Published : Sunday May 23, 2021, 12:19 am
വാട്‌സാപ്പില്‍ കിട്ടിയൊരു പോസ്റ്റ്, ഓരോ ദിവസത്തെയും ഡസന്‍കണക്കിനു പോസ്റ്റുകളില്‍ നിന്നു വ്യത്യസ്തമായി കണ്ണിലുടക്കിയത്, അതിന്റെ പേരിന്റെ തനിമ കൊണ്ടുകൂടിയായിരുന്നു. കേരള ലൂക്‌സ് എഹഡ് - കേരളം ഭാവിയിലേക്ക് ഉറ്റു നോക്കുന്നു. പൊതു ജീവിതത്തിന്റെ മിക്ക മേഖലകളിലും ഉയര്‍ന്ന ശരാശരികളില്‍ അഭിരമിക്കുന്ന നമ്മുടെ നാടിന് ഇനിയെന്തു മുന്നോട്ടു പോകാന്‍ എന്നൊരു നിസംഗ നിരീക്ഷണം പല മേലാവുകളില്‍ നിന്നു പോലും ഉയരുന്ന ഇക്കാലത്ത് ഇനിയും മുന്നിലേക്കു നോക്കാനേറെയുണ്ട് എന്നു തലക്കെട്ടു വിളിച്ചു പറയുകയായിരുന്നു.
വാട്‌സാപ്പില്‍ കിട്ടിയ പിഡിഎഫ് ഫയല്‍ ഒന്നും രണ്ടുമല്ല ഇരുപത്തെട്ടു പേജായിരുന്നു. ഡൗണ്‍ലോഡുകളില്‍ പാഴാക്കുന്ന ഡാറ്റയും സ്‌പേസും വാട്‌സാപ്പ് ഉപയോഗിക്കുന്നവരുടെയെല്ലാം പരാതിയാണല്ലോ. എങ്കില്‍ കൂടി ഡൗണ്‍ലോഡില്‍ ക്ലിക്ക് ചെയ്യാന്‍ പ്രേരണയായതു തലക്കെട്ടിന്റെ താന്‍പോരിമ തന്നെ.
ആദ്യ പേജ് മുതല്‍ വായന തുടങ്ങി. ആകര്‍ഷകമായ ഡിസൈന്‍. രണ്ടാം പേജിലെത്തുമ്പോള്‍ വളരെ സംഗ്രഹിച്ചെഴുതിയ ആമുഖം. മനസിലാക്കിയ കാര്യങ്ങള്‍ ഇത്രയും - ഇതൊരു രാജ്യാന്തര നിലവാരത്തിലുള്ള സെമിനാറിന്റെ തലക്കെട്ടാണ്. നടത്തിപ്പ് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്. വിഷയ വൈവിധ്യം ഗംഭീരം. നാടിന്റെ സമ്പദ്ഘടനയിലെ ഉല്‍പാദന മേഖലകള്‍ക്കാണ്, അഥവാ അവയ്ക്കു മാത്രമാണ് ഈ പരിപാടിയില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. ലോകം മുഴുവനിലുമുള്ള അനുകരണീയമായ മാതൃകകളെയാണ് സെമിനാറില്‍ അവതരിപ്പിക്കുന്നത്. വികസന പ്രക്രിയകളെ കേരളത്തിന്റെ തനതു രീതിയില്‍ സര്‍വസമാശ്ലേഷിയായി നിലനിര്‍ത്തുമ്പോള്‍ തന്നെ സമ്പദ്ഘടനയ്ക്ക് ഭാവിയിലേക്കു കുതിക്കാന്‍ വേണ്ട ഇന്ധനമാക്കി മാറ്റുന്നതെങ്ങനെയെന്ന് സെമിനാര്‍ ആരായുന്നു. ആകെ ഒമ്പതു മേഖലകളെ സെമിനാര്‍ സവിശേഷമായി പഠനവിധേയമാക്കുമ്പോള്‍ അതില്‍ മൂന്നും കൃഷിയുമായി ബന്ധപ്പെട്ടത് - കൃഷി, മൃഗസംരക്ഷണം, മത്സ്യകൃഷി. ഇവയിലോരോന്നിലും സമഗ്രമെന്നു നിസംശയം പറയാവുന്ന വിധത്തില്‍ പഠന മേഖലകള്‍ നിശ്ചയിച്ചതില്‍ പ്ലാനിംഗ് ബോര്‍ഡിലെ കൃഷിവിഭാഗത്തിന്റെ ചീഫ് എസ് എസ് നാഗേഷ് അഭിനന്ദനം അര്‍ഹിക്കുന്നു.
ഫെബ്രുവരി ഒന്നിന് രാവിലെ 9.30ന് ആരംഭിക്കുന്ന കോണ്‍ഫറന്‍സ് മൂന്നു ദിവസം നീണ്ടു നില്‍ക്കും. പരിപാടികളില്‍ ശ്രോതാക്കളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ചുരുങ്ങിയ വാക്കുകളില്‍ കാര്യക്രമം കൂടി ഇവിടെ ചേര്‍ക്കാം.
ഫെബ്രുവരി രണ്ട് കൃഷികാര്യങ്ങളുടെ ദിവസം.
