Abhilash,kundara
ചിത്രത്തില്‍ നിന്നും ഒട്ടുമാവില്‍ മൂന്നു വ്യത്യസ്ത കീടങ്ങളുടെ ആക്രമണമുണ്ടെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. രാസകീടനിയന്ത്രണമാര്ഗമായി റോഗര്‍ എന്ന രാസകീടനാശിനി 2 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടിയില്‍ സ്പ്രേ ചെയ്തുകൊടുക്കാം. ജൈവകീടനിയന്ത്രണത്തിന് ബ്യുവേറിയ അല്ലെങ്കില്‍ വെര്‍ട്ടിസീലിയം 30ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അതിന്റെ തെളിയെടുത്ത് വെയിലാറിയശേഷം ഇലകളുടെ മുകള്‍ഭാഗത്തും അടിഭാഗത്തും തണ്ടിലും വീഴത്തക്ക വിധത്തില്‍ നന്നായി സ്പ്രേ ചെയ്ത് കൊടുക്കുക. 15 ലിറ്റര്‍ ലായനിയില്‍ സാധാരണ സാമ്പിള്‍ ഷാംപൂ പാക്കറ്റിന്റെ പകുതിഭാഗം കൂടി ചേര്‍ത്ത് സ്പ്രേ ചെയ്യുക. ഒപ്പം മെറ്റാറൈസിയം 30 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി മാവിന്റെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കുകയും ചെയ്യണം.www.karshikarangam.com