എം. ജോര്‍ജ്, കോട്ടയം
ചിത്രത്തില്‍ കാണുന്ന വാഴയ്ക്ക് കാല്‍സ്യത്തിന്റെയും സിങ്കിന്റെയും അഭാവമാണ് പ്രശ്നകാരണമായിട്ടുള്ളത്. കാല്‍സ്യത്തിന്റെ കുറവ് പരിഹരിക്കുന്നതിന് ഒരു ലിറ്റര്‍ വെളളത്തില്‍ അഞ്ചു ഗ്രാം എന്ന തോതില്‍ കാല്‍സ്യം നൈട്രേറ്റ് ചേര്‍ത്ത് ഇലകളില്‍ നന്നായി വീഴത്തക്കവിധത്തില്‍ തളിച്ചുകൊടുക്കുക. സിങ്കിന്റെ കുറവ് പരിഹരിക്കാന്‍ സിങ്കിനൊപ്പം മഗ്നീഷ്യവും ചേര്‍ത്താണ് കൊടുക്കേണ്ടത്. ടി. സ്റ്റെയിന്‍സ് കമ്പനിയുടെ ടീ ഫോളിയര്‍ എന്ന സൂക്ഷ്മവളമിശ്രിതത്തില് ഇവ രണ്ടും അടങ്ങിയിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്ന ഇരുമ്പ് അടങ്ങിയിട്ടുമില്ല. ടീ ഫോളിയര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ടു ഗ്രാം എന്ന തോതിലാണ് ചേര്‍ക്കേണ്ടത്. ഇതും ഇലകളില്‍ നന്നായി വീഴത്തക്കവിധത്തില്‍ തളിക്കുക.www.karshikarangam.com