റബര്‍/തെങ്ങിന്‍തോട്ടങ്ങളില്‍ ഇടവിളയായി കൃഷിചെയ്യാവുന്ന ഔഷധസസ്യമാണ് ഓരില. രണ്ടു ടണ്‍ ജൈവവളം ചേര്‍ത്ത് ഉഴുത് പാകപ്പെടുത്തിയ പൊടിമണ്ണില്‍ വര്‍ഷകാലാരംഭത്തില്‍ നാലിരട്ടി മണല്‍ചേര്‍ത്ത് വിത്തു വിതയ്ക്കാം. ഒക്ടോബര്‍ മാസത്തില്‍ വിത്തു ശേഖരിച്ചശേഷം പറിച്ചുണക്കി വിപണനം നടത്താം. ഓരില പ്രത്യേകം നനയ്ക്കേണ്ടതില്ല. 700 കി.ഗ്രാം ഉണങ്ങിയ സസ്യവും അഞ്ചു കി.ഗ്രാം വിത്തും ഓരിലയില്‍നിന്നും ലഭിക്കും. ദശമൂലത്തിലെ പ്രധാന ചേരുവയാണിത്. സമൂലം ഔഷധയോഗ്യമാണെന്നുള്ളതാണ് ഇതിന്‍റെ പ്രത്യേകത. ഹൃദ്രോഗം, സര്‍വാംഗംവേദന, നീര് തുടങ്ങിയവയുടെ ചികില്‍സയ്ക്ക് ഉപയോഗിക്കുന്നു. ഓരിലയടങ്ങിയിട്ടുള്ള പ്രധാന ഔഷധങ്ങളാണ് മധ്യയഷ്ടാദികഷായം, വലിയനാരായണാദിതൈലം, കല്യാണഘൃതം, ച്യവനപ്രാശം എന്നിവ.
www.karshikarangam.com