റബ്ബര്‍ : വിവിധതരം റബ്ബര്‍


ടെക്നിക്കലി സ്പെസിഫൈഡ് റബ്ബര്‍ (ടി.എസ്.ആര്‍): 
സ്വാഭാവിക റബ്ബര്‍ സംസ്കരിച്ച് സാങ്കേതികതമായി നിഷ്കര്‍ഷിച്ച ബ്ലോക്കു റബ്ബര്‍ ആക്കുന്നത് പല ഉദ്ദേശ്യങ്ങള്‍ ഉള്ളതുകൊണ്ടാണ്. സ്വാഭാവിക റബ്ബര്‍ കാഴ്ചയിലും, അവതരണത്തിലും, ഗ്രേഡിംഗിലും കൃത്രിമ റബ്ബര്‍റിനേക്കാള്‍ ഉയര്‍ന്നുനില്‍ക്കാന്‍ വേണ്ടിയാണിത്. വലിയ ബ്ലോക്കുകളായി നിര്‍മിക്കുന്ന ഐകരൂപ്യമുള്ള ഇവയുടെ നിര്‍മാണരീതിയില്‍ നൂതന സംസ്കരണപ്രക്രിയ ഉള്‍ക്കൊള്ളുന്നു. ചെറുകണികകളാക്കല്‍,  വെള്ളം നീക്കല്‍, കരട് നീക്കംചെയ്യല്‍, ഉണക്കല്‍, കെട്ടുകളാക്കല്‍, വെള്ളം നീക്കല്‍, കരട് നീക്കംചെയ്യല്‍, ഉണക്കല്‍, കെട്ടുകളാക്കല്‍, കറയില്‍നിന്നും മറ്റ് എല്ലാത്തരം സ്ക്രാപ്പ് റബ്ബറില്‍നിന്നും കിട്ടിയ ഉറഞ്ഞ പാലിന്‍റെ ഗ്രേഡിംഗ് തുടങ്ങിയവയാണ് ഈ പ്രക്രിയകള്‍. ഉറഞ്ഞ പാലോ സ്ക്രാപ്പോ ചെറുകണികകളാക്കാനോ സ്ക്രാപ്പാക്കാനോ അപ്പോള്‍ തന്നെ കരട് നീക്കം ചെയ്യാനും, വെള്ളം കളഞ്ഞ് ഉണക്കുവാനും ഉള്ള വിവിധയിനം യന്ത്രങ്ങള്‍ ഉണ്ട്. 0.7% വീര്യമുള്ള ആവണക്കെണ്ണ ചേര്‍ത്ത് റബ്ബര്‍പാല്‍ ക്രമ്പ് രൂപത്തിലാക്കുന്നു. പെല്ലറ്റോ ക്രമ്പോ ഉണക്കുന്നത് 100 ഡിഗ്രി സെല്‍ഷ്യസില്‍ 4-8 മണിക്കൂര്‍ നേരം വച്ചിട്ടാണ്. തണുപ്പിച്ചശേഷം ഹൈഡ്രോളിക് പ്രസ്സ് ഉപയോഗിച്ച് 25 കി. ഗ്രാമിന്‍റെ കെട്ടുകളാക്കി ഉയര്‍ന്ന സാന്ദ്രതയുള്ള പോളിത്തീനില്‍ പായ്ക്ക് ചെയ്യുന്നു. കരടിന്‍റെ അളവ്, ക്ഷാരത്തിന്‍റെ അംശം. നീരാവിയാകാത്ത പദാര്‍ത്ഥം, പാക്യജനക അംശം, വാള്‍ലേസ് പ്ലാസ്റ്റിസിറ്റി, പ്ലാസ്റ്റിസിറ്റി റീട്ടെന്‍ഷന്‍ ഇന്‍ഡെക്സ്, നിറം ഇവയുടെ അടിസ്ഥാനത്തിലാണ് ഗ്രേഡിംഗ് നടക്കുന്നത്.

