Karshika Rangam
Karshika Rangam

പ്ലാന്‍റ് ക്ലിനിക്


Q : എന്റെ തോട്ടത്തില്‍ നടുന്നതിനായി വാങ്ങിയ ടിഷ്യു കള്‍ച്ചര്‍ നേന്ത്രവാഴ തൈകളില്‍ ഇപ്പോള്‍ ഇലകളില്‍ കറുത്ത പാടുകള്‍ കാണപ്പെടുന്നു. ടിഷ്യു കള്‍ച്ചര്‍ ആയതുകൊണ്ടാണോ ഇങ്ങനെ വരുന്നത്‌. എന്താണു ഞാന്‍ ചെയ്യേണ്ടത്‌?

ആല്‍ബിന്‍, എറണാകുളം

നേന്ത്രന്റെ ഇലകളില്‍ തൈപ്രായത്തില്‍ ഇത്തരം പാടുകള്‍ കാണുന്നത്‌ സിഗാടോക്ക രോഗത്തിന്റെ ലക്ഷണമാണ്‌. കേരളത്തില്‍ ഈ രോഗം പൊതുവേ വ്യാപകമാണ്‌. ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുന്ന വാഴകള്‍ക്ക്‌ വളര്‍ന്നുവരുമ്പോള്‍ രോഗബാധയുണ്ടാകാറുണ്ട്‌. രണ്ടിലയ്‌ക്ക്‌ ഒരു പടല എന്നതാണ്‌ നേന്ത്രനില്‍ കുലവരുന്ന സമയത്ത്‌ കണ്ടുവരുന്നത്‌. രോഗം വന്ന്‌ രണ്ടില നശിച്ചാല്‍ ഒരു പടലകായാണ്‌ നഷ്‌ടമാകുന്നതെന്നോര്‍ക്കുക. ഇതിനെതിരേ സ്യൂഡോമൊണാസ്‌ എന്ന മിത്ര ബാക്‌ടീരിയ ഫലപ്രദമാണ്‌. മുപ്പതു ഗ്രാം സ്യൂഡോമൊണാസ്‌ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അതിന്റെ തെളിയെടുത്ത്‌ വാഴയില്‍ തളിച്ചുകൊടുക്കുന്നത്‌ ഫലപ്രദമാണ്‌.


പ്ലാന്‍റ് ക്ലിനിക്




karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   1013424