K. S. Koshy, Karunagappally
എഫിഡുകളുടെ ആക്രമണമോ മീലിമൂട്ടകളുടെ ആക്രമണമോ ചിത്രത്തില്‍ കാണുന്ന തരത്തിലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാവാം. ഇവയ്ക്കു രണ്ടും ഒരേ പ്രതിരോധമാര്‍ഗങ്ങള്‍ മതിയാവും. വേപ്പധിഷ്ഠിത കീടനാശിനിയായ നിംബിസിഡിന്‍ നേര്‍പ്പിച്ച് ചുരുണ്ട ഇലകളുടെ അടിഭാഗത്ത് വീഴത്തക്കവിധത്തില്‍ തളിച്ചുകൊടുക്കണം. അതിനടുത്ത ദിവസം വൈകുന്നേരമാകുമ്പോള്‍ 20 ഗ്രാം വെര്‍ട്ടിസീലിയം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടി മുഴുവനായി നനയത്തക്കവിധത്തില് തളിച്ചുകൊടുത്താല്‍ മതിയാകും.www.karshikarangam.com