അബ്ദു, കുന്നംകുളം
തക്കാളികള്‍ക്ക് ബാക്ടീരിയല്‍ വാട്ടം എന്ന രോഗമാണ്. രോഗം വന്ന ചെടികളെ രക്ഷിക്കാന്‍ സാധിക്കുമോയെന്നു പരീക്ഷിക്കുന്നതിനൊപ്പം മറ്റുള്ളവയ്ക്ക് രോഗം പടരാതെ നോക്കുകയും വേണം. ആദ്യമായിത്തന്നെ ചെയ്യേണ്ടത്, രോഗം വന്ന ചെടികള്‍ക്കുള്ള ജലസേചനം പരിമിതപ്പെടുത്തുകയാണ്. വെള്ളത്തിലൂടെ രോഗം പടരാതിരിക്കാനാണിത്. പത്തു ഗ്രാം ബ്ലീച്ചിങ് പൗഡര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ നേര്‍പ്പിച്ച് രോഗം വന്ന ചെടികളുടെ ചുവട്ടില്‍ ഒരു ചാണ് വൃത്തത്തില്‍ മണ്ണു നന്നായി കുതിരുന്ന രീതിയില്‍ ഒഴിക്കുക. രോഗം വരാത്ത ചെടികളുടെ ചുവട്ടില്‍ സ്യൂഡോമൊണാസ് എന്ന ജീവാണുമിശ്രിതം 30 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ കലക്കി മണ്ണു കുതിരുന്ന രീതിയില്‍ ഒഴിക്കുക. പൊട്ടാസിയം സിലിക്കേറ്റ് അല്ലെങ്കില്‍ നാച്ചുറല്‍ സിലിക്ക രണ്ടു മില്ലിലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്ത് എല്ലാ ചെടികളിലും തളിച്ചുകൊടുക്കുക. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ഇതു ഫലപ്രദമാണ്.www.karshikarangam.com