Manju Jacob, Thottackadu
ഈ തെങ്ങിന്‍തൈയുടെ പ്രശ്നം കുഴിയില്‍ ആവശ്യത്തിലധികം മണ്ണുണ്ട് എന്നതാണ്. വിത്തു തേങ്ങ നടുന്നതിന് വലിയ കുഴിയെടുക്കുമെങ്കിലും തേങ്ങയുടെ കുടുമ്മി ഭാഗം പറ്റെപ്പറ്റെ മൂടി നില്‍ക്കുന്നത്ര മാത്രമേ മണ്ണിടുകയുള്ളൂ. തെങ്ങിന്‍തൈ നാമ്പിട്ടു വളരുന്നതിനനുസരിച്ച് മണ്ണു കൂട്ടിക്കൊടുക്കും. എല്ലായ്പോഴും ഏറ്റവും ചുവട്ടിലെ ഓലയുടെ താഴെ നില്ക്കുന്ന രീതിയില്‍ മാത്രമാണ് മണ്ണിടുന്നത്. ചിത്രത്തില്‍ കാണുന്ന തെങ്ങിന് തൈക്ക് അവസാനത്തെ ഓല മാത്രമല്ല ചുവട്ടിലെ ഏതാനും ഓലകള്‍ കൂടി മണ്ണുമായി സമ്പര്‍ക്കത്തിലാണ് നില്‍ക്കുന്നത്. ഇതുവഴിയുണ്ടാകുന്ന കുമിള്‍ബാധയാണ് ഓല പഴുപ്പിനു കാരണം. എത്രയും വേഗം കുഴിയില്‍ നിന്ന് ആവശ്യത്തിലധികമുള്ള മണ്ണ് നീക്കം ചെയ്യുക. സ്യൂഡോമൊണാസ് മുപ്പതു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ നേര്‍പ്പിച്ച് തടത്തില്‍ ഒഴിച്ചുകൊടുക്കുക.www.karshikarangam.com