കൃഷിരീതിയും സസ്യസംരക്ഷണവും കുമിഴിന്‍റേതുപോലെതന്നെ. ചെടികള്‍ തമ്മിലുള്ള അകലം 15 അടിവരെയാകാം. തനിവിളയാണെങ്കില്‍ 190 തൈകള്‍ വരെ ഒരേക്കറില്‍ നടാനാകും. പത്താം വര്‍ഷം വിളവെടുപ്പിന് പാകമാകും. ഒരു മരത്തില്‍നിന്ന് 120 കി.ഗ്രാം വരെ കാതല്‍ ലഭിക്കും. രക്തചന്ദനത്തിന്‍റെ കാതലാണ് ഔഷധയോഗ്യമായ ഭാഗം. തലവേദന, രക്താര്‍ശസ്, രക്താതിസാരം, ഛര്‍ദി, രക്തപിത്തം എന്നിവയുടെ ചികില്‍സയ്ക്ക് രക്തചന്ദനം ഉപയോഗിക്കാറുണ്ട്. ചര്‍മപ്രശ്നങ്ങള്‍ക്കും പ്രതിവിധിയാണ്. ലക്ഷ്മണാരിഷ്ടം, പ്രസാരിണിതൈലം, അഷ്ടാരിഗുളിക, ചാര്‍ങ്ങ്യേരാദിഗുളിക എന്നിവ രക്തചന്ദനം ചേര്‍ത്ത പ്രധാന ഔഷധങ്ങളാണ്.
www.karshikarangam.com