തുളസിയും തുളസിത്തറയുമില്ലാത്ത വീടുകള്‍ കേരളത്തില്‍ ചുരുക്കമാണ്. എല്ലാ സംസ്ഥാനക്കാരും ആരാധനയ്ക്കു പ്രത്യേകിച്ചും വിഷ്ണുപൂജയ്ക്കെടുക്കുന്ന തുളസി ഒരു പരിപാലനവിളയായിട്ടാണ് കരുതപ്പെടുന്നത്. ക്ഷേത്രമതില്‍ക്കെട്ടുകള്‍ക്കകത്ത് വളര്‍ന്നും പൂക്കടകളില്‍ അമര്‍ന്നും കഴിയുന്ന തുളസിയുടെ ഇലയും, കതിരും, തണ്ടുമെല്ലാം ഔഷധമായിട്ടുപയോഗിച്ചു വരുന്നു. കൃഷ്ണവര്‍ണത്തിലുള്ള കൃഷ്ണതുളസി, വെള്ളനിറത്തിലുള്ള രാമതുളസി, കര്‍പ്പൂരതുളസി, കാട്ടുതുളസി എന്നിവയെല്ലാം തുളസിച്ചെടിയുടെ വകഭേദങ്ങളാണ്.
തുളസിയില നീര് പനികുറയ്ക്കാനും തുളസികഷായം ജലദോഷത്തിനും പനിക്കും സിദ്ധൗഷധമാണ്. കാര്‍കൂന്തലില്‍ തുളസികതിര്‍ ചൂടുന്നത് അഴക് വര്‍ധിപ്പിക്കാന്‍ മാത്രമല്ല പേനിനെ കൊല്ലാനും പറ്റിയതാണത്രേ. തുളസിയുടെ കമ്പുകള്‍ മുറിച്ചു മണിയാക്കി മാറ്റി ഉണ്ടാക്കുന്ന തുളസിമാല ധരിക്കാന്‍ അതിവിശേഷവുമാണ്.
വേനല്‍ക്കു കതിരിലെ വിത്തുപൊട്ടി വീണ് വര്‍ഷത്തില്‍ ധാരാളം തൈകള്‍ ചെടിച്ചുവട്ടില്‍ പൊട്ടിമുളച്ചുണ്ടായിക്കൊള്ളും. ഇലയില്‍നിന്നു വാറ്റിയെടുക്കുന്ന തുളസിത്തൈലം വിലപിടിച്ചതാണ്. രാമസതുളസിയുടെ ഇലയ്ക്കു രൂക്ഷഗന്ധമാണ്. മാറ്റും കോയിലുമൊക്കെ വരുന്നതിനുമുമ്പ് മുറികളില്‍ കാട്ടുതുളസി (നായത്തുളസി)ച്ചെടി കെട്ടിത്തൂക്കുമായിരുന്നു. മൂളിപ്പാടി നടക്കുന്ന കൊതുകുകളെ ആകര്‍ഷിച്ച് ഒരു സ്ഥലത്ത് കുടിയിരുത്താനാണിങ്ങനെ ചെയ്തിരുന്നത്. കായീച്ചകളെ നിയന്ത്രിക്കാന്‍ ആധുനിക കൃഷിക്കാര്‍ തുളസിക്കെണി വരെ ഒരുക്കാറുണ്ടല്ലോ.
www.karshikarangam.com