പ്ലാന്‍റ് ക്ലിനിക്


Q : വീട്ടിലെ അടുക്കളത്തോട്ടത്തില്‍ പല തവണ തക്കാളി നട്ടു. ആദ്യമൊക്കെ തക്കാളി ഉണ്ടാകുകയും വിളവെടുക്കുകയും ചെയ്തു. എന്നാല്‍, ഇപ്പോള്‍ തക്കാളി നട്ടാല്‍ പെട്ടെന്നു വലുതായി പൂവിട്ട് വാടിപ്പോകുന്നു. പ്രതിവിധി എന്തെങ്കിലും നിര്‍ദേശിക്കാമോ?

Rajeesh Malayil, Kozhikode

പൊട്ടാഷിന്‍റെ കുറവുകൊണ്ടോ വാട്ടരോഗം മൂലമോ ഇതു സംഭവിക്കാം. ഇലയുടെ അഗ്രഭാഗം കരിഞ്ഞ് ചുരുണ്ടുപോകുന്നുണ്ടെങ്കില്‍ ചാരം ചുവട്ടില്‍ ഇട്ടുകൊടുക്കേണ്ടതാണ്. ഈ പ്രശ്നം കാണാത്തപക്ഷം, വാട്ടരോഗമാണ് വില്ലനെന്ന് കരുതാവുന്നതാണ്. വാട്ടരോഗത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള തക്കാളിയിനങ്ങളോ ചുണ്ടയില്‍ ഗ്രാഫ്റ്റ് ചെയ്ത തൈകളോ ഉപയോഗിക്കുകയാണ് പ്രതിവിധി. ചെടിയുടെ ചിത്രം അയച്ചുതരികയാണെങ്കില്‍ കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുമെന്നതിനാല്‍ ചിത്രം അയച്ചുതരാന്‍ ശ്രദ്ധിക്കുമല്ലോ.


പ്ലാന്‍റ് ക്ലിനിക്




karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6236491