ലയിനത്തില്‍ പെട്ട സൂക്ഷ്മജീവികളെ ഒന്നിപ്പിക്കുന്ന മിശ്രിതമാണ് പിജിപിആര്‍ 1. ചെടികളുടെ വേരുപടലത്തില്‍ പ്രവര്‍ത്തിക്കുന്നതിനാലാണിവയ്ക്ക് പ്ലാന്‍റ് ഗ്രോത്ത് പ്രൊമോട്ടിങ് റൈസോബാക്ടീരിയ എന്ന പേരു കൈവന്നത്. ചെടികളുടെ മണ്ണിനടിയിലായ ഭാഗത്തെയാണ് റൈസോസ്ഫിയര്‍ എന്നു വിളിക്കുന്നത്. വേരുകളില്‍ കേന്ദ്രീകരിക്കുന്ന ഇത്തരം സൂക്ഷ്മജീവികള്‍ സസ്യവളര്‍ച്ചയുടെ വേഗത കൂട്ടുന്നു. ചെടികള്‍ക്കാവശ്യമായ മൂലകങ്ങളും ഹോര്‍മോണുകളും അമിനോ അമ്ലങ്ങളും വിറ്റാമിനുകളും ലഭ്യമാക്കുന്നതാണ് ഇവയുടെ പ്രധാന പ്രവര്‍ത്തനം.
വിത്ത് പരിചരണം
10 ശതമാനം വീര്യമുള്ള ശര്‍ക്കര ലായനി (ഒരു ലിറ്റര്‍ വെള്ളത്തില്‍ നൂറുഗ്രാം ശര്‍ക്കര ലയിപ്പിച്ചത്) അല്ലെങ്കില്‍ 5 ശതമാനം വീര്യമുള്ള പഞ്ചസാര ലായനി (ഒരു ലിറ്റര്‍ വെള്ളത്തില്‍ അമ്പതുഗ്രാം പഞ്ചസാര ലയിപ്പിച്ചത്), കഞ്ഞിവെള്ളം ചേര്‍ന്ന ഒന്നേകാല്‍ ലിറ്റര്‍ വെള്ളം എന്നിവയിലൊന്നില്‍ 500 ഗ്രാം പിജിപിആര്‍ 1 ചേര്‍ക്കുക. നന്നായി വിത്തുമായി പുരട്ടി തണലത്ത് വിരിച്ച് ചണച്ചാക്കില്‍ നിരത്തി ഉണക്കി യയുടന്‍ പാകണം.
തൈകളുടെ വേര് പരിചരണം
പറിച്ചു നടുന്ന തൈകളുടെ വേര് 2.5 ലിറ്റര്‍ വെള്ളത്തില്‍ 500 ഗ്രാം പിജിപിആര്‍ 1 ചേര്‍ത്ത ലായനിയില്‍ 20 മിനിട്ട് മുക്കിവച്ചശേഷം നടുക.
മണ്ണില്‍ ചേര്‍ക്കുന്ന വിധം
6 മാസംവരെ പ്രായമുള്ള തൈകള്‍ക്ക് 25 ഭാഗം ഉണക്കിയ കമ്പോസ്റ്റിലോ കാലിവളത്തിലോ ചാണകത്തിലോ 1 ഭാഗം എന്ന തോതില്‍ ചേര്‍ത്ത് പിജിപിആര്‍ ചേര്‍ക്കുക. 10 സെന്‍റിലേക്ക് 40-80ഗ്രാം പിജിപിആര്‍ 1 വേണ്ടിവരും. 6 മാസത്തിനുമേല്‍ പ്രായമുള്ള ചെടികള്‍ക്ക് 80-160 ഗ്രാം പിജിപിആര്‍ മിക്സ് 1 വേണം.
www.karshikarangam.com