ഭൂമധ്യരേഖയ്ക്ക് 500 അക്ഷാംശത്തില്‍ വരള്‍ച്ചയില്ലാത്ത ഈര്‍പ്പമുള്ള കാലാവസ്ഥയിലാണ് ഹെവിയ (റബ്ബര്‍) വളരുന്നത്. എന്നാല്‍ ഇന്ന് ഭൂമധ്യരേഖയ്ക്ക് 290 വടക്കും 220 വരെയുള്ള പ്രദേശങ്ങളിലേക്ക് റബ്ബര്‍ വ്യാപിച്ചിരിക്കുന്നു. റബ്ബറിന്‍റെ ശരിയായ വളര്‍ച്ചയ്ക്കും ഉല്‍പ്പാദനത്തിനും 2,000-3000 മി.മീ. സമാന വിതരണ സ്വഭാവമുള്ള വാര്‍ഷിക വര്‍ഷപാതം അത്യാവശ്യമാണ്. വലിയ വ്യതിയാനമില്ലാത്ത 21-230 സെല്‍ഷ്യസ് താപനിലയാണ് റബ്ബറിന്‍റെ വളര്‍ച്ചയ്ക്ക് ഉത്തമം. വര്‍ഷം മുഴുവന്‍ 70-95% ആര്‍ദ്രതയുള്ള ഈര്‍പ്പമുള്ള അന്തരീക്ഷമാണ് റബ്ബറിന് യോജിച്ചത്. കാറ്റും, കൊടുങ്കാറ്റും വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. വളര്‍ന്നുവരുന്ന ചെടികളില്‍ കാറ്റ് വളര്‍ച്ചയുടെ മുരടിപ്പിന് കാരണമാകുമ്പോള്‍ പ്രായം ചെന്ന മരങ്ങളില്‍ കാറ്റ് മൂലം വേരോടെ മറിഞ്ഞുവീഴുക, തായ്ത്തടി പൊട്ടിപ്പോകുക, ശിഖരങ്ങള്‍ ഒടിഞ്ഞു പോകുക എന്നീ പ്രശ്നങ്ങളും കാണാം. സമുദ്രനിരപ്പില്‍നിന്നും 450 മീ. ഉയരത്തില്‍ വരെ റബ്ബര്‍ മരങ്ങള്‍ തഴച്ചുവളരും. മണ്ണ് സംരക്ഷണമാര്‍ഗങ്ങള്‍ അവലംബിക്കുകയാണെങ്കില്‍ 45 ഡിഗ്രി ചരിവുള്ള സ്ഥലത്തും റബ്ബര്‍ നന്നായി വളര്‍ത്താം. എന്നാല്‍ 5-15 ഡിഗ്രി ചെരിവുള്ള, ഉയര്‍ന്നും താഴ്ന്നും കിടക്കുന്ന ഭൂപ്രദേശമാണ് ഉത്തമം.
വിവിധയിനം മണ്ണില്‍ ജലനിരപ്പിന് മണ്‍നിരപ്പില്‍നിന്ന് 100 സെ.മീ. അധികം താഴ്ചയും വേണം. റബ്ബര്‍ വളരുന്നതിന് ഏറ്റവും അനുയോജ്യമായ അമ്ലക്ഷാരസൂചിക (pH) 5 മുതല്‍ 6.5 വരെയാണ്. എന്നാല്‍ 3.8 മുതല്‍ 8 വരെയും ആയാലും റബ്ബര്‍ വളര്‍ത്താം.
www.karshikarangam.com