള കയറ്റുമതിയുടെ 22%വും ആണ്.

 

സസ്യശാസ്ത്രം


തേയില കമേലിയേസിയേ (അപരനാമം തിയേസിയേ) എന്ന കുടുംബത്തില്‍ പെട്ടതാണ്. ഈ കുടുംബത്തില്‍ നിത്യഹരിത സ്വഭാവമുള്ള കുറ്റിച്ചെടികളുടെ 45 സ്പീഷീസുകള്‍ അടങ്ങിയിരിക്കുന്നു. ഓരോ ഇനത്തിനുമുള്ള വ്യത്യാസങ്ങള്‍ പരിഗണിക്കാതെ തേയില ശാസ്ത്രീയമായി കമേലിയ സൈനെന്‍സിസ് എന്നാണറിയപ്പെടുന്നത്. 


തേയിലയുടെ ശാസ്ത്രീയ വര്‍ഗ്ഗീകരണം. തേയില ഉല്‍പ്പാദിപ്പിക്കുന്ന വര്‍ഗങ്ങളെ ജാട്ടുകള്‍ എന്ന പേരില്‍ 3 ആയി തിരിച്ചിരിക്കുന്നു.


ചൈനാ ജാട്ട് (കമേലിയ സൈനന്‍സിസ്): നേരേ വളരുന്ന ശാഖകളോടു കൂടിയ ചൈനാ ജാട്ട് 1 മുതല്‍ 3 മീ. വരെ ഉയരത്തില്‍ വളരുന്നു. ഇലകള്‍ കട്ടികൂടിയതും ചെറുതും, കടുംപച്ച നിറത്തില്‍ നേരേയുള്ളവയുമായിരിക്കും ഈ ഇനത്തില്‍ രണ്ട് ഉപവിഭാഗങ്ങളുണ്ട്

  • മാക്രോഫില്ല- ഇവയ്ക്ക് വീതിയും, നീളവുമുള്ള ഇലകളായിരിക്കും.
  • പാര്‍വിഫ്ളോറ- ഇവ ചെറിയ, വീതി കുറഞ്ഞ ഇലകളോടു കൂടിയവയാണ്. ഈ രണ്ടിനത്തിന്‍റെയും ഇലകളുടെ ഞെട്ടിന്‍റെ ഭാഗം ദീര്‍ഘവൃത്താകൃതിയിലും അഗ്ര ഭാഗം വീതി കൂടിയതുമാണ്. ഇലയുടെ അരികിന് ഈര്‍ച്ചവാളിന്‍റെ ആകൃതിയാണ്. ഇവയ്ക്ക് തണുപ്പിനോടും പ്രതികൂലകാലാവസ്ഥയോടും പ്രതിരോധശേഷി ഉണ്ടെങ്കിലും വിളവ് കുറവായിരിക്കും. പൂക്കള്‍ ഒറ്റയായിട്ടാണുണ്ടാവുന്നത്.
  • ആസ്സാം ജാട്ട് (കമേലിയ ആസാമിക്ക): ഉഷ്ണമേഖല കാലാവസ്ഥയ്ക്കനുയോജ്യമായ സ്ഥലങ്ങളില്‍ 10-15 മീറ്റര്‍ ഉയരത്തില്‍ വരെ വളരുന്ന ചെറിയ വൃക്ഷങ്ങളാണ് ഈ വിഭാഗത്തില്‍പ്പെട്ടത്. ഇലകള്‍ വലിപ്പവും തിളക്കവും ഉള്ളവയും താഴേക്കു തൂങ്ങിക്കിടക്കുന്നവയും ആണ്. വശങ്ങളിലെ ഞരമ്പുകള്‍ തെളിഞ്ഞു കാണപ്പെടുന്നു. ഇലപത്രങ്ങള്‍ വീതി കൂടി ദീര്‍ഘവൃത്താകൃതിയിലും അരിക് ദന്തുരവും ആണ്. ഇതില്‍ തന്നെ രണ്ട് ഇനങ്ങളുണ്ട്.
  • ആസ്സാം ടൈപ്പ്: ഇതിന് ഇളംപച്ച ഇലകളാണ്. ഇവയ്ക്ക് വിളവും ഗുണവും കൂടുതലായിരിക്കും.
  • മണിപ്പൂരി ടൈപ്പ്: ഇതിനു കടുംപച്ച ഇലകളും, വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള ശേഷിയും ഉണ്ട് എങ്കിലും വിളവു കുറവാണ്. പൂക്കള്‍ 2-9 എണ്ണമടങ്ങിയ കുലകള്‍ ആയിട്ട് ഉണ്ടാവുന്നു.
  • കംബോഡ് സങ്കര ഇനം (കമേലിയ ആസാമിക ഉപസ്പീഷീസ് ലാസിയേ കാലിക്സ്): കംബോഡിനം 6-10 മീ. ഉയരത്തില്‍ വളരുന്നതും കോണ്‍ ആകൃതിയിലുള്ളതുമായിരിക്കും. ചെരിഞ്ഞുവളരുന്നു. ആസ്സാം-ചൈന ഇനങ്ങളുടെ ഇടയ്ക്കായിരിക്കും ഇലകളുടെ വലിപ്പം. ദീര്‍ഘവൃത്താകൃതിയിലുള്ള ഇലകളുടെ വശങ്ങളിലെ ഞരമ്പുകള്‍ കട്ടികുറഞ്ഞവയായിരിക്കും.

മിക്കവാറും തേയില ഇനങ്ങളില്‍, പ്രത്യേകിച്ചും വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന ജാട്ടുകളില്‍ ഡി പ്ലോയ്സ് ക്രോമോസോം സംഖ്യ 2=30 ആണ്.
തേയില ഉല്‍പ്പാദിപ്പിക്കാത്ത സ്പീഷീസുകളായ കമേലിയ ഇരവാഡിയെന്‍സിസ്, കമേലിയ റെട്ടികുലേറ്റ, കമേലിയ സാരന്‍ക്വാ, കമേലിയ ല്യൂട്ടെസെന്‍സ്, കമേലിയ കസാലിയന്‍സിസ്, കമേലിയ ടാലിയെന്‍സിസ് എന്നിവയും മറ്റ് ബന്ധപ്പെട്ട ഇനങ്ങളും വാണിജ്യാടിസ്ഥാനത്തില്‍ ഇന്നു കൃഷിചെയ്യപ്പെടുന്ന തേയിലയിനങ്ങളുടെ മുന്‍ഗാമികളാണ്. തന്മൂലം ഇന്നത്തെ തേയിലശേഖരം ഉത്ഭവത്തിന്‍റെ അടിസ്ഥാനത്തില്‍ വളരെ വൈവിധ്യമുള്ളതാണ്. പോളിമോര്‍ഫിക് ആണ്. ഇതു തന്നെയാണ് തേയിലയിനങ്ങളിലെ ജനിതകവൈവിധ്യത്തിനു കാരണം.

