karshikarangam
karshikarangam
ജൈവവളങ്ങള്‍

രാസവിഷങ്ങള് ഉപയോഗിച്ചുകൊണ്ടുള്ള കൃഷിയുടെ നേര്വിപരീതമാണിത്. മണ്ണിന്റെ ആരോഗ്യം, ചെടികളുടെ സ്വാഭാവികമായ രോഗപ്രതിരോധ ശക്തി, കീടങ്ങളുടെ സ്വാഭാവിക നിയന്ത്രണം തുടങ്ങിയ കാര്യങ്ങളിലാണ് ജൈവകൃഷിയുടെ ഊന്നല്.

...തുടര്‍ന്നു വായിക്കുക

 

karshikarangam
ശീതകാലപച്ചക്കറികള്‍

ഒരുകാലത്ത് തണുപ്പുള്ള മലയോരമേഖലകളില്‍ മാത്രം കൃഷി ചെയ്തിരുന്ന കാരറ്റ്, കാബേജ്, കോളിഫ്ളവര്‍ തുടങ്ങിയ വിളകള്‍ ഇന്നു സമതലങ്ങളിലും നന്നായി വളരുന്ന പുതിയ വിത്തിനങ്ങള്‍ വന്നതോടെ ഇവയുടെ കാര്യത്തിലും പരാശ്രയം ഒഴിവാകുന്നു.

....തുടര്‍ന്നു വായിക്കുക

 

karshikarangam
വാണിജ്യ വിളകൾ

തേയില,  കാപ്പി,  കശുമാവ്‌ തുടങ്ങിയവ  കേരളത്തിൽ ഏറെ പ്രചാരമുള്ളതും  വൻതോതിൽ കൃഷി ചെയ്തു  പോരുന്നതുമായ തോട്ടവിളകളാണ്‌. ഭക്ഷണാവശ്യത്തിനായ്‌ ഉപയോഗിക്കുന്നതെങ്കിലും  ഇവയ്ക്ക്‌ വാണിജ്യ പ്രാധാന്യമാണുള്ളത്‌.

...തുടര്‍ന്നു വായിക്കുക

karshikarangam
ജലസേചനം

പച്ചക്കറികള്‍ പലയിനങ്ങളുണ്ടെങ്കിലും നനയുടെ തോത് ഏറക്കുറേ ഒരുപോലെ തന്നെയാണ്. പച്ചക്കറികള്‍ പൊതുവേ കരുത്ത കുറഞ്ഞ വിളകളായതിനാല്‍ വേനലിനെ ചെറുത്തു നില്‍ക്കാന്‍ സാധിക്കാറില്ല. അതുകൊണ്ട് നന നിര്‍ബന്ധമാണ്.

....തുടര്‍ന്നു വായിക്കുക

karshikarangam
മൂലകങ്ങളുടെ കുറവ്

സസ്യങ്ങളുടെ വളര്‍ച്ചയ്ക്കു മൂന്നു പ്രധാന മൂലകങ്ങളും നിരവധി ഉപ-സൂക്ഷ്മ മൂലകങ്ങളും ആവശ്യമാണ്. ഇവയുടെ ന്യൂനത മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും രോഗങ്ങളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

..തുടര്‍ന്നു വായിക്കുക

karshikarangam
റബ്ബര്‍

കേരളത്തിന്‍റെ സാമ്പത്തിക സുസ്ഥിതിയുടെ നട്ടെല്ലെന്നു റബ്ബറിനെ വിളിക്കാം. ഇന്ത്യയുടെ റബ്ബര്‍ ഉല്‍പാദനത്തിന്‍റെ 92 ശതമാനം കേരളത്തിന്‍റെ സംഭാവന. നമ്മുടെ റബ്ബറിനങ്ങളുടെ ഉല്‍പാദനക്ഷമത ലോകത്ത് ഒന്നാം സ്ഥാനത്താണ്.

...തുടര്‍ന്നു വായിക്കുക

karshikarangam
ജീവാണുവളങ്ങള്‍

വിളകള്‍ക്കാവശ്യമായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസിയം തുടങ്ങിയ മൂലകങ്ങള്‍ പ്രദാനം ചെയ്യുന്നതിന് സൂക്ഷ്മജീവി മിശ്രിതത്തിനു സാധിക്കും. വളത്തിന്‍റെ ആവശ്യത്തിനായി ഉപയോഗിക്കുന്നവയാണ് ജീവാണുവളങ്ങള്‍.  

