അനില്‍ ചിറ്റാരിക്കാല്‍, കണ്ണൂര്‍
ചിത്രത്തിലെ ലക്ഷണങ്ങള്‍ അനുസരിച്ച് വെള്ളരിക്ക് ഡൗണി മില്‍ഡ്യൂ എന്ന രോഗമാണുള്ളത്. ഈ രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് രാസമാര്‍ഗങ്ങളും ജൈവമാര്‍ഗങ്ങളും ഒരുപോലെ ഉപയോഗിക്കുന്നതാണ് നല്ലത്. മെക്കോബാന്, സ്റ്റഫ്, സാഫ് എന്നിവയില്‍ ഏതെങ്കിലുമൊരു മരുന്ന് രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലയിപ്പിച്ച് ഇലകളുടെ രണ്ടുഭാഗത്തും ഒരുപോലെ തളിച്ചുകൊടുക്കുക. അതിനുശേഷം പത്തു ദിവസം കഴിഞ്ഞ് സ്യൂഡോമൊണാസ് മുപ്പതുഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലയിപ്പിച്ച് അതിന്റെ തെളിയെടുത്ത് ഏതെങ്കിലും സാധാരണ ഷാമ്പൂ രണ്ടോ മൂന്നോ തുള്ളിയും ചേര്‍ത്ത് ഇലകളില്‍ തളിച്ചുകൊടുക്കുക. സ്യൂഡോമൊണാസ് വൈകുന്നേരം തളിക്കുന്നതാണ് നല്ലത്.www.karshikarangam.com