ടിഷ്യുകള്‍ച്ചര്‍ വാഴകള്‍ക്ക് ഇപ്പോള്‍ പ്രിയമേറിക്കൊണ്ടിരിക്കുകയാണ്. ഒരു ചെടിയുടെ മുറിച്ചെടുത്ത ഭാഗങ്ങളോ കോശങ്ങളോ കൃത്രിമമാധ്യമത്തില്‍ പരീക്ഷണശാലയില്‍വച്ച് വളര്‍ത്തിയെടുക്കുന്ന രീതിയാണ് ടിഷ്യുകള്‍ച്ചര്‍. രോഗബാധയില്ലാത്ത അത്യുല്‍പ്പാദനശേഷിയുള്ള കന്നുകളില്‍നിന്നുണ്ടാകുന്ന തൈകള്‍ക്കും അതേ ഗുണംതന്നെ ഉറപ്പിക്കാം. വളര്‍ച്ച ഒരുപോലെയാകുമെന്നതിനാല്‍ ഒരേസമയത്ത് കുല മുറിക്കാന്‍ കഴിയും.
ഇതിന്‍റെ നടീലിന് ചില പ്രത്യേകതകളുണ്ട്. ടിഷ്യുകള്‍ച്ചര്‍ വാഴവിത്തുകള്‍ നടുമ്പോള്‍ തൈകള്‍ തമ്മില്‍ 2 മീറ്ററും വരികള്‍ തമ്മില്‍ 2 മീറ്ററും അകലം വരുംവിധം 50 സെ.മീ. സമചതുരവും ആഴവുമുള്ള കുഴികളെടുത്തുവേണം നടാന്‍. കുഴിയൊന്നിന് 15-20 കിലോ ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേര്‍ക്കണം. പുളിരസമുള്ള ചെങ്കല്‍പ്രദേശങ്ങളില്‍ കുഴിയൊന്നിന് 500 ഗ്രാം കുമ്മായവും ചേര്‍ക്കാം. ഇത്തരം കുഴികളും ഒത്ത നടുവില്‍ കന്ന് നട്ട് ഒരാഴ്ചയെങ്കിലും നേരിട്ട് വെയിലടിക്കാതെ തണല്‍ നല്‍കണം. നട്ട് 30 ദിവസത്തിനുശേഷം ചെടിയൊന്നിന് 140 ഗ്രാം യൂറിയ, 570 ഗ്രാം റോക്ക് (രാജ്)ഫോസ്ഫേറ്റ്, 170 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ നല്‍കണം. പിന്നീട് 60 ദിവസത്തിനുശേഷവും 125, 150, 180 ദിവസത്തിനുശേഷവും ചെടിയൊന്നിന് 140 ഗ്രാം യൂറിയ, 170 ഗ്രാം പൊട്ടാഷ് എന്നിവ മാത്രം ചേര്‍ക്കുക. വളങ്ങള്‍ നന്നായി യോജിപ്പിച്ച് ചെടിയുടെ ചുവട്ടില്‍നിന്ന് 30 സെ.മീ. അകലെ മണ്ണില്‍ വിതറി ഇളക്കി ചേര്‍ക്കണം. വളം നല്‍കിക്കഴിഞ്ഞ് നനയ്ക്കണം. മറ്റു കൃഷിപ്പണികളൊക്കെ സാധാരണ വാഴയ്ക്ക് ചെയ്യുന്നതുപോലെ തന്നെ.
www.karshikarangam.com