 ...തുടര്‍ന്നു വായിക്കുക

karshikarangam
രാസവളങ്ങള്‍

വിളകളുടെ ചില വളര്‍ച്ചാഘട്ടങ്ങളില്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നീ മൂലകങ്ങളുടെ ആവശ്യം വിളകള്‍ക്ക് കൂടുതലായിരിക്കും. ഇത്തരം അവസരങ്ങളില്‍ ചെടികള്‍ക്ക് പെട്ടെന്ന് വലിച്ചെടുക്കാന്‍ പറ്റിയ രൂപത്തില്‍ ഈ മൂലകങ്ങള്‍ ലഭ്യമാക്കുകയാണ് രാസവളം നല്‍കുന്നതിലൂടെ ചെയ്യുന്നത്. 

....തുടര്‍ന്നു വായിക്കുക

 

karshikarangam
തെങ്ങ്

കേരളത്തില്‍ എല്ലായിടത്തും ഒരു പോലെ കാണപ്പെടുന്ന വിളകളില്‍ ഒന്നാം സ്ഥാനത്താണ് തെങ്ങ്. കേരളമെന്ന പേരു പോലും നമ്മുടെ നാടിനു കൈവന്നത് നാളികേരത്തില്‍ നിന്നാണ്. തെങ്ങ് ഒരു ദീര്‍ഘകാല വിളയാണ്.

...തുടര്‍ന്നു വായിക്കുക

karshikarangam
മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍

ഏതു കാര്‍ഷിക വിളയില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്നതിനു സാധിക്കും. ഇവയുടെ വിപണി അനുദിനം വളരുകയാണ്. പഴവര്‍ഗവിളകളാണ് മൂല്യവര്‍ധനയ്ക്ക് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത്.

...തുടര്‍ന്നു വായിക്കുക

karshikarangam
മണ്ണ്

ഫലപുഷ്ടിയുള്ള മണ്ണാണ് ചെടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും ഉയര്‍ന്ന ഉല്‍പ്പാദനത്തിനും നിദാനം. 

...തുടര്‍ന്ന് വായിക്കുക

karshikarangam
കിഴങ്ങുവര്‍ഗ്ഗങ്ങള്‍

ഒരു ഡസനിലധികം കിഴങ്ങുവിളകളുടെ നാടാണ് കേരളം. ഒരു കാലത്ത് അരിയുടെ കുറവ് പരിഹരിച്ചിരുന്ന മരച്ചീനിയും അന്നജത്തിന്‍റെ കലവറയായ ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങിയവയും കേരളത്തില്‍ എവിടെയും കൃഷി ചെയ്യുന്നു.

...തുടര്‍ന്നു വായിക്കുക

karshikarangam
പഴവര്‍ഗങ്ങള്‍

വാഴയെ മാറ്റിനിര്‍ത്തിയാല്‍ കേരളത്തില്‍ വളരുന്ന പഴവര്‍ഗവിളകള്‍ ധാരാളമാണ്. പൈനാപ്പില്‍, മാവ് തുടങ്ങിയ പരമ്പരാഗത വിളകള്‍ക്കു പുറമെയാണ്റംബുട്ടാന്‍, പുലാസന്‍, മാംഗോസ്റ്റിന്‍ തുടങ്ങിയ പുതുതലമുറ പഴവര്‍ഗങ്ങള്‍.

...തുടര്‍ന്നു വായിക്കുക

karshikarangam
തീറ്റപ്പുല്ലുകള്‍

കന്നുകാലി വളര്‍ത്തലില്‍ ജനങ്ങള്‍ക്കു താല്‍പര്യം വര്‍ധിക്കുന്നതനുസരിച്ച് തീറ്റപ്പുല്ലിനങ്ങളുടെ കൃഷിയും വ്യാപിക്കുന്നു. ഒരു പശുവിനെ വളര്‍ത്തുന്നവര്‍ക്കു മുതല്‍ ഫാം ഉടമകള്‍ക്കു വരെ തീറ്റപ്പുല്ല് കൂടിയേ തീരൂ.

...തുടര്‍ന്നു വായിക്കുക

karshikarangam
മൃഗം, പക്ഷി, മത്സ്യം

വളര്‍ത്തു പക്ഷികള്‍, വളര്‍ത്തു മൃഗങ്ങള്‍, മീന്‍വളര്‍ത്തല്‍ എന്നിവയാണ് ഈ വിഭാഗത്തില്‍ പഠനവിധേയമാക്കുന്നത്. ഗ്രാമീണ മേഖലയിലും നഗരമേഖലയിലും മൃഗസംരക്ഷണ മേഖലയില്‍ മുതല്‍മുടക്കിനു തയ്യാറാകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.