  • വളര്‍ച്ചാരീതി: പ്രകൃത്യാല്‍ ഈ ചെടി 9 മീ. ഉയരം വരെ വളരുന്നു. എന്നാല്‍ കൃഷിചെയ്യപ്പെടുമ്പോള്‍ 0.5-1.0 മീ. ഉയരത്തില്‍ വെട്ടി നിര്‍ത്തി ഒരു കുറ്റിച്ചെടിയായി വളര്‍ത്തുന്നു.
  • വേരുപടലം: തേയിലച്ചെടിക്കു നല്ല ഒരു തായ്വേരും പാര്‍ശ്വവേരുകളുമാണുള്ളത്. തന്മൂലം ഇത് ഉപരിതലത്തില്‍പോലെ രൂപപ്പെടുകയും പോഷകങ്ങളെ വലിച്ചെടുക്കുകയും ചെയ്യുന്നു. 60 സെ.മീ. വരെ ആഴത്തില്‍ ഉള്ള മണ്ണിന്‍റെ ഉപരിതല പാളികളിലാണ് ആഗീരണ മൂലങ്ങള്‍ കാണപ്പെടുന്നത്. വേരുകളില്‍ അന്നജം സംഭരിക്കപ്പെടുന്നു.
  • ഇലകള്‍: ഇലകള്‍ നിത്യഹരിതവും, കുത്തനെയോ ചരിഞ്ഞോ ആയി ഇലകള്‍ കാണ്ഡത്തില്‍ ക്രമീകരിച്ചിരിക്കുന്നു. അണ്ഡാകൃതിയിലും ആയിരിക്കും. ഇവ തണ്ടില്‍ ഒന്നിടവിട്ട്, ഒറ്റയായി കാണപ്പെടുന്നു. ഇവയുടെ മുകള്‍ഭാഗം തിളക്കമുള്ളവയും അടിഭാഗം അവിടവിടെ രോമങ്ങളോടു കൂടിയതും ആയിരിക്കും. അരിക് ഈര്‍ച്ചവാളിന്‍റെ പോലെ ദന്തുരമായിരിക്കുന്നു. മുകുളങ്ങളും പര്‍വാന്തരങ്ങളും രോമാവൃതമായിരിക്കും. മുകളിലത്തെ ഇലകളിലും മുളയിലുമാണ് പോളിഫീനോള്‍ ഘടകം ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത്. പിന്നീടുള്ള മൂപ്പെത്തിയ ഇലകളിലും ഞെട്ടുകളിലും ഇതിന്‍റെ അളവ് കുറഞ്ഞുവരുന്നു.
  • തണ്ട്: തേയിലച്ചെടിക്ക് രണ്ടുതരത്തിലുള്ള തണ്ടുകള്‍ ഉണ്ട്. തലപ്പുവെട്ടിയ തണ്ടുകളില്‍ നിന്നുമുണ്ടാകുന്ന ഇത്തരം തണ്ടുകളുടെ വളര്‍ച്ച തുടര്‍ച്ചയായുള്ളതായിരിക്കും. ഇത്തരം തണ്ടുകളിലെ ഇലയുടെ കക്ഷങ്ങളില്‍നിന്നും ഇടയ്ക്കിടെ ഉണ്ടാകുന്നതാണ് രണ്ടാമത്തെ വിഭാഗം.

രണ്ടു സുപ്താവസ്ഥകള്‍ക്കിടയിലുള്ള അഗ്രമുകുളം വളര്‍ന്ന തളിരിലകള്‍ ഉണ്ടാകുന്നതിനെ 'ഫ്ളഷ്' എന്നു പറയുന്നു. തണ്ടിലെ മുകുളം വളര്‍ച്ചയുടെയും സുപ്താവസ്ഥയുടെയും ഇടവിട്ട കാലഘട്ടങ്ങളില്‍ കൂടി കടന്നുപോകുന്നു. നിദ്രാവസ്ഥയിലുള്ള കാലഘട്ടത്തെ ബഞ്ചിക്കാലങ്ങള്‍ എന്നു പറയുന്നു. ആദ്യം വിരിഞ്ഞ ഇലയേക്കാള്‍ പകുതി വലിപ്പം മാത്രമുള്ള സുഷുപ്താവസ്ഥയിലുള്ള അഗ്രമുകുളത്തെ ബഞ്ചിമുകുളം എന്നു പറയുന്നു.
ബഞ്ചിമുകുളം വളരെ ചെറുതും അഗ്രം ഉരുണ്ട് 5 മി.മീ. വലിപ്പത്തില്‍ കാണപ്പെടുന്നതുമായിരിക്കും. ഇത് 2 മേല്‍ പത്രങ്ങള്‍ അല്ലെങ്കില്‍ ജാനാം കൊണ്ട് മൂടിയിരിക്കുന്നു. ബഞ്ചി കാലത്ത് തണ്ടിലെ അഗ്രത്തിലെ ഇല പൂര്‍ണവലിപ്പം പ്രാപിച്ച് ബഞ്ചിമുകുളത്തെ മൂടുന്നു.
മുകുളത്തിനു വലിപ്പമുണ്ടാകുമെങ്കിലും ദീര്‍ഘകാലത്തേക്ക് അതു തുറക്കുന്നില്ല. പിന്നീട് പുറമേയുള്ള ശല്‍ക്കം പൊട്ടി മേല്‍പത്രം ഉണ്ടാവുകയും സാധാരണഗതിയില്‍ അതു കൊഴിഞ്ഞുപോവുകയും ചെയ്യുന്നു. ഇതേ തുടര്‍ന്നു രണ്ടാമത്തെ ശല്‍ക്കപത്രം (ജാനം/കാറ്റാഫില്‍) ഉണ്ടാവുന്നു. ഇതിനുശേഷം ശല്‍ക്കപത്രത്തേക്കാള്‍ വലുതും എന്നാല്‍ സാധാരണ ഫ്ളഷ് ഇലകളുമായി സൗമ്യമില്ലാത്തതുമായ മീനിലകള്‍ ഉണ്ടാവുന്നു. മീനില വലിപ്പം കുറഞ്ഞതും, മുനയില്ലാത്തതും, ദന്തുരമായ അരികില്ലാത്തവയും ആയിരിക്കും. മുകുളം വിരിയാന്‍ തുടങ്ങുമ്പോള്‍ ഫ്ളഷ് (തളിര്) ഇലകള്‍ ഉണ്ടാവുന്നു. ഇവയുടെ പര്‍വ്വാന്തരങ്ങള്‍ക്കു നീളം കൂടുതലായിരിക്കും. ഇങ്ങനെ 4-5 സാധാരണ ഇലകള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ തണ്ടു വീണ്ടും ബഞ്ചി കാലത്തേക്ക് (ഉറക്കം) പോകുന്നു. ഈ പ്രക്രിയ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ ഫ്ളഷ് കമ്പുകളുടെ അഗ്രമുകുളം ആദ്യം തുറക്കുന്ന ഇലയുടെ പകുതിയിലധികം വലിപ്പമുണ്ടായിരിക്കും. ഇല നുള്ളാന്‍ പാകമായ ഒരു കമ്പ് കിട്ടുവാന്‍ 8-10 ആഴ്ചകള്‍ എടുക്കും. ഈ കമ്പുകളുടെ വളര്‍ച്ചാനിരക്ക് കാലാവസ്ഥ, ഉന്നതി, ജാട്ടുകള്‍, നുള്ളലിനും തലപ്പു വെട്ടലിനും ശേഷമുള്ള കാലാവധി എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. മഞ്ഞുകാലത്തു താഴ്ന്ന ഊഷ്മാവും കുറഞ്ഞ പകല്‍ ദൈര്‍ഘ്യവും മൂലം തേയിലച്ചെടി സുപ്താവസ്ഥയില്‍ കിടക്കുന്നു.