പ്രത്യേകതരം റബ്ബറുകള്‍
സ്ഥിരമായ ശ്വാനതയുള്ള റബ്ബര്‍ (Constant viscosity rubber): സ്വാഭാവിക റബ്ബര്‍ സൂക്ഷിക്കുമ്പോള്‍ അതിന്‍റെ ശൂന്യത വര്‍ധിച്ച് കട്ടി കൂട്ടുന്നു. ഇഥ് ഹൈഡ്രോക്സില്‍ അമീന്‍ ഹൈഡ്രോ ക്ലോറൈഡ്/ഹൈഡ്രോസിന്‍ ഹൈഡ്രേറ്റ് ഉപയോഗിച്ച് തടയാവുന്നതാണ്. ഇപ്രകാരം ചെയ്താല്‍ ശരിയായ ശ്വാനത അഥവാ കൊഴുപ്പ് കൂടുതല്‍ കാലം നിലനില്‍ക്കും. ഇതിനെയാണ് സ്ഥിരമായ ശ്വാനത റബ്ബര്‍ എന്നു വിളിക്കുന്നത്. 0.15% വീര്യമുള്ള ഹൈഡ്രോക്സിന്‍ ഹൈഡ്രേറ്റ് ഉപയോഗിച്ചാല്‍ ഉയര്‍ന്ന ശ്വാനതയുള്ള റബ്ബര്‍ ലഭിക്കും.

കുറഞ്ഞ ശ്വാനതയുള്ള റബ്ബര്‍:
റബ്ബറിന്‍റെ ശ്വാനത താഴ്ത്തി കൊണ്ടുവരാവുന്നതാണ്. ഇതിന് ഒരു കൃത്യ അളവില്‍ ഒരു പ്ലാസ്റ്റിസൈസര്‍ സ്റ്റെബിലൈസ് ചെയ്ത് റബ്ബറിലേക്കു കൂട്ടിച്ചേര്‍ക്കണം. ഇപ്രകാരം താഴ്ന്ന അളവില്‍ ശൂന്യത സ്റ്റെബിലൈസ് ചെയ്ത റബ്ബറിനെ കുറഞ്ഞ ശ്വാനതയുള്ള റബ്ബര്‍ എന്നു വിളിക്കാം.

ഓയില്‍ എക്സ്ന്‍റന്‍ഡ് നാച്ചുറല്‍ റബ്ബര്‍:
റബ്ബര്‍കറയില്‍ ഒരു ഇമള്‍ഷന്‍ എന്നപോലെ എണ്ണ ചേര്‍ത്ത് ആസിഡ് ഒഴിച്ചു കട്ടിയാക്കി ഇതിനെ ബ്ലോക്ക് റബ്ബറാക്കി സംസ്കരിക്കുന്നു.

ടയര്‍ റബ്ബര്‍:
ബ്ലോക്ക് റബ്ബര്‍ നിര്‍മിക്കുന്നതുപോലെയാണ് ടയര്‍ ഉണ്ടാക്കുന്നത്. ഇതിനെ കുറഞ്ഞ ഗ്രേഡ് സ്ക്രാപ്പുമായും ഷീറ്റ് റബ്ബറുമായും, റബ്ബര്‍ കറയുമായും ബ്ലെന്‍ഡ് ചെയ്യുന്നതിനാല്‍ ഇതിനു വില കുറവാണ്. ഇതിന്‍റെ ശ്വാനത പ്ലാസ്റ്റിസൈഡര്‍ ഉപയോഗിച്ച് താഴ്ത്തി വച്ചിരിക്കുകയാണ്.

സാധാരണ ഉപയോഗത്തിനുള്ള റബ്ബര്‍:
ടയര്‍ റബ്ബറിനുള്ള അമിതമായ എണ്ണ ഒരു പോരായ്മയാണ്. ക്രീപ്പിംഗ് ലാറ്റക്സ് ഉറഞ്ഞതും സ്ക്രാപ്പ് റബ്ബറും 40:60 (ഡി.ആര്‍.സി.യുടെ അടിസ്ഥാനത്തില്‍) കൂട്ടിച്ചേര്‍ത്ത് ബ്ലാങ്കറ്റ് ഉണ്ടാക്കുന്നു. ഇത് ക്രമമാക്കി ഹൈഡ്രോക്സിലമീന്‍ സള്‍ഫേറ്റ് ലായനിയില്‍ കുതിര്‍ത്ത് 25 കി.ഗ്രാമിന്‍റെ കെട്ടുകളാക്കുന്നു.

