കൃഷിരീതിയും സസ്യസംരക്ഷണവും കൂവളത്തിന്‍റേതുപോലെതന്നെ. ഒരേക്കറില്‍ തനിവിളയായി നാനൂറോളം തൈകള്‍ നടാം. പതിനഞ്ചാം വര്‍ഷം വിളവെടുക്കാം. ഒരു മരത്തില്‍നിന്നു 300 കി.ഗ്രാംവരെ വേര് ലഭിക്കും. വേരാണ് ഔഷധയോഗ്യമായ ഭാഗം. പലകപ്പയ്യാനിയുടെ തടി തീപ്പെട്ടിനിര്‍മ്മാണത്തിനുപയോഗിക്കാറുണ്ട്. അതിസാരം, നെഞ്ചുവേദന, നീര്, വയറിളക്കം എന്നിവയുടെ ചികില്‍സയില്‍ ഉപയോഗിക്കുന്നു. പലകപ്പയ്യാനി അടങ്ങിയ പ്രധാന ഔഷധങ്ങള്‍ ദശമൂലാരിഷ്ടം, ധന്വന്തരാരിഷ്ടം, ദ്രാക്ഷാദികഷായം, വീരതരാദികഷായം, ച്യവനപ്രാശം തുടങ്ങിയവയാണ്.
www.karshikarangam.com