...തുടര്‍ന്നു വായിക്കുക

 

 

karshikarangam
ചെയ്തറിവുകള്‍

കൃഷിയുമായി ബന്ധപ്പെട്ട് അനുഭവത്തില്‍ വിജയകരമെന്നു കണ്ടിരിക്കുന്ന തനതു കണ്ടുപിടുത്തങ്ങളും പ്രയോഗരീതികളും പൊടിക്കൈകളും നിരീക്ഷണങ്ങളും പരിചയപ്പെടുത്തുന്നു. ഈ പംക്തിയില്‍ ആര്‍ക്കും സ്വന്തം കണ്ടെത്തലുകള്‍ പങ്കുവയ്ക്കാം. അവ മറ്റുള്ളവര്‍ക്കും വിജയത്തിനു കാരണമാകട്ടെ.

...തുടര്‍ന്നു വായിക്കുക

karshikarangam
ജീവാണു മിശ്രിതങ്ങള്‍

രാസവിഷങ്ങള്‍ക്കു പകരമായി ഉപയോഗിക്കുന്ന ജീവാണുമിശ്രിതങ്ങള്‍ നിരവധിയാണ്. കീടങ്ങള്‍, രോഗങ്ങള്‍, കുമിളുകള്‍ തുടങ്ങി വിളനാശത്തിനിടയാക്കുന്ന ശത്രുക്കളില്‍ നിന്ന് വിളകളെ രക്ഷിക്കാനാണിവയുടെ ഉപയോഗം.

...തുടര്‍ന്നു വായിക്കുക

karshikarangam
ജൈവകൃഷി

രാസവിഷങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള കൃഷിയുടെ നേര്‍വിപരീതമാണിത്. മണ്ണിന്‍റെ ആരോഗ്യം, ചെടികളുടെ സ്വാഭാവികമായ രോഗപ്രതിരോധ ശക്തി, കീടങ്ങളുടെ സ്വാഭാവിക നിയന്ത്രണം തുടങ്ങിയ കാര്യങ്ങളിലാണ് ജൈവകൃഷിയുടെ ഊന്നല്‍.

...തുടര്‍ന്നു വായിക്കുക

karshikarangam
പുത്തന്‍ അറിവുകള്‍

വിവിധ കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍, സര്‍വകലാശാലകള്‍, ഗവേഷണ താല്‍പര്യമുള്ള കര്‍ഷകര്‍ തുടങ്ങിയവര്‍ പരീക്ഷണങ്ങളിലൂടെയും സ്വന്തം അനുഭവത്തിലൂടെയും കണ്ടെത്തിയ അറിവുകള്‍ ഈ വിഭാഗത്തില്‍ കാണുക. 

karshikarangam
കുരുമുളക്

കുരുമുളക് കൊടി വളര്‍ത്തിയെടുക്കാത്ത വീട്ടുപറമ്പുകള്‍ കാണില്ല. ഇവ മാവിലും പ്ലാവിലും തെങ്ങിലും കവുങ്ങിലും വരെ പടര്‍ന്നു കയറുന്നുണ്ട്. കുരുമുളകിന്‍റേതു മാത്രമായ തോട്ടങ്ങളുമുണ്ട്.

...തുടര്‍ന്നു വായിക്കുക

karshikarangam
നെല്ല്

വ്യത്യസ്ത രീതികളിലുള്ള നെല്‍ക്കൃഷിയാണ് കേരളത്തില്‍ നിലവിലുള്ളത്. വിരിപ്പ്, മുണ്ടകന്‍, പുഞ്ച എന്നിങ്ങനെ കാലാവസ്ഥയെ അടിസ്ഥാനമാക്കി മൂന്നു സീസണുകളില്‍ നെല്‍ക്കൃഷി ചെയ്തുപോരുന്നതാണ് കേരളത്തിന്‍റെ രീതി.

...തുടര്‍ന്നു വായിക്കുക

 

karshikarangam
വാഴ

കേരളത്തില്‍ കൃഷിചെയ്യപ്പെടുന്ന പഴവര്‍ഗവിളകളില്‍ മുഖ്യസ്ഥാനം വാഴയ്ക്കാണ്. നേന്ത്രനാണ് കേരളത്തില്‍ കൃഷിചെയ്യപ്പെടുന്ന പ്രധാന വാഴയിനം. ഇതുള്‍പ്പെടെ മുപ്പതോളം വാഴയിനങ്ങളാണ് കേരളത്തില്‍ കണ്ടുവരുന്നത്.

...തുടര്‍ന്നു വായിക്കുക

karshikarangam
സുഗന്ധവിളകള്‍

ഇന്ത്യയുടെ സുഗന്ധവിളത്തോട്ടമെന്നാണ് കേരളം അറിയപ്പെടുന്നത്. ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് രുചിയും സുഗന്ധവും പകരാന്‍ സഹായിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നതിനാലാണ് ഇവയെ സുഗന്ധവിളകളെന്നു വിളിക്കുന്നത്.

