പ്ലാന്‍റ് ക്ലിനിക്


Q : മാങ്ങകള്‍ പാകമാകുമ്പോള്‍ നിറയെ പുഴുക്കളാണ്‌. ഇവയെ നിയന്ത്രിക്കുന്നതിനുള്ള കെണികള്‍, ഫിറമോണ്‍ കെണികള്‍, മറ്റു പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവ പറഞ്ഞുതരണം.

സാജിന്‍, ആറ്റിങ്ങല്‍

കായീച്ചയുടെ ഉപദ്രവം മൂലമാണ്‌ മാങ്ങയ്‌ക്കുള്ളില്‍ പുഴുക്കള്‍ കാണപ്പെടുന്നത്‌. ഇവയ്‌ക്കെതിരേ ഫലപ്രദമായ ഫിറമോണ്‍ കെണികള്‍ ലഭ്യമാണ്‌. മാവ്‌ പൂക്കുന്ന സമയത്താണ്‌ ഫിറമോണ്‍ കെണി വയ്‌ക്കേണ്ടത്‌. കാലാവസ്ഥാ വ്യതിയാനം മൂലം കേരളത്തില്‍ പലയിടത്തും മാവുകള്‍ പൂക്കുന്നത്‌ ഇക്കൊല്ലം ഏറെ വൈകിയിട്ടുണ്ട്‌. താങ്കളുടെ പ്രദേശത്ത്‌ മാവുകള്‍ പൂക്കുന്നത്‌ ഇപ്പോഴാണെങ്കില്‍ ഫിറമോണ്‍ കെണി വയ്‌ക്കാന്‍ വൈകിക്കൂടാ. അടുത്ത വര്‍ഷത്തേക്ക്‌ പുഴുക്കളുണ്ടാകുന്നത്‌ തടയാന്‍ ഇപിഎന്‍ എന്ന സൂക്ഷ്‌മാണു മിശ്രിതം ഏറെ ഫലപ്രദമാണ്‌. വര്‍ഷത്തില്‍ രണ്ടുതവണയാണ്‌ ഇപിഎന്‍ ഉപയോഗിക്കേണ്ടത്‌. ഇക്കൊല്ലത്തെ മാമ്പഴസീസണ്‍ കഴിഞ്ഞാലുടനെയാണ്‌ ആദ്യതവണ പ്രയോഗിക്കേണ്ടത്‌. മാവിന്റെ ചുവട്ടില്‍ അങ്ങിങ്ങായി പല ഭാഗങ്ങളില്‍ ഓരോ ബക്കറ്റ്‌ വെള്ളം ഒഴിച്ച്‌ മണ്ണു നനയ്‌ക്കുക. അതിനു ശേഷം രണ്ടു ഗ്രാം ഇപിഎന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലയിപ്പിച്ച്‌ നനവുള്ള മണ്ണിലേക്ക്‌ തളിച്ചുകൊടുക്കുക. ഇവ മണ്ണിനുള്ളില്‍ പെരുകി കായീച്ചകളെ നശിപ്പിക്കും. ആറുമാസം കഴിഞ്ഞും ഇതേ രീതിയില്‍ തന്നെ വീണ്ടും ചെയ്യുക. കേടായി മാങ്ങകള്‍ ഒരിടത്ത്‌ പറമ്പില്‍ ചിതറിക്കിടക്കുന്നത്‌ ഒഴിവാക്കണം. ഇവ കൂട്ടിയിടുന്നിടത്തും രണ്ടു പ്രാവശ്യമായി ഇപിഎന്‍ പ്രയോഗം നടത്തണം. കാര്‍ഷിക വസ്‌തുക്കള്‍ വില്‍ക്കുന്ന വലിയ കടകളില്‍ ഇപിഎന്‍, ഫിറമോണ്‍ കെണി എന്നിവ ലഭ്യമാണ്‌.


പ്ലാന്‍റ് ക്ലിനിക്




karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6235094