  • പൂക്കള്‍: പുതുതായി ഉണ്ടായ കമ്പുകളുടെ ശല്‍ക്ക പത്രകക്ഷങ്ങളില്‍ ഉണ്ടാവുന്ന പൂക്കള്‍ ഒറ്റയായോ 2-4 എണ്ണം അടങ്ങിയ കുലകളായോ കാണപ്പെടുന്നു. പൂവിന് 5 മുതല്‍ 7 വരെ ദളങ്ങളും വിദളവും ഉണ്ടായിരിക്കും. കേസരങ്ങള്‍ ധാരാളമുള്ള ഇവയ്ക്ക് 2-4 കോഷ്ടങ്ങളോടുകൂടിയ, ഞെട്ടിനുമുകളിലുള്ള അണ്ഡാശയമാണുള്ളത്.
  • ഫലം: ഫലം കട്ടികൂടിയ തണ്ടോടുകൂടിയ ഒരു സംപുടമാണ്. (ക്യാപ്സ്യൂള്‍). ഇത് 9-12 മാസംകൊണ്ട് പൂര്‍ണ വളര്‍ച്ചയെത്തുന്നു.
  •  പരാഗണം: ഷഡ്പദങ്ങളാണ് പരാഗണം നടത്തുന്നത്. സ്വയം വന്ധ്യം ആയി കരുതപ്പെടുന്ന തേയില ച്ചെടിയുടെ വിത്തുകളില്‍ താഴ്ന്ന ഒരു ശതമാനം മാത്രമേ ജീവക്ഷമതയുള്ളവ ആയിരിക്കുകയുള്ളൂ. അസ്സാം ജാട്ടുകളില്‍ സ്വയം സംയോജനസ്വഭാവം കുറവും; എന്നാല്‍ ചൈനീസ്, ചൈനീസ്-അസ്സാം സങ്കരയിനങ്ങളില്‍ ഈ സ്വഭാവം ഇല്ലാതെയും ആണ് കാണുന്നത്.

 

 പ്രവര്‍ദ്ധനം


കായികമായും വിത്തുവഴിയും തേയിലയുടെ പ്രവര്‍ദ്ധനം നടക്കുന്നു. വിത്തില്‍ നിന്നുണ്ടാകുന്ന ചെടികളെ ജാട്ടുകള്‍ എന്നു പറയുന്നു. ജാട്ടുകളില്‍ കാണപ്പെടുന്ന പ്രകടമായ വ്യതിയാനങ്ങള്‍ കായിക പ്രവര്‍ദ്ധന രീതിയിലേക്കു പിന്തിരിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചു. ഒരു മുട്ടോടുകൂടിയ കമ്പുകള്‍ കഴിഞ്ഞ 5 ദശകങ്ങളായി പ്രസിദ്ധിയാര്‍ജ്ജിച്ചും, സാര്‍വ്വത്രികമായി ഉപയോഗിച്ചും വരുന്നുണ്ട്.

 

വിത്തുവഴിയുള്ള പ്രവര്‍ദ്ധനം

പോളിക്ലോണലോ ബൈക്ലോണലോ ആയ തോട്ടങ്ങളില്‍ തെരഞ്ഞെടുത്തു വളര്‍ത്തിയ ചെടികളില്‍ നിന്നാണ് വിത്തുകള്‍ ശേഖരിക്കുന്നത്. ആരോഗ്യമുള്ളതും, പുതിയതുമായ വിത്തുവേണം ശേഖരിക്കുവാന്‍. പാകുന്നതിനുമുമ്പ് വിത്തുകള്‍ തരംതിരിക്കുന്നു. ഒന്നര സെ.മീ. വലയില്‍കൂടി കടന്നു പോകുന്നതും വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതുമായ കായ്കള്‍ ഉപേക്ഷിക്കുന്നു. തേയില വിത്തുകളുടെ ജീവനശക്തി പെട്ടെന്നു നശിക്കുന്നു. എന്നാല്‍ വിത്തുകളുടെ ജീവനശക്തി കൂട്ടുവാനായി (9 മാസം വരെ) 5-70  താപനിലയിലും, 100% ആര്‍ദ്രതയിലും സൂക്ഷിച്ച് വിത്തിന്‍റെ ആദ്യമുള്ള ഈര്‍പ്പം (40%) അങ്ങനെതന്നെ നിലനിര്‍ത്തിയാല്‍ മതിയാകും. വിത്തുകള്‍ 4-6 ആഴ്ചകള്‍ കൊണ്ട് 70%  മുളയ്ക്കുന്നു. മുളച്ച വിത്തുകള്‍ പോളിത്തീന്‍ കവറുകളിലേക്കോ, തവാരണകളിലേക്കോ പറിച്ചു നടുന്നു. തവാരണകള്‍ക്കു നല്ല നീര്‍വാര്‍ച്ചയും മണ്ണ് ആഴത്തില്‍ കിളച്ചതും ആയിരിക്കണം. നീര്‍വാര്‍ച്ച  ഉറപ്പുവരുത്താന്‍ ഉയരത്തില്‍ തവാരണയെടുത്ത്, വിത്തുകള്‍ 15 സെ.മീ. അകലത്തില്‍ നടുന്നു. പന്തലുകള്‍ കെട്ടി ആവശ്യത്തിനു തണല്‍ നല്‍കുന്നു. തോടുകള്‍ വഴിയോ മുകളില്‍നിന്നു വെള്ളം തളിക്കുക വഴിയോ ജലസേചനം നല്‍കുന്നു.

