പ്ലാന്‍റ് ക്ലിനിക്


Q : പ്ലാന്‍റ് ക്ലിനിക് വിഭാഗത്തില്‍ കറിവേപ്പിലയിലെ കറുത്ത പുള്ളികള്‍ക്ക് പരിഹാരം നിര്‍ദേശിച്ചിരിക്കുന്നതില്‍, വെര്‍ട്ടിസീലിയം ലെക്കാനി സ്പ്രേ ചെയ്യുമ്പോള്‍ ഷാംപൂ ഉപയോഗിക്കണമെന്നു പറഞ്ഞിട്ടുണ്ടല്ലോ? അതിന്‍റെ കാരണമെന്താണെന്നു പറയാമോ?

Philip Jose, Kottayam

മുഞ്ഞകള്‍, ശല്‍ക്കകീടങ്ങള്‍, വെള്ളീച്ചകള്‍, ഇലപ്പേനുകള്‍, മണ്ഡരി, നിമാവിരകള്‍ തുടങ്ങിയവയുടെ നിയന്ത്രണത്തിനായാണ് ജീവാണു കുമിള്‍നാശിനിയായ വെര്‍ട്ടിസീലിയം ലെക്കാനി ഉപയോഗിക്കുന്നത്. ഇത് 30 ഗ്രാം 1 ലിറ്റര്‍ ചേര്‍ത്ത് കലക്കിയതിന്‍റെ തെളിയെടുത്ത് അതിലേക്ക് സാധാരണ ഷാംപൂ ചേര്‍ത്ത് വൈകുന്നേരങ്ങളില്‍ ഇലകളുടെ ഇരുവശത്തുമായി സ്പ്രേ ചെയ്യുകയാണ് ചെയ്യുന്നത്. വെര്‍ട്ടിസീലിയം ലെക്കാനി വെളുത്ത പൊടിരൂപത്തില്‍ പായ്ക്കറ്റുകളിലാണ് ലഭിക്കുന്നത്. ജീവാണുവിനെ സന്നിവേശിപ്പിച്ചിരിക്കുന്ന സംവഹകവസ്തുവാണ് നമ്മള്‍ കാണുന്ന പൊടിരൂപത്തിലുള്ളത്. ഇതു വെള്ളത്തില്‍ കലക്കുമ്പോള്‍ സംവഹകവസ്തു അടിഞ്ഞുകൂടുകയും തെളിയില്‍ ജീവാണുക്കളുടെ സാന്നിധ്യമുണ്ടാകുകയും ചെയ്യും. ജീവാണുക്കള്‍ കലര്‍ന്ന തെളി ഇലകളുടെ ഇരുവശത്തേക്കും ഒരുപോലെ വ്യാപിക്കുന്നതിനാണ് ഷാംപൂ ഉപയോഗിക്കുന്നത്. ഷാംപൂ ഇതിനുള്ള മാധ്യമമായി പ്രവര്‍ത്തിക്കുന്നു. കടുത്ത വെയിലില്‍ ഈ ലായനി പെട്ടെന്നു ബാഷ്പീകരിച്ചുപോകുന്നതിനാലാണ് വൈകുന്നേരങ്ങളില്‍ സ്പ്രേ ചെയ്യണമെന്നു നിര്‍ദേശിക്കുന്നത്. അതുപോലെ, ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. സാധാരണ ഷാംപൂ മാത്രമേ ഇതിനായി ഉപയോഗിക്കാന്‍ പാടുള്ളൂ. ആന്‍റി ഡാന്‍ഡ്രഫ് ഷാംപൂവിലും മറ്റും നിരവധി രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാവും എന്നതിനാലാണിത്.


പ്ലാന്‍റ് ക്ലിനിക്




karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6232843