ഇടത്തരം മരമാണ് കൂവളം. കൃഷിരീതി കുമിഴിന്‍റേതുപോലെതന്നെ. പക്ഷേ, ചെടികള്‍ തമ്മിലുള്ള അകലം 10 അടി മതി. ഏക്കറില്‍ നാനൂറോളം ചെടികള്‍ നടാം. പത്താംവര്‍ഷം വിളവെടുപ്പിനു പാകമാകും. ഒരു മരത്തില്‍നിന്ന് 200 കി.ഗ്രാം വേരു ലഭിക്കും. വേര്, ഇല, കായ് എന്നിവയാണ് ഔഷധയോഗ്യമായ ഭാഗങ്ങള്‍. ഉഷ്ണകാലത്ത് കൂവളത്തിന്‍റെ ഫലമുപയോഗിച്ച് ഉത്തരേന്ത്യയില്‍ സര്‍ബത്തുണ്ടാക്കാറുണ്ട്. കൂവളത്തില പ്രകൃതിദത്ത മള്‍ട്ടിവിറ്റാമിന്‍ ടോണിക്കും വിഷഹാരിയുമായതിനാല്‍ പ്രകൃതിചികില്‍സയില്‍ ഏറെ പ്രധാനപ്പെട്ടതാണ്. അതിസാരം, ചെവിവേദന, ചെവിപഴുപ്പ്, ആസ്ത്മ, ചൊറി, ചിരങ്ങ്, പ്രമേഹം തുടങ്ങിയവയുടെ ചികില്‍സയ്ക്കും കൂവളം ഉപയോഗിക്കുന്നു. ദശമൂലാരിഷ്ടം, അസനവില്വാദിതൈലം, ധന്വന്തരാരിഷ്ടം, ച്യവനപ്രാശം, മാനസമിത്രം ഗുളിക എന്നിവ കൂവളം ചേരുവയായ ഔഷധങ്ങളാണ്.
www.karshikarangam.com