 

9 മുതല്‍ 12 മാസംകൊണ്ട് തൈകള്‍ പറിച്ചുനടാന്‍ പാകമാകുന്നു. തവാരണകളിലാണെങ്കില്‍ 15-18 മാസം വേണ്ടിവരും. സ്റ്റാമ്പ് അല്ലെങ്കില്‍ കാരറ്റ് നടീല്‍ രീതിയില്‍ തവാരണയില്‍ തൈകള്‍ 3 വര്‍ഷം വരെ വളരാന്‍ അനുവദിക്കുന്നു. അതിനുശേഷം അല്‍പം ഉയരത്തില്‍ തണ്ടു മുറിച്ചു മാറ്റുന്നു. ഇത് വരള്‍ച്ച ബാധിച്ച സ്ഥലങ്ങളില്‍ നടുവാന്‍ അനുയോജ്യമാണ്.

 

കായിക പ്രവര്‍ദ്ധനം

ഒരു മുട്ടുമാത്രമുള്ള തണ്ടുകളാണ് കായികപ്രവര്‍ദ്ധനത്തിന് ഉപയോഗിക്കുന്നത്. സൂര്യപ്രകാശത്തില്‍ വളര്‍ത്തിയ തലമുറിച്ച മാതൃസസ്യങ്ങളില്‍നിന്നും വേണം നടീല്‍വസ്തു എടുക്കുവാന്‍. ഇവ തേയില നുള്ളിയവയായിരിക്കരുത്. പ്രായമാകാത്ത തേയിലച്ചെടികളില്‍നിന്നാണ് നല്ല നടീല്‍ വസ്തു ലഭിക്കുന്നത്. ഇളം തണ്ടുകളും മൂപ്പുകൂടിയ തണ്ടുകളും നടാന്‍ നന്നല്ല. സാധാരണയായി ഒരു പ്രാഥമിക ശിഖരത്തില്‍നിന്നും മേല്‍ഭാഗവും താഴ്ഭാഗവും ഒഴിവാക്കി, 4-5 തണ്ടുകള്‍ മുറിച്ചെടുക്കാവുന്നതാണ്. പ്രായമായ ഒരു ചെടിയില്‍നിന്നും ഒരു വര്‍ഷം 250-300 തണ്ടുകള്‍ മുറിക്കാവുന്നതാണ്. പൊതുവായി പറഞ്ഞാല്‍ ഒരു ഹെക്ടറിനുള്ള നടീല്‍വസ്തുക്കള്‍ പ്രദാനം ചെയ്യാന്‍ 200-250 മാതൃസസ്യങ്ങള്‍ വേണ്ടിവരും.

നടീല്‍വസ്തുക്കള്‍ പ്രാഥമിക ശിഖരങ്ങളില്‍നിന്നും രണ്ടാമതായി വരുന്ന പാര്‍ശ്വശിഖരങ്ങളില്‍നിന്നും എടുക്കാം. ഇവയുടെ അഗ്രമുകുളം നിദ്രാവസ്ഥയിലായിരിക്കണം. രാവിലെയോ വൈകിട്ടോ ആണ് ഇവ ശേഖരിക്കേണ്ടത്. നടീല്‍വസ്തുക്കളുടെ നീളം 3-4 സെ.മീ. ആയിരിക്കണം. ഇവയ്ക്ക് തടിച്ച കക്ഷ്യമുകുളവും ഒരു ഇലയും (ഒരുമുട്ട്) ഉണ്ടായിരിക്കണം. നടീല്‍വസ്തുവിന്‍റെ അടിഭാഗം ഇലയ്ക്കു മുകളിലുള്ള ഭാഗത്തെക്കാള്‍ നീളമുള്ളതായിരിക്കണം. ഇത് ചഅഅ (200ജചങ)ല്‍ 5 മിനിട്ട് മുക്കിവയ്ക്കുന്നു. ഇല വലുതാണെങ്കില്‍ മുറിച്ചു പകുതി വലിപ്പത്തില്‍ ആക്കാവുന്നതാണ്.


ഈ നടീല്‍വസ്തുക്കള്‍ കാലസിങ്ങിനുവേണ്ടി തവാരണകളില്‍ നട്ട് പോളിത്തീന്‍ കൂടുകളില്‍ മാറ്റിനടുകയോ അല്ലെങ്കില്‍ 30 സെ.മീ.ണ്മ10 സെ.മീ. പോളിത്തീന്‍ കൂടുകളിലേക്കു നേരിട്ട് നടുകയോ ചെയ്യുന്നു. കൂടിന് 150 ഗേജ് കട്ടിയുണ്ടാവണം. കൂടുകളുടെ അടിയില്‍ 20-22 സെ.മീ. വളര്‍ച്ചാമാധ്യമം നിറയ്ക്കുന്നു (മേല്‍മണ്ണും മണലും 3:1 എന്ന അനുപാതത്തില്‍), അതിനു മുകളില്‍ 8-10 സെ.മീ. ഭാഗം വേരുപിടിക്കാന്‍ മാധ്യമം നിറയ്ക്കുന്നു (മണ്ണും മണലും 1:1 അനുപാതം). സ്ലീവുകളില്‍ മണ്ണുപിടിപ്പിക്കുകയോ, മധ്യഭാഗത്ത് ദ്വാരങ്ങളിട്ട് ഇല ഞെട്ട് മണ്ണില്‍ തൊടാത്തവിധം കമ്പ് നടും. ഇരുമ്പുകമ്പിയുപയോഗിച്ചുള്ള പോളിത്തീന്‍ ടെന്‍റുകൊണ്ടും 400 ഗേജ് സുതാര്യമായ പോളിത്തീന്‍ ഷീറ്റുകൊണ്ടും ഇതിന് ആവരണം കൊടുക്കുന്നു.


