"നാടന്‍ കൃഷിക്കാരൊരു നാളികേരപാകത്തിലാണിങ്ങനെ ഒട്ടുമിക്കപേരും..." കവി വൈലോപ്പിള്ളി ശ്രീധരമേനോന്‍ എഴുതിയതാണ്. പച്ചമലയാളത്തില്‍ അര്‍ഥം പറഞ്ഞാല്‍ പുറമെ വല്ലാതെ കടുപ്പം പിടിച്ചവരെന്നു തോന്നുമെങ്കിലും അകമേ നല്ല തേന്‍ പോലെ നീരും കാമ്പുമുള്ളവരാണു കര്‍ഷകരെന്ന്. ആര്‍ക്കാണിതില്‍ സംശയം. അതുകൊണ്ടാണല്ലോ കച്ചവടക്കാരും ഇടനിലക്കാരും സര്‍ക്കാരുമൊക്കെ ഇവരുടെ നീരിന്‍റെ അവസാനതുള്ളിവരെയും വലിച്ചുകുടിക്കുന്നത്, കാമ്പ് ആവുന്നത്ര മാന്തിയും പൂളിയും തിന്നുന്നത്. അവസാനം വെറും കരിക്കിന്‍ തൊണ്ടിന്‍റെ അവസ്ഥയിലെത്തുന്നതിനുമുമ്പ് നമുക്ക് ഉണര്‍ന്നെണീല്‍ക്കാം. ഉല്‍പ്പന്നം നമ്മുടേതെങ്കില്‍ വിപണിയും നമ്മുടേതാകണം. അവിടെ ഉല്‍പ്പന്നത്തിനു വിലയിടുന്നതു നാം തന്നെയായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 9447080405
www.karshikarangam.com