മഴയെ ആശ്രയിക്കാത്ത വാഴകൃഷിയില്‍ നന നിര്‍ബന്ധമാണ്. സെപ്റ്റംബര്‍- നവംബറില്‍ നട്ട വാഴ ഡിസംബര്‍ അവസാനമോ ജനുവരിയിലോ നനയ്ക്കണം. ഒരു വാഴയ്ക്ക് 15 ലിറ്റര്‍ വെള്ളം നല്‍കണം. മൂന്നു ദിവസത്തിലൊരിക്കല്‍ നനച്ചാല്‍ മതി. നേന്ത്രവാഴയ്ക്ക് ആഴ്ചയിലൊരിക്കല്‍ നനയ്ക്കണം. മറ്റിനങ്ങള്‍ക്ക് പൊതുവേ രണ്ടാഴ്ചയിലൊരിക്കല്‍ നനയ്ക്കാം. മഴ തുടങ്ങുന്നതോടെ നീര്‍വാര്‍ച്ച ഉറപ്പാക്കണം. വാഴത്തോട്ടങ്ങളില്‍ രണ്ടോ മൂന്നോ വരി വാഴയ്ക്ക് ഇടയ്ക്ക് ചാലുകീറിയാല്‍ വെള്ളക്കെട്ടൊഴിവാക്കാം.
മറ്റു പരിചരണങ്ങള്‍
വാഴത്തോട്ടത്തില്‍ കളവളര്‍ച്ച നിയന്ത്രിക്കണം. ഇതിനു മൂന്നു നാലു തവണ ഇടയിളക്കിയാല്‍ മതി. ഇങ്ങനെ ചെയ്യുമ്പോള്‍ വേരുകള്‍ പൊട്ടാതെ സൂക്ഷിക്കണം. അതുപോലെ കുല വരുന്നതിനു മുമ്പുള്ള കന്നുകള്‍ ചവിട്ടി നശിപ്പിക്കുകയോ ഇളക്കി മാറ്റുകയോ വേണം. കുല വന്നതിനുശേഷമുള്ള ഒന്നോ രണ്ടോ കന്നുകള്‍മാത്രം വളരാന്‍ അനുവദിച്ചാല്‍ മതി.
www.karshikarangam.com