അനില്‍ ചിറ്റാരിക്കാല്‍, കണ്ണൂര്‍
വെണ്ടയുടെ പ്രശ്നം മാറുന്നതിന് വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതമോ നിംബിസിഡിന്‍ പോലെയുള്ള വേപ്പധിഷ്ഠിത ലായനിയോ ആണു മെച്ചമായിട്ടുള്ളത്. ഇത് എല്ലാ ഇലകളുടെയും ഇലയിലും കൂമ്പിലും വീഴത്തക്കവിധത്തില്‍ തളിക്കുക. 24 മണിക്കൂര്‍ കഴിഞ്ഞ് വെയില് ആറിയതിനു ശേഷം വൈകുന്നേരം വെര്‍ട്ടിസീലിയം എന്ന ജീവാണുമിശ്രിതവും തളിക്കണം. വെര്‍ട്ടിസീലിയം മുപ്പതു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലയിപ്പിച്ച് തെളിയെടുത്ത് അതിനൊപ്പം രണ്ടോ മൂന്നോ തുളളി സാധാരണ ഷാമ്പൂവും ചേര്‍ത്ത് എല്ലാ ഇലകളുടെയും രണ്ടുവശത്തും കൂമ്പിലും തളിക്കുക. ഇതിനു ശേഷം മൂന്നു ദിവസം കഴിഞ്ഞ് മൂന്നു കാല്‍സ്യം നൈട്രേറ്റ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലയിപ്പിച്ച് ചെടി മുഴുവന്‍ വീഴത്തക്കവിധത്തില്‍ തളിച്ചു കൊടുക്കുക.www.karshikarangam.com