റീക്ലേയ്മ്ഡ് റബ്ബര്‍:
ഉപയോഗിച്ച ടയര്‍, ട്യൂബ്, മറ്റു റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍ മുതലായവ ഉയര്‍ന്ന ഊഷ്മാവിലും മര്‍ദ്ദത്തിലും രാസവസ്തുക്കളുമായി പ്രവര്‍ത്തിപ്പിച്ചാണ് ഇത് ഉണ്ടാക്കുന്നത്. സ്വാഭാവിക റബ്ബറും കൃത്രിമ റബ്ബറും കൊണ്ട് ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളില്‍ കൂട്ടിച്ചേര്‍ക്കാനാണ് ഇത് ഉപയോഗിക്കുന്നത്.

സ്വാഭാവിക റബ്ബറിന്‍റെ സ്വഭാവങ്ങളും-ഉപയോഗങ്ങളും:
തന്മാത്രാഭാരം കൂടുതലുള്ള പോളിമറാണ് റബ്ബര്‍. ഇവ ഘടനപ്രകാരം 1,2 പോളിഐസോപ്രീന്‍ ആണ്. ഐസോപ്രീന്‍ ഒരു ഡയീനാണ്. 1,4 എന്ന സ്ഥലത്ത് പോളിമറിലെ ഓരോ ഐസോപ്രീം യൂണിറ്റിനും ഓരോ ഇരട്ട ബോണ്ടുണ്ട്. ഇതുകൊണ്ടാണ് സ്വാഭാവിക റബ്ബര്‍ ഒരു അപൂരിത പോളിമര്‍ സ്വഭാവം കാണിക്കുന്നത്. ഇവ ഹലോജന്‍, ഓസോണ്‍, ഹൈഡ്രജന്‍ ക്ലോറൈഡ് എന്നിവയുമായി പ്രവര്‍ത്തിച്ച് ഓരോ അധിക സംയുക്തം ഉണ്ടാക്കുന്നു. സ്വാഭാവിക റബ്ബര്‍ ഗന്ധകവുമായി പ്രവര്‍ത്തിച്ച് പ്ലാസ്റ്റിക് സ്വഭാവത്തില്‍നിന്ന് ഇലാസ്റ്റിക് സ്വഭാവം കൈവരിക്കുന്നു. ഇതിനെ വള്‍ക്കനൈസേഷന്‍ എന്നു പറയുന്നു. വള്‍ക്കനൈസ് ചെയ്ത റബ്ബറിന് കൂടുതല്‍ ബലവും, തേയ്മാനനഷ്ടത്തെ പ്രതിരോധിക്കാനുള്ള കഴിവും ഉണ്ടാകും. എന്നാല്‍ ഇവയ്ക്ക് വലിച്ചുനീട്ടാനുള്ള കഴിവ് കുറവായിരിക്കും. ഇത്തരം ഗുണങ്ങള്‍ ഉള്ളതിനാല്‍ വിവിധയിനം ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ സ്വാഭാവിക റബ്ബര്‍ ഉപയോഗിക്കുന്നു. വാഹനങ്ങളുടെ ടയര്‍, ട്യൂബ് ഇവ നിര്‍മിക്കാന്‍ ഇത് ഉപയോഗിക്കുന്നു. ഹോസ്, ചെരുപ്പ്, പാവ, ബലൂണ്‍ ബാറ്ററിപെട്ടി തുടങ്ങിയ അനേകം സാധനങ്ങള്‍ നിര്‍മിക്കാന്‍ സ്വാഭാവിക റബ്ബര്‍ ഉപയോഗിക്കുന്നു. ഇത് മണ്ണിന്‍റെ ഉറപ്പു കൂട്ടാനും സ്റ്റെബിലൈസ് ചെയ്യാനും, റോഡ് നിര്‍മാണത്തിനും പ്രകമ്പനം ആഗീരണം ചെയ്യാനും (ഷോക്ക് അബ്സോര്‍ബര്‍) ഉപയോഗിക്കുന്നു.


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   5466059