റബ്ബര്‍ തോട്ടത്തില്‍ മണ്ണിലെ ജലാംശം നിലനിര്‍ത്താനും ഘടന മെച്ചപ്പെടുത്താനും ഫലഭൂയിഷ്ഠി വര്‍ധിപ്പിക്കാനുമാണ് ആവരണവിളകള്‍ വളര്‍ത്തുന്നത്. പയറുവര്‍ഗ്ഗത്തില്‍പ്പെട്ട പുറേറിയ ഫാസിയോ ലോയ്ട്സ് എന്ന ചെടിയാണ് ഏറ്റവും നല്ല ആവരണവിളയായി കണ്ടിരിക്കുന്നത്. ഇതു പെട്ടെന്ന് വേരു പിടിക്കുകയും വളരുകയും ചെയ്യും. കലപ്പഗോണിയം മ്യൂക്കണോയ്സ്ഡ്, സെന്‍റോസിമ പ്യൂബിസെന്‍സ്, മ്യൂക്കുണ ബ്രാക്റ്റിയേറ്റ എന്നീ വിളകളും ഹെക്ടറിന് 3-4.5 കി.ഗ്രാം വിത്ത് എന്ന തോതില്‍ നടാറുണ്ട്. ഇവയുടെ വിത്തിന്‍റെ പുറംതൊലി കാഠിന്യമുള്ളതാകയാല്‍ വിതയ്ക്കുന്നതിനു മുമ്പ് ആസിഡും ചൂടുവെള്ളവും ഉപയോഗിച്ചോ ഉരച്ചു കട്ടികളഞ്ഞോ വിത്ത് പരിചരണം ചെയ്യണം. ഇപ്രകാരം ചെയ്താല്‍ അങ്കുരണശേഷി വര്‍ധിക്കുന്നതാണ്. നേരത്തെ പരിചരണം കഴിഞ്ഞ വിത്തുകള്‍ തുല്യ അളവ് റോക്ഫോസ്ഫേറ്റുമായി കലര്‍ത്തി നിരയായോ, തുല്യ അകലത്തിലെടുത്ത ചതുരക്കുഴികളിലോ റബ്ബര്‍ ചെടിയുടെ വരികള്‍ക്കിടയിലൂടെ വിതയ്ക്കാം. പുതിയ തോട്ടങ്ങളാണെങ്കില്‍ വെട്ടിത്തെളിക്കല്‍ കഴിയുമ്പോള്‍ തന്നെ ആവരണവിളയുടെ വിത്തും വിതയ്ക്കേണ്ടതാണ്. പഴയ തോട്ടങ്ങളില്‍ പുതുകൃഷി ചെയ്യുമ്പോള്‍ റബ്ബര്‍ നടുന്നതിന്‍റെ ഒരു വര്‍ഷം മുന്നിട്ട് ആവരണവിളകള്‍ നടാം.
www.karshikarangam.com