വിത്ത് നടീല്‍
കൃഷിസ്ഥലത്തു തന്നെ നേരിട്ട് റബ്ബര്‍ വിത്തുകള്‍ നടുന്ന രീതിയാണ് വിത്തു നടീല്‍ എന്നു പറയുന്നത്.
തൈക്കുറ്റികള്‍
തവാരണയില്‍നിന്നും പറിച്ചെടുത്ത തൈകളുടെ തലപ്പുഭാഗവും വേരിന്‍റെ അറ്റവും നടുന്നതിനുമുമ്പ് മുറിച്ചുമാറ്റി തയാര്‍ ചെയ്യുന്നതാണ് തൈക്കുറ്റികള്‍.
ബഡ്ഡുകുറ്റികള്‍:
ഒട്ടിച്ച ചെടികള്‍ ബഡ്ഡ് പിടിച്ചശേഷം പറിച്ചെടുത്ത് ഒട്ടുപാടിന് 7.5 സെ.മീ. മുകളില്‍ വെച്ച് ബഡ്ഡിന് വിപരീത ദിശയില്‍ ചരിച്ചു മുറിക്കുക. മുറിഭാഗം മെഴുക് ഉപയോഗിച്ചു മൂടിവയ്ക്കണം ഇതിനുശേഷം തായ്വേരും പാര്‍ശ്വമൂലങ്ങളും ചെത്തി മാറ്റുകയും വേണം.
കൂടത്തൈകള്‍:
പോളിബാഗുകളില്‍ വളര്‍ത്തിയ തൈകളില്‍ ഗ്രീന്‍ ബഡ്ഡിങ് നടത്തിയോ അല്ലെങ്കില്‍ ബഡ്ഡുകുറ്റികള്‍ കവറില്‍ വളര്‍ത്തുകയോ ചെയ്യാം. രണ്ടാമതു പറഞ്ഞതുപോലെ ചെയ്യുമ്പോള്‍ ഐകരൂപ്യമുള്ള നല്ല വളര്‍ച്ചയുള്ള ചെടികള്‍ തെരഞ്ഞെടുക്കാവുന്നതാണ്. തൈകള്‍ വളര്‍ത്തി ബഡ്ഡു ചെയ്യുമ്പോള്‍ ചില വേരു തൈകളുടെ വളര്‍ച്ചമുരടിപ്പും, ഒട്ടിക്കലില്‍ ഉണ്ടാവുന്ന പിഴവുകളും മൂലം ബാഗുകള്‍ നഷ്ടപ്പെടാനിടയുണ്ട്. തൈകള്‍ക്ക് 2-3 ചുറ്റ് ഇലകളോ അഥവാ 6-7 ചുറ്റ് ഇലകളോ വന്നതിനുശേഷം കാണ്ഡത്തിനും വേരിനും കേടുകൂടാത്ത രീതിയില്‍ പറിച്ചുനടണം. ഇതിനായി 55-65 സെ.മീ. x 25-35 സെ.മീ. വലിപ്പമുള്ള എല്‍.ഡി.പി.ഇ.യുടെ 400-500 ഗേയ്ജ് ഉള്ളതോ അഥവാ എഫ്.ഡി.പി.ഇ.യുടെ 300-400 ഗേജ് ഉള്ളതോ ആയ കവറുകളോ ആണ് ഉപയോഗിക്കേണ്ടത്.
തൈക്കുറ്റിയിലെ ബഡ്ഡിങ്:
ചെടികളില്‍ ബഡ്ഡ് പാടിനു മുകളില്‍ വെച്ചു മുറിച്ചു നീക്കുന്നു. അതിനുശേഷം ഒട്ടിച്ച മുകുളത്തെ വളരാന്‍ അനുവദിക്കുന്നു. കടയില്‍ നിന്നും 45 അഥവാ 60 സെ.മീ. നീളത്തില്‍ തായ്വേര് മുറിച്ചുമാറ്റുന്നു. ബഡ്ഡിനു മുകളില്‍ 2.4 സെ.മീ. ഉയരത്തിലോ, 60 സെ.മീ. ഉയരത്തിലോ കാണ്ഡവും മുറിച്ചുമാറ്റുന്നു. ഇതിനെ മിനി സ്റ്റംപ്, മാക്സി സ്റ്റംപ് എന്ന് യഥാക്രമം വിളിക്കുന്നു. കുറ്റികള്‍ എത്രയും പെട്ടെന്നു പറിച്ചു നട്ട് ബഡ്ഡിന്‍റെ നല്ല വളര്‍ച്ച ഉറപ്പുവരുത്തണം.
www.karshikarangam.com