സ്മിത ഖത്തര്‍
ഈ ചെടിക്ക് നൈട്രജന്‍ എന്ന പ്രധാന മൂലകത്തിന്റെ കുറവ് വളരെ പ്രകടമാണ്. ആ പ്രശ്നം പരിഹരിക്കുന്നതിന് ചാണകത്തിന്റെ സ്ലറി, അല്ലെങ്കില്‍ ചാണകം വെള്ളത്തില്‍ കലക്കിയതിന്റെ തെളി ഓരോ ചുവട്ടിലും ഒഴിച്ചു കൊടുക്കുക. അല്ലെങ്കില്‍ അഞ്ചു ഗ്രാം യൂറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കിയത് ഇലകളില്‍ തളിക്കുക. ഇലകളുടെ അടിഭാഗത്ത് നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ സാന്നിധ്യവുമുണ്ട്. ഇവയെ നിയന്ത്രിക്കുന്നതിന് വെര്‍ട്ടിസീലിയം എന്ന സൂക്ഷ്മാണു മിശ്രിതം ഇരുപതു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലയിപ്പിച്ച് അതിന്റെ തെളിയെടുത്ത് സാധാരണ ഷാമ്പൂ അഞ്ചു മില്ലിലിറ്റര്‍ അതിനൊപ്പം ചേര്‍ത്ത് ഇലകളുടെ അടിഭാഗത്ത് തളിക്കുക. മെഡിക്കേറ്റഡ് ഷാമ്പൂ എന്നൊക്കെ പറയുന്നയിനങ്ങള് ഒരിക്കലും ഉപയോഗിക്കരുത്. ജീവാണുമിശ്രിതം എല്ലായിടത്തും ഒരേ തോതില്‍ പരക്കുന്നതിനാണ് ഷാമ്പൂ ചേര്‍ക്കുന്നത്.www.karshikarangam.com