തവാരണയില്‍ ഒരേപോലെയുള്ളതും അരിച്ചിറങ്ങുന്നതുമായ പ്രകാശം ആവശ്യമാണ്. കൃത്രിമമായി തണല്‍ നല്‍കാന്‍ 2 മീ. ഉയരത്തില്‍ പന്തല്‍ കെട്ടുന്നു. ഇതിനു മുകളില്‍ 6 ച.മി.മീ. കണ്ണിയകലമുള്ള ഇരട്ടനാരുമുള്ള കയര്‍മെത്ത വിരിച്ച് 67% തണല്‍ നല്‍കുന്നു.


കമ്പുകള്‍ 10-12 ആഴ്ചകൊണ്ട് വേരു പിടിക്കുന്നു. 80% കൂടുകളിലും വേരുപിടിച്ചു കഴിഞ്ഞാല്‍ ഘട്ടങ്ങളായി ടെന്‍റ് തുറക്കുക. തണ്ടുകളില്‍ പുതിയ രണ്ടിലകള്‍ വന്നുകഴിഞ്ഞാല്‍, 2 കി.ഗ്രാം യൂറിയ, 4 കി.ഗ്രാം അമോണിയം ഫോസ്ഫേറ്റ്, 1.5 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ 200 ലി. വെള്ളത്തില്‍ കലക്കി 45-60 ദിവസം ഇടവിട്ട് തളിച്ചു കൊടുക്കാവുന്നതാണ്. 8-10 പുതിയ ഇളകള്‍ വരുന്നതുവരെ ഇതു തുടരുന്നു. സിങ്ക് സള്‍ഫേറ്റ് അല്ലെങ്കില്‍ മഗ്നീഷ്യം സള്‍ഫേറ്റ് (1%) എന്നിവ 2-5 വട്ടം തളിക്കുന്നത് വളര്‍ച്ചയ്ക്കു നല്ലതാണ്. തോട്ടങ്ങളിലേക്കു പറിച്ചുനടുന്നതിന് 3-4 ദിവസം മുമ്പ് ചെടികള്‍ പൂര്‍ണ സൂര്യപ്രകാശത്തില്‍ വയ്ക്കുന്നു. ആര്‍ദ്രതയുള്ള കാലാവസ്ഥയില്‍ ഇതു പല ഘട്ടങ്ങളിലായി ചെയ്യേണ്ടതാണ്. പിന്നീട് 4-6 മാസം ചെടികളെ വെയിലത്ത് വയ്ക്കണം. സാധാരണയായി 12-18 മാസം പ്രായമായ ചെടികളാണ് നടാനുപയോഗിക്കുന്നത്.

 

ഗ്രാഫ്റ്റിംഗ്

 

ക്ലെഫ്റ്റ് രീതിയില്‍ ഒട്ടിക്കുന്ന രീതി തേയിലയില്‍ വിജയകരമാണ്. പ്രതിരോധശേഷിയുള്ള (ഉപാസി 02) ക്ലോണുകളെ സ്റ്റോക്കു തൈകളായും നല്ല വിളവുള്ള ചെടിയുടെ കമ്പുകളെ (ഉപാസി-3, ഉപാസി-17) ഒട്ടുകമ്പായും ഉപയോഗിച്ച് ഒട്ടുതൈകള്‍ തയാറാക്കാവുന്നതാണ്.

 

മണ്ണും കാലാവസ്ഥയും

 

നല്ല ഇളക്കമുള്ളതും, കുറഞ്ഞത് 90 സെ.മീ. ആഴവുമുള്ള മണ്ണിലാണ് തേയില വളരുന്നത്. നല്ല ഇളക്കവും വായുസമ്പര്‍ക്കവും ഉള്ള മണല്‍ മണ്ണുമുതല്‍, എക്കല്‍ മണ്ണുവരെ കൃഷിക്കനുയോജ്യമായ. ചെടികള്‍ ദീര്‍ഘകാലം വെള്ളക്കെട്ടുള്ള അവസ്ഥയില്‍ വളരാന്‍ സാധിക്കാത്തതിനാല്‍ ആവശ്യമായ നീര്‍വാര്‍ച്ച ഉറപ്പു വരുത്തേണ്ടതാണ്. വേനല്‍ക്കാലത്ത് കുറഞ്ഞത് 15% എങ്കിലും ഈര്‍പ്പം പിടിച്ചു നിര്‍ത്താന്‍ കഴിവുള്ള മണ്ണാണ് നല്ലത്. മണ്ണിന്‍റെ അമ്ലക്ഷാര സൂചിക 3.2-6.2 ഇടയ്ക്കായിരിക്കണം.
തേയിലയുടെ വാണിജ്യോല്‍പാദനം ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ 440 വടക്കും 3.40 തെക്കും ഇടയ്ക്കുള്ള അക്ഷാംശ മേഖലകള്‍ക്കിടയിലുമാണ്. സമുദ്രനിരപ്പില്‍നിന്നും 700 മീ. മുതല്‍ 2500 മീ. വരെ ഉയരമുള്ള സ്ഥലങ്ങളും യോജിച്ചതാണ്. ചെടികളുടെ വളര്‍ച്ച വ്യത്യസ്തങ്ങളായ കാലാവസ്ഥ പരിസ്ഥിതിക്കനുസരിച്ച് വ്യത്യാസപ്പെടുന്നു. 20-270ഇ താപനിലയാണ് കൃഷിക്കനുയോജ്യം. അന്തരീക്ഷത്തിലെ താപനില 350ഇ-നു മുകളില്‍ പോകാന്‍ പാടില്ല. തണല്‍മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതു വേനല്‍ചൂടില്‍നിന്നും ചെടിയെ സംരക്ഷിക്കുന്നു. 300ഇ നു മുകളിലും 120ഇനു താഴെയും ഉള്ള കാലാവസ്ഥയില്‍ വളരുന്നത് തടയപ്പെടുന്നു. ശൈത്യകാലം നേരത്തെതന്നെ ഉണ്ടാവുന്ന അക്ഷാംശ പ്രദേശങ്ങളില്‍ ചെടി ദീര്‍ഘകാലം നിദ്രാവസ്ഥയിലായിരിക്കും. 150 സെ.മീ. എന്ന തോതില്‍ എല്ലാ മാസവും നന്നായി വ്യാപിച്ച വാര്‍ഷിക മഴ ചെടിക്ക് നല്ലതാണ്. ചൂടും ആര്‍ദ്രതയുമുള്ള കാലാവസ്ഥയാണ് ചെടിക്കു നല്ലത്. അന്തരീക്ഷത്തിലെ ആര്‍ദ്രത 60%-ല്‍ താഴെയാവാന്‍ പാടില്ല. പുതിയ തളിരുകള്‍ ഉണ്ടാകാന്‍ ആവശ്യമുള്ള പകല്‍ ദൈര്‍ഘ്യം 11 മണിക്കൂര്‍ 15 മിനിട്ട് ആണ്. സൂര്യപ്രകാശത്തിന്‍റെ ആഗീരണ തീവ്രത 0.3-1.0 കലോറി/സെ.മീ./മിനിട്ട് ആണ്. കാറ്റ് തോട്ടങ്ങളിലെ ചൂടു കുറവ് ബാഷ്പീകരണത്തേയും സ്വേദനത്തേയും ബാധിക്കുന്നു. എന്നാല്‍ കാറ്റിന്‍റെ വേഗം കൂടിയാല്‍ ചെടിക്ക് ഉപദ്രവമുണ്ടാകുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ കാറ്റിനെ പ്രതിരോധിക്കുന്ന ചെടികള്‍ നടേണ്ടതാണ്. മഞ്ഞുവീഴ്ചയും, അതിശൈത്യവും ചെടിക്കു നല്ലതല്ല. മഞ്ഞുവീഴ്ച ബാധിച്ച ചെടികളില്‍ നിന്നും കിട്ടുന്ന ഇലകള്‍ കുറവായിരിക്കും. ദക്ഷിണേന്ത്യയില്‍ മഞ്ഞുവീഴ്ച ഏറ്റവും കൂടുതലായ കൂനൂര്‍ പ്രദേശത്ത് തോട്ടത്തിന്‍റെ അതിരുകളില്‍ ഉയരമുള്ള ചെടികള്‍ വച്ചു പിടിപ്പിച്ച് ഈ ഉപദ്രവം കുറയ്ക്കുന്നു.

