പുതയിടല്‍
പ്രായം കുറഞ്ഞ ചെടികളെ തീവ്രമായ വരള്‍ച്ചയില്‍നിന്നും രക്ഷിക്കാനും മണ്ണ് സംരക്ഷണത്തിനും വേണ്ടിയാണ് പുതയിടുന്നത്. പ്രായം കുറഞ്ഞ ചെടിയുടെ കടയില്‍ ഉണക്കയില, പുല്ല്, ആവരണവിളകളുടെ ഇല, ആഫ്രിക്കന്‍ പായല്‍ എന്നിവ ഉപയോഗിച്ച് പുതയിടാം. നവംബര്‍ മാസമാണ് പുതയിടാന്‍ ഏറ്റവും അനുയോജ്യം.
കളനിയന്ത്രണം
വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ കളകളും റബ്ബര്‍ച്ചെടികളും തമ്മില്‍ സൂര്യപ്രകാശം. ജലാംശം, സസ്യപോഷകങ്ങള്‍ എന്നിവയ്ക്കുവേണ്ടി മല്‍സരിക്കാറുണ്ട്. അതിനാല്‍ റബ്ബര്‍ തോട്ടങ്ങളിലെ ഒരു പ്രധാന കൃഷിപ്പണിയാണ് കളനിയന്ത്രണം. ചെടികളുടെ വളര്‍ച്ചയുടെ ആദ്യകാലങ്ങളില്‍ പ്യൂറ്റേറിയ ഫാസിലോയ്സ്ഡ് എന്ന ചെടി ഒരു ആവരണവിളയായി കൃഷിചെയ്യുന്നത് കളനിയന്ത്രണത്തിനു സഹായിക്കും. ആവരണ വിളകള്‍ ഇല്ലാത്ത തോട്ടങ്ങളിലും തട്ടുകളിലും കളകള്‍ പറിച്ചു നീക്കുകയോ രാസകളനാശിനികള്‍ ഉപയോഗിക്കുകയോ ആവാം. കളകള്‍ മുളയ്ക്കാതിരിക്കാന്‍ വേണ്ടി ഡയൂറോണ്‍ (ഹെക്ടറിന് 2 കി.ഗ്രാം) എന്ന കളനാശിനി അഥവാ സീമീ സൈല്‍ (ഹെക്ടറിന് 3 കി.ഗ്രാം). 700 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാവുന്നതാണ്. വളര്‍ന്നുകഴിഞ്ഞ കളകളെ നിയന്ത്രിക്കാന്‍ 400 ലിറ്റര്‍ വെള്ളത്തില്‍ 2 ലിറ്റര്‍ എന്ന കണക്കില്‍ ഗ്ലൈഫോസേറ്റ് മൂന്നു മാസം കൂടുമ്പോള്‍ ഉപയോഗിക്കാം. മിക്കവാറും കളനാശിനികള്‍ ആവരണ വിളകള്‍ക്കു ദോഷഫലം ചെയ്യുന്നതിനാല്‍ അവ വളരുന്നതുവരെ കളകള്‍ പറിച്ചുകളയുന്നതാണ് ഏറ്റവും നല്ല രീതി.
www.karshikarangam.com