ചട്ടിയുടെ കീഴ്ഭാഗത്തുള്ള ദ്വാരങ്ങള്‍ ഓടിന്‍കഷണംകൊണ്ടു മൂടണം. അടിയില്‍ ഒരു നിര ഗ്രാവല്‍ ഇടണം. അതിനു മുകളില്‍ വലുപ്പമില്ലാത്ത പരുത്ത മണല്‍ ഒരു നിര ഇട്ടു ചെടി നടാം. നേര്‍ത്തമണ്ണു ചെടിയുടെ വേരു ഭാഗത്തു ചുറ്റുമായും ഇട്ടു കൊടുക്കുക. കൈകൊണ്ട് ഏറെ അമര്‍ത്തരുത്. ചുവടറ്റം ചട്ടിയുടെ മദ്ധ്യഭാഗത്തു വയ്ക്കുവാന്‍ ശ്രദ്ധിക്കണം. പൂപ്പാളി ഉപയോഗിച്ചു നനയ്ക്കണം.
നട്ട ചെടി തണുപ്പും തണലുമുള്ള സ്ഥലത്ത് സൂക്ഷിക്കണം. ഇതു പുതിയ വേരുകള്‍ ഉണ്ടായി ചെടി ഉറയ്ക്കാന്‍ സഹായിക്കുന്നു. രാവിലെയുള്ള സൂര്യപ്രകാശം രണ്ടു മണിക്കൂര്‍ വീതം ലഭിക്കത്തക്കവണ്ണം ചെടികള്‍ കുറേശ്ശെ വെയിലത്തുവച്ച് ശീലിപ്പിക്കണം. ചട്ടിയിലുള്ള മണ്ണ് പൂര്‍ണമായി ഉണങ്ങാന്‍ അനുവദിക്കരുത്.
ജലസേചനം
ചെറിയ ഉണക്ക് ഏറ്റാല്‍പോലും ചെടി വാടാന്‍ സാദ്ധ്യതയുണ്ട്. അതു കാലാന്തരത്തില്‍ ചെടി നശിച്ചുപോകാന്‍ ഇടയാക്കുന്നു. അധികജലവും ചെടിയുടെ വളര്‍ച്ചയെ ബാധിക്കുവാന്‍ കാരണമാണ്. പൂപ്പാട്ട ഉപയോഗിച്ചു ദിവസവും രാവിലെ നനയ്ക്കണം.
ഇളക്കിനടീല്‍
ചട്ടിയിലെ വളക്കൂറു മുഴുവന്‍ നശിക്കുകയും വേരുകള്‍ വളര്‍ന്നു നിറയുകയും ചെയ്യുമ്പോള്‍ ബോണ്‍സായ് ഇളക്കി നടണം. വളര്‍ച്ചാ ഘട്ടത്തില്‍ ചെടി വര്‍ഷത്തിലൊരിക്കലേ ഇളക്കി നടാന്‍ പാടുള്ളൂ. എന്നാല്‍ പൂര്‍ണ വളര്‍ച്ചയെത്തിയ ചെടി രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍ ഇളക്കി നട്ടാല്‍ മതി. ഇളക്കിനടുമ്പോള്‍ ചട്ടിയിലുണ്ടായിരുന്ന മണ്ണ് കഴിയുന്നതും മാറ്റണം. കേടായ വേരുകളും നീക്കണം.
www.karshikarangam.com