 

പുതിയ വിത്തിനങ്ങള്‍ വികസിപ്പിച്ചെടുക്കല്‍

 

സങ്കരണത്തിന്‍റെ പ്രധാന ലക്ഷ്യങ്ങള്‍ ഗുണമേന്മ, ജൈവികവും (ബ്ലിസ്റ്റര്‍ ബ്ലൈറ്റ്) അജൈവികവുമായ (വരള്‍ച്ച) പ്രതിബന്ധങ്ങളെ ചെറുക്കാനുള്ള പ്രതിരോധശക്തി ഇവ ഒരു ചെടിയില്‍ സംയോജിപ്പിച്ചെടുക്കുക എന്നതാണ്.


 

ക്ലോണ്‍ തെരഞ്ഞെടുക്കല്‍

 

പരപരാഗണം നടത്തി ലഭിച്ച തൈകളിലെ ജനിതക വൈവിധ്യ സ്വഭാവം ഉപയോഗിച്ച് തേയിലയുടെ ഇനങ്ങള്‍ അഭിവൃദ്ധിപ്പെടുത്തുന്നതാണ് പ്രധാന നടപടി. മാതൃസസ്യത്തിന്‍റെ അഭിലഷണീയ ഗുണങ്ങള്‍ നല്ല തൂക്കമുള്ള കൊളുന്തുകള്‍, കൊളുന്തുന്ന ഭാഗത്തെ ഇലകളുടെ സാന്ദ്രത, ചെരിഞ്ഞുവളരുന്ന ശാഖകള്‍, ആരോഗ്യമുള്ളതും തടിച്ചതുമായ നുള്ളല്‍ സ്ഥാനങ്ങള്‍ എന്നിവയാണ്. ചായയുടെ ഗുണനിലവാരം, ഇളംപച്ച ഇലകള്‍, ശാഖകളിലെ രോമവളര്‍ച്ച എന്നിവയും പ്രധാനമാണ്. ചെടിയില്‍നിന്നുള്ള ശരാശരി വിളവ്, കൃഷിത്തോട്ടത്തിലെ യൂണിറ്റ് വിസ്തൃതിയില്‍നിന്നുള്ള വിളവ് എന്നിവയെ ആശ്രയിച്ചാണ് മാതൃസസ്യത്തിന്‍റെ ഉല്‍പ്പാദനക്ഷമത കണക്കാക്കപ്പെടുന്നത്. രണ്ടു കവാത്തുകള്‍ക്കിടയിലുള്ള വിളവ് കൂടുന്നതായി കണ്ടാല്‍ ഉല്‍പ്പാദനക്ഷമത നല്ലതാണെന്നു കരുതാം. ക്ലോണുകള്‍ വളര്‍ത്തിയെടുക്കുന്നതിലെ അടുത്ത ഘട്ടങ്ങള്‍ നഴ്സറിയിലെ വേരുപിടിത്തം, തവാരണയിലെ നിരീക്ഷണം, തോട്ടത്തില്‍ ചെടി വളര്‍ത്തിയെടുക്കല്‍, ചെടിക്ക് വരള്‍ച്ചയോടുള്ള പ്രതിരോധശേഷി, വിളവ് നല്‍കാനുള്ള കഴിവ്, ജൈവികവും, അജൈവികവുമായ പ്രതിബന്ധങ്ങളോടുള്ള ചെറുത്തുനില്‍പ്പ് എന്നിവയെ ആശ്രയിച്ചാണ്. ഇവ നോക്കി നല്ല ക്ലോണുകള്‍ തെരഞ്ഞെടുക്കുന്നു. അതിനുശേഷം തേയില വളരുന്ന വിവിധ പ്രദേശങ്ങളില്‍ ഇവ വളര്‍ത്തുന്നു. വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വാണിജ്യപരമായ കൃഷിക്കുവേണ്ടി മെച്ചപ്പെട്ട ക്ലോണുകള്‍ നിര്‍ദ്ദേശിക്കപ്പെടുന്നു. മാതൃസസ്യം തെരഞ്ഞെടുക്കുന്നതു മുതല്‍ ക്ലോണുകള്‍ പുറത്തിറക്കുന്നതുവരെയുള്ള ഈ പ്രക്രിയയ്ക്ക് 10-12 വര്‍ഷം എടുക്കുന്നു. ഇതിനു വേണ്ടിവരുന്ന ദീര്‍ഘമായ കാലയളവ് ഈ രംഗത്തെ ഒരു പരിമിതിയാണ്. അതിനാല്‍ ഈ സമയദൈര്‍ഘ്യം കുറയ്ക്കാനുള്ള രീതികള്‍ ആവിഷ്കരിച്ചെടുക്കേണ്ടതുണ്ട്. എന്നിരുന്നാലും ക്ലോണുകളുടെ തെരഞ്ഞെടുക്കല്‍ മൂലം തേയിലകൃഷി ചെയ്യുന്ന വിവിധ പ്രദേശങ്ങളിലേക്കുള്ള ധാരാളം ഇനങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ തോട്ടം ഉടമകളുടെ ഐക്യവേദി (ഉപാസി) 28 ഇനങ്ങളോളം പുറത്തിറക്കിയിട്ടുണ്ട്.

