Karshika Rangam
Karshika Rangam

തെങ്ങ് : ഇടവിളകള്‍


 

തെങ്ങ് ഒരു ദീര്‍ഘകാലവിളയാണല്ലോ. അതിനാല്‍ തെങ്ങിന്‍തോപ്പില്‍ വിവിധ ഹ്രസ്വകാല-ദീര്‍ഘകാല വിളകള്‍ വളര്‍ത്തി ആദായം വര്‍ധിപ്പിക്കുന്നതില്‍ അപാകതയില്ല. ഒറ്റ വ്യവസ്ഥയേയുള്ളൂ-ഇടവിളകള്‍, പ്രധാന വിളയായ തെങ്ങിന്‍റെ വളര്‍ച്ചയ്ക്കും ഉല്‍പ്പാദനത്തിനും തടസ്സം സൃഷ്ടിക്കുന്നതാവരുത്. മാത്രവുമല്ല ഇടവിളകള്‍ക്കു വെവ്വേറെ വളങ്ങള്‍ നല്‍കാനും പരിചരണങ്ങള്‍ നടത്താനും ഉപേക്ഷ വിചാരിക്കയുമരുത്.

 

തെങ്ങിന്‍റെ വളര്‍ച്ച പരിശോധിക്കുമ്പോള്‍ തൈനട്ട് ആദ്യത്തെ എട്ടൊന്‍പതു വര്‍ഷക്കാലവും 25 വര്‍ഷത്തിനുശേഷവും തോട്ടത്തില്‍ വീഴുന്ന സൂര്യപ്രകാശത്തിന്‍റെ ഏറിയ പങ്കും തെങ്ങ് ഉപയോഗിക്കുന്നില്ല എന്നു കാണാം. ഈ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തിക്കൊണ്ട് നമുക്ക് ഇടവിളകള്‍ വളര്‍ത്താം.

 

തെങ്ങിന്‍തോപ്പില്‍ വളര്‍ത്താന്‍ യോജിച്ച ചില വിളകള്‍ ഇനിപ്പറയുന്നു.

 

  • ഹ്രസ്വകാല വിളകള്‍- വാഴ, മരച്ചീനി, കാച്ചില്‍, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, പയറുവര്‍ഗ്ഗങ്ങള്‍, മധുരക്കിഴങ്ങ്, കൈതച്ചക്ക
  • ദീര്‍ഘകാല വിളകള്‍- കുരുമുളക്, കൊക്കോ, തീറ്റപ്പുല്ല്
  • ദീര്‍ഘകാല സുഗന്ധദ്രവ്യ വിളകള്‍- ഗ്രാമ്പൂ, ജാതി, ഏലവര്‍ഗം

 


karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   926254