രാവിലെ 9.30 മുതല്‍ 10.45 വരെ ഉപസമ്മേളനം
വിഷയം: ഉല്‍പാദനത്തിലെ ഏറ്റക്കുറച്ചിലുകള്‍ പരിഹരിക്കുന്നതില്‍ ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം
സംസാരിക്കുന്നത് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം പ്രഫ. ആര്‍. രാമകുമാര്‍, സംസ്ഥാന കൃഷി മന്ത്രി അഡ്വ. വി. എസ്. സുനില്‍കുമാര്‍, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ത്രിലോചന്‍ മഹാപത്ര, ന്യൂയോര്‍ക്കിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയിലെ മൈക്രോബയോളജി വിഭാഗം ഫാക്കല്‍ട്ടി പ്രഫ. കാത്‌ലീന്‍ എല്‍ ഹെഫറോണ്‍, തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം മേധാവി ഡോ. കെ. എസ്. സുബ്രമണിയന്‍.
11 മുതല്‍ 11.45 വരെ ഉപസമ്മേളനം
വിഷയം: കൃഷിയും സഹകരണ മേഖലയും-ആഗോള അനുഭവങ്ങളില്‍ നിന്നു പഠിക്കേണ്ടവ
സംസാരിക്കുന്നത് അഹമ്മദാബാദ് ഐഐഎം ഫാക്കള്‍ട്ടി പ്രഫ. സുഖ്പാല്‍ സിംഗ്, സ്വിറ്റ്‌സര്‍ലാന്‍ഡ് ബയോസ്വീസ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബാല്‍സ് സ്ട്രാസര്‍.
ഉച്ചയ്ക്ക് 12 മുതല്‍ ഉച്ചയ്ക്കു ശേഷം 1.05 വരെ ഉപസമ്മേളനം
വിഷയം: മൂല്യവര്‍ധനയുടെ സാധ്യതകള്‍
സംസാരിക്കുന്നത് തായ്‌ലന്‍ഡ് ട്രോപ്പിക്കാന ഓയില്‍ കമ്പനി ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ നുത്തനായ നിനേക്, എഎന്‍ആര്‍പിസി സീനിയര്‍ ഇക്കണോമിസ്റ്റ് ജോം ജേക്കബ്, നാന്ദി ഫൗണ്ടേഷന്‍ ചീഫ് അഗ്രിക്കള്‍ച്ചര്‍ ഉപദേഷ്ടാവ് ഡേവിഡ് ഹോഗ്.
ഉച്ചയ്ക്കു ശേഷം 2 മുതല്‍ 2.55 വരെ ഉപസമ്മേളനം
വിഷയം: ക്ഷീര സഹകരണസംഘങ്ങളുടെ ആധുനികവല്‍ക്കരണവും മൂല്യവര്‍ധനയും
സംസാരിക്കുന്നത് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു, നബാര്‍ഡ് മുന്‍ ചെയര്‍പേഴ്‌സന്‍ ഡോ. എച്ച്. കെ. ഭന്‍വാല, അമുല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ആര്‍. എസ്. സോധി, ദേശീയ ക്ഷീര വികസന ബോര്‍ഡ് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ മീനേഷ് ഷാ.
ഉച്ചയ്ക്കു ശേഷം 3 മുതല്‍ 3.55 വരെ ഉപസമ്മേളനം
വിഷയം: മാംസോല്‍പാദന മേഖല
സംസാരിക്കുന്നത് അപെഡ മൃഗോല്‍പ്പന്ന വിഭാഗം ഡയറക്ടര്‍ ഡോ. തരുണ്‍ ബജാജ്, അഖിലേന്ത്യാ പൗള്‍ട്രി പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി പി. വല്‍സന്‍, ഓള്‍ ഇന്ത്യ ബഫലോ ആന്‍ഡ് ഷീപ്പ് മീറ്റ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഫൗസാന്‍ അലവി, ഐസിഎആര്‍ ഫുഡ് ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറി സീനിയര്‍ സയന്റിസ്റ്റ് ഡോ. ആര്‍. തോമസ്.
ഉച്ചയ്ക്കു ശേഷം 4 മുതല്‍ 4.45 വരെ ഉപസമ്മേളനം
വിഷയം: മത്സ്യമേഖല വെല്ലുവിളികളും സാധ്യതകളും
സംസാരിക്കുന്നത് സംസ്ഥാന ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, വേള്‍ഡ് ഫിഷ് സെന്റര്‍ മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. മൊദാദുഗു വിജയ് ഗുപ്ത, ഇന്ത്യന്‍ ഓഷന്‍ റിം അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. നൊമ്യുയോ എന്‍. നോക്വേ.
വൈകുന്നേര് 4.45 മുതല്‍ 6 വരെ ഉപസമ്മേളനം
വിഷയം: കേരളത്തിലെ മത്സ്യ വിഭവങ്ങള്‍ ഭാവിയിലേക്കുള്ള വളര്‍ച്ചാസാധ്യതകള്‍
സംസാരിക്കുന്നത് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ലീല എഡ്വിന്‍, മിഷിഗണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസര്‍ ഡോ. ബെന്‍ ബെല്‍ട്ടന്‍, സിഐഎഫ്ആര്‍ഐ മുന്‍ ഡയറക്ടര്‍ ഡോ. വി. വി. സുഗുണന്‍, സിബ ക്രസ്‌റ്റേഷന്‍ ഡിവിഷന്‍ മുന്‍ മേധാവി ഡോ. പി. രവി ചന്ദ്രന്‍.
കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് www.keralalooksahead.com
കൂടുതല്‍ വിവരങ്ങള്‍ക്ക് 9560338220, 9967508913, 7395969608. conf.2021@kerala.gov.in
www.karshikarangam.com