 

  •  കരുതല്‍ (അടിസ്ഥാന) വിത്ത് വികസിപ്പിച്ചെടുക്കാന്‍: ജനിതക അടിസ്ഥാനം ചുരുങ്ങി പോകുമെന്നതിനാല്‍ ഒരു ക്ലോണ്‍ മാത്രമായോ; കുറച്ചു ക്ലോണുകള്‍ മാത്രമായോ ഉപയോഗിക്കുന്നത് അപകടകരമാണ്. രോഗകീടങ്ങള്‍ക്ക് ചെടി വേഗം വശംവദമാകാന്‍ ഇതു കാരണമാകുന്നു. അതിനാല്‍ ജനിതക അടിസ്ഥാനം വിപുലമാക്കുവാനായിട്ടാണ് സീഡ് സ്റ്റോക്കുകള്‍ വളര്‍ത്തിയെടുക്കുന്നത്. കരുതല്‍ (വിത്ത്) സ്റ്റോക്ക് ഉണ്ടാക്കുവാനായി അഭിലഷണീയ ഗുണങ്ങളോടുകൂടിയ മാതൃസസ്യം തെരഞ്ഞെടുത്ത് ശരിയായ ഗണിതശാസ്ത്ര രൂപരേഖയോടുകൂടെ ഒറ്റപ്പെട്ട സ്ഥലത്ത് വളര്‍ത്തി, പ്രകൃത്യാലുള്ള പരപരാഗണം അനുവദിച്ച് അവയില്‍നിന്നും വിത്തുകള്‍ ശേഖരിക്കുകയാണ് ചെയ്യുന്നത്. രണ്ടില്‍ അധികം ക്ലോണുകള്‍ ഉള്‍പ്പെടുന്ന സങ്കരണങ്ങളില്‍നിന്നും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വിത്തുകളെ പോളിക്ലോണല്‍ വിത്തുകള്‍ എന്നു പറയുന്നു. എന്നാല്‍ രണ്ടു ക്ലോണുകളെ ഉള്‍പ്പെട്ടിട്ടുള്ളൂ എങ്കില്‍ അതിനെ ബൈക്ലോണല്‍ വിത്ത് എന്നു പറയുന്നു. ബാഹ്യരൂപത്തില്‍ തൈകള്‍ താരതമ്യേന കൂടുതല്‍ സാദൃശ്യം കാണിക്കുന്നതിനാല്‍ പോളിക്ലോണല്‍ വിത്തുകളേക്കാള്‍ ബൈക്ലോണല്‍ വിത്തുകളാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അതിനാല്‍ ഇപ്പോള്‍ ബൈക്ലോണല്‍ വിത്തുകളുപയോഗിച്ചാണ് പുതിയ ഇനങ്ങള്‍ ഉണ്ടാക്കുന്നത്.

 

  • സ്പീഷീസുകള്‍ തമ്മിലുള്ള സങ്കരണം: വിവിധ സ്പീഷീസുകള്‍ തമ്മിലുള്ള സങ്കരണം വഴിയും, ബന്ധമില്ലാത്ത ചെടികള്‍ തമ്മിലുള്ള സങ്കരണം വഴിയുമുണ്ടാവുന്ന ചെടികള്‍ സാധാരണയായി കൂടുതല്‍ കരുത്തുറ്റവ ആയിരിക്കും. ഇവ പരിസ്ഥിതി പ്രതിബന്ധങ്ങളോട് പ്രതിരോധശേഷി കാണിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവ മിക്കപ്പോഴും താഴ്ന്ന ഗുണനിലവാരം പുലര്‍ത്തുന്നതുമൂലം ഇവ വാണിജ്യപരമായി കൃഷിചെയ്യപ്പെടുന്നില്ല.

 

  • ടിഷ്യുകള്‍ച്ചര്‍: ജൈവസാങ്കേതികവിദ്യ ഉപയോഗിച്ച് തേയിലയിലെ സവിശേഷ മാതൃസസ്യങ്ങളുടെ പ്രവര്‍ദ്ധനം (മൈക്രോ പ്രൊപ്പഗേഷന്‍), ക്ലോണുകളുടെ സ്വഭാവ നിര്‍ണയത്തിനും വേണ്ടി മോളിക്യുലാര്‍ മാര്‍കേഴ്സിന്‍റെ ഉപയോഗം ബ്ലിസ്റ്റര്‍ ബ്ലൈറ്റിന് പ്രതിരോധശേഷിയുള്ള ജനങ്ങള്‍ ജനിതക എന്‍ജിനീയറിംഗിലൂടെ വികസിപ്പിച്ചെടുക്കല്‍, താഴ്ന്ന കഫീന്‍ ഉള്ള തേയില കണ്ടെത്തി അവയുടെ ജീന്‍ മാറ്റിവയ്ക്കല്‍ എന്നീ മേഖലകളില്‍ വികസനം നടത്താവുന്നതാണ്.

മൈക്രോ പ്രൊപ്പഗേഷന്‍, കായിക ഭ്രൂണോത്ഭവം, എന്‍ക്യാപ്സുലേഷന്‍ എന്നിവയ്ക്കുള്ള പ്രോട്ടോകോളുകള്‍ വികസിപ്പിച്ചെടുക്കപ്പെട്ടിട്ടുണ്ട്. ബീജപത്ര തണ്ടിന്‍റെ കടലാസില്‍നിന്നു തേയില തൈകള്‍ വിജയകരമായി വളര്‍ത്തിയെടുത്തിട്ടുണ്ട്. മുട്ടുകളില്‍ നിന്നുള്ള ഭാഗങ്ങള്‍ ഉപയോഗിച്ചാണ് തണ്ടുകളും മുകുളങ്ങളും ഉല്‍പ്പാദിപ്പിച്ചത്. ടിഷ്യൂ കള്‍ച്ചര്‍ വഴിയുണ്ടാകുന്ന ചെടികള്‍, പരമ്പരാഗത കായിക പ്രവര്‍ദ്ധന രീതിയില്‍ ഉണ്ടാക്കുന്ന ചെടിയേക്കാള്‍ ശക്തിയുള്ളവയാണ്. തലപ്പുവെട്ടല്‍, നുള്ളല്‍ എന്നിവയ്ക്കുശേഷം ഇവയില്‍ ധാരാളം പാര്‍ശ്വശാഖകള്‍ ഉണ്ടാകുന്നു.


