സുമതി രവീന്ദ്രന്, കൊയിലാണ്ടി
ചിത്രത്തില്‍ കാണുന്നത് വെള്ളീച്ചയുടെ ആക്രമണമാണ്. ഒരു ലിറ്റര്‍ കൊഴുത്ത കഞ്ഞിവെള്ളം അഞ്ച് ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ഇലകളുടെ ഇരുഭാഗത്തും വീഴത്തക്ക വിധത്തില്‍ തളിച്ചുകൊടുക്കുക. അതിനുശേഷം ഉടന്‍തന്നെ വേപ്പധിഷ്ഠിത കീടനാശിനിയായ നിംബിസിഡിന്‍ മൂന്നു മി.ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചുകൊടുക്കണം. ജീവാണുകീടനാശിനിയായ വെര്‍ട്ടിസീലിയവും വെള്ളീച്ചയ്ക്കെതിരെ ഫലപ്രദമാണ്. 10 മി.ലിറ്റര്‍ അല്ലെങ്കില്‍ 20 ഗ്രാം വെര്‍ട്ടിസീലിയം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിച്ചുകൊടുക്കാവുന്നതാണ്.www.karshikarangam.com