അധികം ആഴമില്ലാത്ത പരന്ന ചട്ടികളില്‍ വളരുന്ന ചെടികള്‍ എന്ന നിലയില്‍ നല്ലവണ്ണം വളം ചെയ്യേണ്ടതാണ്. അധികവളപ്രയോഗം വേരുകള്‍ നശിക്കാന്‍ കാരണമാകും.
50 ഗ്രാം നിലക്കടല പിണ്ണാക്കും 50 ഗ്രാം വേപ്പിന്‍പിണ്ണാക്കും ഒരു ലിറ്റര്‍ വെള്ളത്തിലിട്ട് രണ്ടോ മൂന്നോ ദിവസം സൂക്ഷിച്ചശേഷം തെളിയെടുത്ത് 5 ഇരട്ടി വെള്ളവും ചേര്‍ത്ത് രണ്ടാഴ്ചയിലൊരിക്കല്‍ ഒഴിച്ചു കൊടുക്കണം. 17.17.17 കോംപ്ലക്സ് വളം 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ചുവടുവിട്ട് ശേഷിക്കുന്ന ഭാഗത്ത് ഒഴിക്കാം. ഇതു മാസത്തിലൊരിക്കല്‍ ചെയ്യാം.
www.karshikarangam.com