സന്തുലിതമായ തോതില്‍ ജൈവ-രാസവളങ്ങള്‍ നല്‍കിയാല്‍ വാഴയില്‍നിന്നും നല്ല ആദായമുണ്ടാക്കാം. വാഴ നടുമ്പോള്‍ അടിവളമായി കമ്പോസ്റ്റോ കാലിവളമോ പച്ചിലകളോ ഒരു വാഴയ്ക്ക് 10 കിലോ എന്ന കണക്കില്‍ നല്‍കണം. അമ്ലരസമുള്ള മണ്ണാണെങ്കില്‍ നടുന്നതിനു മുമ്പായി കുമ്മായം ചേര്‍ക്കാം. മണ്ണിലെ ജൈവാംശം വര്‍ധിപ്പിക്കാന്‍ ഇടവിളയായി പയര്‍, ചണമ്പ്, ഡെയിഞ്ച എന്നിവ വളര്‍ത്തുകയും 40 ദിവസത്തിനുശേഷം പിഴുത് മണ്ണില്‍ ചേര്‍ക്കുകയും ചെയ്യാം. ഇതു കളവളര്‍ച്ച തടയുന്നതോടൊപ്പം വാഴയ്ക്കു വേണ്ട പച്ചിലവളവും നല്‍കും.
രാസവളങ്ങള്‍ നല്‍കുമ്പോള്‍ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലായി നല്‍കിയാല്‍ കുലകളുടെ വലിപ്പവും കായ്കളുടെ എണ്ണവും കൂടും. മാത്രമല്ല, തവണകളായി നല്‍കുമ്പോള്‍ വെള്ളത്തിലൂടെയും മറ്റുമുള്ള വളനഷ്ടവും കുറയ്ക്കാം. എന്നാല്‍, വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ത്തന്നെ ഫോസ്ഫറസ് നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ബാക്കിയുള്ളവ വാഴ നട്ട് രണ്ടുമാസം കഴിഞ്ഞും നാലുമാസം കഴിഞ്ഞും രണ്ട് തുല്യഭാഗങ്ങളായി നല്‍കാം. വാഴയില്‍നിന്ന് 60-75 സെ.മീ മാറിവേണം വളം ചേര്‍ക്കേണ്ടത്. മണ്ണില്‍ ഈര്‍പ്പം നിര്‍ബന്ധമാണ്. വളരെ ആഴത്തിലേക്ക് വളം നല്‍കേണ്ടതുമില്ല.
www.karshikarangam.com