ഉപാസി 3 ക്ലോണുപയോഗിച്ച് വരള്‍ച്ചയ്ക്കു പ്രതിരോധശക്തിയുള്ള സോമാ ക്ലോണുകള്‍ വികസിപ്പിച്ചെടുക്കുവാനായി വിഗിരണം, രാസരൂപാന്തരീകരണ വസ്തുക്കള്‍ എന്നിവ ഉപയോഗിക്കുന്നുണ്ട്. നല്ല കടുപ്പമുള്ള അസ്സാം തേയിലയ്ക്ക് ചൈനാക്ലോണിന്‍റെ ഡാര്‍ജിലിംഗ് തേയില സുഗന്ധം പകരുന്നതിനുവേണ്ടി ശാരീരിക കോശസങ്കരണം, ജീവദ്രവ്യ യോജനം ഇവ വഴി സാധ്യമാക്കപ്പെട്ടിട്ടുണ്ട്. കുമിള്‍നാശിനികള്‍, വിവിധ രോഗഹേതുക്കളോടുള്ള പ്രതിരോധശക്തി എന്നിവയ്ക്കു വേണ്ടി ഇന്‍വിട്രോ രീതിയിലുള്ള വേര്‍തിരിക്കല്‍ നടത്തിയാല്‍ ബ്ലിസ്റ്റര്‍ ബ്ലൈറ്റ് കുമിളിനെതിരെ പ്രതിരോധശക്തി നേടിയെടുക്കാവുന്നതാണ്.

 

കൃഷിരീതി

തോട്ടം തുടങ്ങാനുള്ള പ്രദേശത്തു നിലവിലുള്ള മരങ്ങള്‍ വേരോടെ പിഴുതു മാറ്റുന്നു. വീണ്ടും നടാനാണെങ്കില്‍ പഴയ തേയിലച്ചെടികള്‍ പറിച്ചു മാറ്റേണ്ടതാണ്. ഇതിനുവേണ്ടി നിലവിലുള്ള ചെടിക്ക് ചുറ്റും ചാലുണ്ടാക്കി ആവശ്യത്തിനാഴമാവുമ്പോള്‍ ട്രാക്ടര്‍ ഉപയോഗിച്ച് വലിച്ചെടുക്കുന്നു. മുഴുവന്‍ വേരുകളും പറിച്ചു മാറ്റിയെന്നുറപ്പു വരുത്തണം. അല്ലാത്തപക്ഷം വേരിലുള്ള രോഗങ്ങള്‍ പകരാന്‍ ഇവ കാരണമാകും. കുഴികള്‍ നിരത്തി പ്രദേശം വൃത്തിയാക്കിയതിനുശേഷം 45 സെ.മീ. ആഴത്തില്‍ കുറയാതെ നിലം ഉഴുതുന്നു. ഇതിനുശേഷം ഹാരോ ഉപയോഗിച്ച് ശരിയായി മണ്ണ് നിരപ്പാക്കുന്നു. ഇതേത്തുടര്‍ന്നു സര്‍വ്വെ നടത്തി കൊണ്ടൂര്‍ പ്രാന്തരേഖകളും ക്യാച്ച്മെന്‍റ് പ്രദേശങ്ങളും നിര്‍ണയിക്കുന്നു. മണ്ണൊലിപ്പ് തടയാന്‍ നീര്‍ച്ചാലുകള്‍ നിര്‍മിക്കുന്നു. കുത്തനെയുള്ള പ്രദേശങ്ങളില്‍ തട്ടുകളായി തിരിച്ചും എതിര്‍ദിശയില്‍ വെള്ളമൊഴുക്കുന്ന രീതിയും സ്വീകരിച്ച് മണ്ണൊലിപ്പ് തടയേണ്ടതാണ്. അതിനുശേഷം ഗ്വാട്ടിമാലാ പുല്ല് (ട്രിപസൈകം ലാക്സം) പൂസാജന്‍റ്, സങ്കരനേപിയര്‍ (പെണിസെറ്റം പര്‍പൂരിയം), മൈമോസ ഇന്‍വിസ, സിട്രോണെല്ലാ പുല്ല് (സിമ്പപോഗാന്‍ വിന്‍ററിയാനസ്), കിലുക്കി എന്നിവ ഉപയോഗിച്ചോ, ജൈവവളം ഉപയോഗിച്ചോ അടിവളം ഇട്ട് മണ്ണിന്‍റെ ഫലപുഷ്ടി വര്‍ധിപ്പിക്കുന്നു. ഇങ്ങനെ വളര്‍ത്തിയെടുത്ത ചെടികള്‍ സമൃദ്ധമായി വളരാന്‍ തുടങ്ങുമ്പോള്‍ (സാധാരണയായി പുതിയ മണ്ണില്‍ ഒരു വര്‍ഷവും ആവര്‍ത്തന കൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍ 2-3 വര്‍ഷവും) മണ്ണിന്‍റെ ഫലപുഷ്ടി പുനര്‍ജീവിക്കപ്പെട്ടതായി അനുമാനിക്കുന്നു. മണ്ണു പുനരുജ്ജീവന ചെടികള്‍ മണ്ണിന്‍റെ ഘടനയ്ക്കും ജൈവ വളത്തിന്‍റെ അളവും മാത്രമല്ല മാറ്റുന്നത്. ഇവയുടെ സാന്നിധ്യം മണ്ണിലുള്ള രോഗകാരികളായ സൂക്ഷ്മജീവികളെ നിഷ്ക്രിയമാക്കുകയും ചെയ്യുന്നു. ഇടവേള കാലത്ത് ഇവ മുറിച്ച് വെട്ടിമാറ്റിയ പച്ചില അവിടെത്തന്നെ ഇടുന്നു. തോട്ടത്തില്‍ റോഡുകളും നടപ്പാതകളും അനുയോജ്യമായി നല്‍കേണ്ടതുണ്ട്. വ്യത്യസ്ത തലത്തിലുള്ള നടീല്‍ രീതികള്‍ തേയിലത്തോട്ടങ്ങളില്‍ പിന്തുടരുന്നുണ്ട്. രണ്ടു ദിശകളിലേക്കും 1.2 മീ.x 2 മീ. സമചതുരത്തിലു


karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6235513