പ്രധാനമായും കരപ്രദേശത്ത് ക്ഷാരഗുണമുള്ളതോ അമ്ലഗുണം കുറഞ്ഞതോ ആയ മണ്ണില്‍ മസൂറിഫോസ്, രാജ്ഫോസ് തുടങ്ങിയ ഫോസ്ഫറസ് വളങ്ങള്‍ ചെടികള്‍ക്ക് ഫലപ്രദമായി ലഭ്യമാക്കുന്നതിന് സഹായിക്കുന്ന ബാക്ടീരിയകളും കുമിളുകളും ചേര്‍ന്നവയാണ് ഈ ഇനം വളങ്ങള്‍.
വിത്ത് പരിചരണം
പത്ത് കി.ഗ്രാം വിത്തിന് 200 ഗ്രാം ഫോസ്ഫറസ് ലായക സൂക്ഷ്മാണുവളം വേണ്ടിവരും. അല്‍പം കഞ്ഞിവെള്ളം ചേര്‍ത്ത 500 മി.ലി. വെള്ളത്തില്‍ 200 ഗ്രാം സൂക്ഷ്മാണുവളം ചേര്‍ത്ത് വിത്തിലേക്ക് ഒഴിച്ച് എല്ലാ ഭാഗത്തും എത്തുന്ന രീതിയില്‍ കൂട്ടിയോജിപ്പിക്കുക. ഇത് വൃത്തിയുള്ള കടലാസിലോ ചാക്കിലോ ഇട്ട് തണലത്ത് ഉണക്കി ഉടനെ വിതയ്ക്കണം.
തൈകളുടെ വേര് പരിചരണം
10 മുതല്‍ 15 ലിറ്റര്‍ വെള്ളത്തില്‍ ഒരു കി.ഗ്രാം ഫോസ്ഫറസ് ലായകജീവാണുവളം ചേര്‍ത്ത് അതില്‍ പറിച്ചുനടേണ്ട തൈകളുടെ വേരുഭാഗം 5 മിനിട്ട് മുക്കി ഉടനടി നടുക.
മണ്ണില്‍ ചേര്‍ക്കുന്ന വിധം
3-5 കി.ഗ്രാം ഫോസ്ഫറസ് ലായക ജീവാണുവളം നന്നായി പൊടിച്ച 50 കി.ഗ്രാം ഉണക്കിയ കമ്പോസ്റ്റ്/കാലിവളം/ചാണകത്തില്‍ ചേര്‍ത്ത് ഒരു ദിവസം തണലത്ത് സൂക്ഷിച്ച് അടുത്ത ദിവസം അവസാനത്തെ കിളയ്ക്കൊപ്പം മണ്ണില്‍ ചേര്‍ക്കുക.
www.karshikarangam.com