ഔഷധ സസ്യകൃഷിക്ക്‌ ധനസഹായം

സംസ്ഥാനത്ത്‌ ഔഷധസസ്യങ്ങളുടെ ശാസ്‌ത്രീയ കൃഷി, സംസ്‌കരണം, വിപണനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്‌ ദേശീയ ഔഷധസസ്യമിഷന്‍ സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ മുഖേന പദ്ധതികള്‍ നടപ്പാക്കുന്നു. കൃഷി വകുപ്പ്‌, കേരള കാര്‍ഷിക സര്‍വകലാശാല, വനംവകുപ്പ്‌, സന്നദ്ധ സംഘടനകള്‍, സ്വയം സഹായ സംഘങ്ങള്‍, നാളികേര വികസന ബോര്‍ഡ്‌, സംസ്ഥാന ഔഷധസസ്യ ബോര്‍ഡ്‌, ഐസിഎര്‍ സ്ഥാപനങ്ങള്‍, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍, റബ്ബര്‍ ബോര്‍ഡ്‌, സഹകരണ വകുപ്പ്‌ തുടങ്ങിയ ഗവണ്‍മെന്റ്‌ ഏജന്‍സികള്‍ പദ്ധതികളുടെ നടത്തിപ്പുമായി സഹകരിക്കുന്നു. 486 ഹെക്‌ടറില്‍ ഔഷധകൃഷി വ്യാപനം, പൊതുമേഖലയില്‍ മാതൃകാ ഔഷധ സസ്യ നഴ്‌സറി, ഒരു ഹെക്‌ടറില്‍ വീതം രണ്ട്‌ ചെറുകിട നഴ്‌സറികള്‍, രണ്ട്‌ ഉണക്കുപുരകളും സംഭരണയൂണിറ്റുകളും, മൊബൈല്‍ വില്‍പനശാലകള്‍, പ്രദര്‍ശനതോട്ടങ്ങള്‍ എന്നിവയ്‌ക്ക്‌ സഹായം നല്‍കും. കൃഷിക്കൊപ്പം ഔഷധ സസ്യങ്ങളുടെ വിളവെടുപ്പാനന്തര പരിപാലനത്തിനും സഹായം നല്‍കുന്നതാണ്‌. ഉണക്കുപുരകള്‍ സ്ഥാപിക്കാന്‍ അഞ്ചുലക്ഷം രൂപയാണ്‌ ധനസഹായം. മൊബൈല്‍ വില്‍പന ശാലകള്‍ക്കും അഞ്ചുലക്ഷം രൂപ വീതം ലഭിക്കും. 
കൃഷിക്ക്‌ ധനസഹായം ലഭിക്കണമെങ്കില്‍ ചുരുങ്ങിയത്‌ രണ്ടു ഹെക്‌ടര്‍ ഭൂമിയില്‍ കൃഷി ചെയ്‌തിരിക്കണം. ധനസഹായത്തിന്റെ തോത്‌ ചുവടെ (ഒരു ഹെക്‌ടറിനുള്ള സഹായം)
ആടലോടകം-8600.00
നെല്ലി-31400.00
അശോകം-50325.00
കൂവളം-32210.00
വെള്ളക്കൊടുവേലി-24150.00
കുമ്പിള്‍-36230.00
കടുക്ക-19326.00
കിരിയാത്ത്‌-12078.00
കുടംപുളി-30197.00
ചുണ്ട-12078
വേപ്പ്‌-18118.00
ഇരുവേലി-20775.00
തിപ്പലി-30197.00
മൂവില-36236.00
ശതാവരി-30197.00
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷനുമായി ബന്ധപ്പെടാവുന്നതാണ്‌. ഫോണ്‍-0471-2330857, 2330856


karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6232544