കൃഷിരീതിയും സസ്യസംരക്ഷണവും കുമിഴിന്‍റേതിനു സമാനമാണ്. പതിനഞ്ചാം വര്‍ഷം വിളവെടുക്കാം. ഒരേക്കറില്‍ തനിവിളയായി ഏതാണ്ട് 100 മരങ്ങള്‍ നടാവുന്നതാണ്. ഒരു മരത്തില്‍നിന്നു 500 കി.ഗ്രാമോളം വേര് ലഭിക്കും. വേര്, പൂവ്, തൊലി എന്നിവയാണ് മരുന്നുണ്ടാക്കാനുപയോഗിക്കുന്നത്. ബോട്ട്, ഫര്‍ണിച്ചര്‍ എന്നിവയുണ്ടാക്കാന്‍ തടിയും ഉപയോഗിക്കാറുണ്ട്. വാതം, എക്കിള്‍, മൂത്രതടസ്സം എന്നിവയുടെ ചികില്‍സയ്ക്ക് പൂപ്പാതിരി ഉപയോഗിക്കാറുണ്ട്. ദശമൂലാരിഷ്ടം, ധന്വന്തരാരിഷ്ടം, ദ്രാക്ഷാദികഷായം, ച്യവനപ്രാശം എന്നിവ പൂപ്പാതിരി ചേര്‍ന്ന ഔഷധങ്ങളാണ്.
www.karshikarangam.com