Suresh Kumar
തെങ്ങിന്റെ പച്ചമടലുകളിലൊന്ന് പിളര്‍ന്നെടുത്ത ശേഷം അതില്‍ അല്‍പ്പം കള്ളൊഴിച്ചുവച്ചാല് അതിലേക്ക് ആകൃഷ്ടരായെത്തുന്ന ചെല്ലികളെ കൊന്നൊടുക്കാം. ഒരു ചിരട്ടയില്‍ കള്ളൊഴിച്ച് അതില്‍ കുറച്ച് ഫ്യൂരിഡാന്‍ തരികള്‍ തൈത്തെങ്ങിന്റെ മണ്ടയില്‍ വച്ചും ചെല്ലിയെ ആകര്‍ഷിച്ച് നശിപ്പിക്കാവുന്നതാണ്. കള്ളുചെത്തുള്ള തെങ്ങുകളില്‍ പുഴുവിന്റെ ഉപദ്രവം കൂടിയിരിക്കുന്നതിനാല്‍ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. രാസകീടനാശിനികള്‍ ഉപയോഗിക്കാന്‍ താല്പര്യമുണ്ടെങ്കില് തെങ്ങൊന്നിന് 50 ശതമാനം വീര്യമുള്ള കാര്ബറില് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടിയിലെ ദ്വാരങ്ങള്‍ക്ക് മുകളിലായി ചരിച്ച് ദ്വാരങ്ങളുണ്ടാക്കി അതിലൂടെ ഒഴിച്ചുകൊടുക്കാം. താഴെയുള്ള ദ്വാരങ്ങള്‍ മണ്ണോ സിമന്റോ കൊണ്ട് മൂടുകയും ചെയ്യണം.www.karshikarangam.com