...തുടര്‍ന്നു വായിക്കുക 


karshikarangam
karshikarangam
പോളി ഹൗസ് / ഗ്രീന്‍ഹൗസ്

പരമ്പരാഗത കൃഷിരീതികളില്‍ നിന്നുള്ള കുതിച്ചുചാട്ടമെന്ന് ഹൈടെക് കൃഷിയെ വിളിക്കാം. ശാസ്ത്രത്തിന്‍റെയും സാങ്കേതിക വിദ്യയുടെയും മേഖലയിലെ വളര്‍ച്ച കാര്‍ഷിക മേഖലയില്‍ ഉപയോഗിക്കുന്നത് ഹൈടെക്ക് കൃഷിയിലാണ്.

...തുടര്‍ന്നു വായിക്കുക

karshikarangam
ബോണ്‍സായ്

ചെടികളെയും വന്‍മരങ്ങളെയും പ്രത്യേകം ചട്ടികള്‍ക്കുള്ളില്‍ കുള്ളന്‍മാരായി വളര്‍ത്തുന്നതിനെയാണ് ബോണ്‍സായ് നിര്‍മാണം എന്നു പറയുന്നത്. കാര്‍ഷിക പ്രവര്‍ത്തനം എന്നതിനൊപ്പം കലാവാസന പ്രകടിപ്പിക്കാനുള്ള മേഖലയുമാണിത്.

...തുടര്‍ന്നു വായിക്കുക

karshikarangam
ഔഷധസസ്യങ്ങള്‍

മരുന്നല്ലാത്ത ചെടിയില്ല എന്നാണ് പൊതുവേയുള്ള പ്രമാണമെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്താന്‍ സാധിക്കുന്ന മരുന്നുചെടികള്‍ നിരവധിയാണ്. ആയുര്‍വേദത്തിന്‍റെ നാടായ കേരളത്തില്‍ ഇവയ്ക്കു വിപണി ഉറപ്പ്.

...തുടര്‍ന്നു വായിക്കുക


karshikarangam
karshikarangam
വാണിജ്യപച്ചക്കറികള്‍

വീട്ടുവളപ്പിലെ പച്ചക്കറിക്കൃഷിയില്‍ നിന്നും അടുക്കളത്തോട്ടത്തിലെ കൃഷിയില്‍ നിന്നും ഏറെ വ്യത്യസ്തമാണ് വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറിക്കൃഷി. വിപണിയുടെ ആവശ്യങ്ങളെ കണ്ടറിഞ്ഞുള്ള കൃഷിയാണിത്.

...തുടര്‍ന്നു വായിക്കുക

karshikarangam
പരമ്പരാഗത അറിവുകള്‍

കേവലം നാട്ടറിവുകളല്ല പരമ്പരാഗത അറിവുകള്‍. തികച്ചും വ്യവസ്ഥാപിതമായ രീതിയില്‍ ക്രോഡീകരിക്കപ്പെടുകയും രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്ന ഇത്തരം അറിവു സംഹിതകളാണ് ഒരു കാലത്ത് കൃഷിയെ മുന്നോട്ടു നയിച്ചിരുന്നത്.

...തുടര്‍ന്നു വായിക്കുക

karshikarangam
നമ്മുടെ ഓമനകള്‍

നേരമ്പോക്കുകള്‍ ആദായക്ഷമമായി മാറുന്നതിന് ഉദാഹരണമാണ് ഓമനമൃഗങ്ങളും ഓമനപ്പക്ഷികളും അക്വേറിയം മത്സ്യങ്ങളും. ഈയിനങ്ങളിലെല്ലാം പരമ്പരാഗതമായി വളര്‍ത്തിക്കൊണ്ടിരുന്ന ഇനങ്ങള്‍ക്കു പുറമെ നിരവധി പുതുമുഖങ്ങളും എത്തുന്നു.

...തുടര്‍ന്നു വായിക്കുക

karshikarangam
കാര്‍ഷിക യന്ത്രങ്ങള്‍

വിവിധ വിളകളുടെ കൃഷിയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ നിരവധിയാണ്. മുപ്പല്ലി മുതല്‍ കംബയ്ന്‍ ഹാര്‍വസ്റ്റര്‍ വരെയുള്ള ഉപകരണങ്ങളെ പരിചയപ്പെടുത്തുന്നു.

 

....തുടര്‍ന്നു വായിക്കുക

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   7220299