ഗുണമേന്മയുള്ള ഉല്‍പാദകര്‍ വിപണിയിലെത്തിക്കുന്ന ഉല്‍പ്പന്നങ്ങള്‍ തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
കേരളത്തിലെ മണ്ണില്‍ നിന്നു വേര്‍തിരിച്ചെടുത്ത ജീവാണുക്കളെ വര്‍ധിപ്പിച്ചുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ (പ്രധാനമായും കേരളത്തില്‍ ഉല്‍പാദകരുടെ ഉല്‍പ്പന്നങ്ങള്‍) ഉപയോഗിക്കുക.
പ്രവര്‍ത്തനകലാവധി കഴിഞ്ഞ ജീവാണുമിശ്രിതങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.
ജീവാണുമിശ്രിതങ്ങളില്‍ നേരിട്ടു സൂര്യപ്രകാശം പതിക്കാതെ സൂക്ഷിക്കുക.
ജീവാണുക്കളുടെ വളര്‍ച്ചയും പ്രവര്‍ത്തനവും ത്വരിതപ്പെടുത്തുന്നതിന് അവയ്ക്കു നിര്‍ദേശിച്ചിരിക്കുന്ന അതേ രീതിയില്‍ തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
വേനല്‍ക്കാലങ്ങളില്‍ ജീവാണുമിശ്രിതങ്ങള്‍ ഉപയോഗിക്കുന്നതിനോടൊപ്പം ജലസേചനം നല്‍കുന്നതിനു ശ്രദ്ധിക്കണം. വിശേഷിച്ച് ജീവാണുവളങ്ങളുടെ കാര്യത്തില്‍ ഇക്കാര്യം ഏറെ പ്രസക്തമാണ്.