ഔഷധസസ്യങ്ങള്‍ : കുമിഴ്


 

ഔഷധമരങ്ങളുടെ ഗണത്തില്‍പ്പെടുത്താവുന്നതാണ് കുമിഴ്. ഒന്നരയടി ആഴത്തിലും സമചതുരത്തിലും എടുത്ത കുഴികളില്‍ 10 കി.ഗ്രം ജൈവവളവും മേല്‍മണ്ണും ചേര്‍ത്ത് മൂടി വര്‍ഷകാലാരംഭത്തോടെ തൈകള്‍ നടാം. തൈകള്‍ തമ്മില്‍ 20 അടി അകലം വേണം. ഒരേക്കറില്‍ 100 തൈകള്‍ നടാം. ആദ്യത്തെ രണ്ടുവര്‍ഷം നനയും കളയെടുക്കലും ആവശ്യമാണ്. പ്രതിവര്‍ഷം 20 കി.ഗ്രാം വീതം ജൈവവളവും ചേര്‍ക്കുക. പത്താംവര്‍ഷം വിളവെടുക്കാം. ഒരു മരത്തില്‍നിന്നു 400 കി.ഗ്രാം വേരു വരെ ലഭിക്കും. വേര്, പൂവ്,കായ് എന്നിവയാണ് മരുന്നുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഭാഗങ്ങള്‍. തടി കഥകളിക്കോപ്പുകളുണ്ടാക്കാനും ഉപയോഗിക്കുന്നു. ഗൊണേറിയ, വാതം, വേദന, നീര്, പഴകിയ തലവേദന, നാഡീദൗര്‍ബല്യം, വ്രണങ്ങള്‍ തുടങ്ങിയവയുടെ ചികില്‍സയ്ക്കുപയോഗിക്കുന്നു. ദശമൂലാരിഷ്ടം, ധന്വന്തരാരിഷ്ടം, ദ്രാക്ഷാദികഷായം, ച്യവനപ്രാശം, ഏലാദികഷായം എന്നിവയില്‍ കുമിഴ് ചേരുവയാണ്.


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   5318289