പ്ലാന്‍റ് ക്ലിനിക്


Q : growbagil valarthunna thakalli chedikal vaadi pookunnu.chithram koode cherkunnu .ethinulla parihara margagal paranju tharamo

hazeena

ഗ്രോബാഗിലെ തക്കാളി വാടുന്നത് ബാക്ടീരിയബാധമൂലമോ ഫംഗസ്ബാധമൂലമോ ആകാം. ബാക്ടീരിയബാധ തിരിച്ചറിയുന്നതിന് ചില്ലുഗ്ലാസില്‍ വെള്ളമെടുത്തതിലേക്ക് ചെടിയുടെ ഇല ഞെടുപ്പോടുകൂടി മുറിച്ച് മുറിവ് വെള്ളത്തില്‍ വരത്തക്കവിധം വെക്കുക. വെള്ളനിറത്തില്‍ ഒരു ദ്രാവകം ഊറിവരുന്നുവെങ്കില്‍ അത് ബാക്ടീരിയല്‍ രോഗമാണ് എന്നു മനസിലാക്കാം. ബാക്ടീരിയല്‍ വാട്ടമാണ് എങ്കില്‍ 500ഗ്രാമിന്‍റെ രണ്ട് സ്ട്രെപ്റ്റോമൈസിന്‍ ക്യാപ്സൂള്‍ തുറന്ന് 1 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ചുവട്ടില്‍ തണ്ടിനോടുചേര്‍ത്ത് ഒഴിച്ചുകൊടുക്കുക. കുമിള്‍രോഗത്തിന് ഗ്രോബാഗില്‍ 100 ഗ്രാം കുമ്മായം ഇട്ടുകൊടുക്കുകയും പിറ്റേന്ന് വൈകുന്നേരം നനച്ചതിനുശേഷം സ്യൂഡോമോണാസ് 40 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തണ്ടിനോടുചേര്‍ത്തു ഒഴിച്ചുകൊടുക്കുക. (പിന്നീട് മിശ്രിതം നനയാന്‍ വേണ്ടി മാത്രം നനച്ചാല്‍ മതിയാകും. ചെടി 10 ദിവസത്തേക്ക് തണലില്‍ മാറ്റിവെക്കുക).


പ്ലാന്‍റ് ക്ലിനിക്




karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6235667