10-15 അടിവരെ മാത്രം ഉയരം വയ്ക്കുന്ന ചെറു ഔഷധമരമാണ് മുഞ്ഞ. അരയടി ആഴവും ചതുരവുമുള്ള കുഴികളില്‍ രണ്ടു കിലോഗ്രാം ജൈവവളവും മേല്‍മണ്ണുമിട്ടുമൂടി വര്‍ഷകാലാരംഭത്തില്‍ തൈകള്‍ നടുന്നു. തമ്മില്‍ 8 അടി അകലമാകാം. സസ്യസംരക്ഷണം കൂവളത്തിന്‍റേതുപോലെതന്നെയാണ്. തനിവിളയായാണ് നടുന്നതെങ്കില്‍ ഒരേക്കറില്‍ ഏതാണ്ട് 650 തൈകള്‍ നടാം. പത്താംവര്‍ഷം വിളവെടുപ്പ് നടത്താം. ഒരു ചെടിയില്‍നിന്ന് ഏതാണ്ട് 50 കി.ഗ്രാം വേരു കിട്ടും. മുഞ്ഞ സമൂലം ഔഷധയോഗ്യമാണ്. അര്‍ശസ്, ഊരുസ്തംഭം, പ്രമേഹം, ഹൃദ്രോഗം എന്നിവയുടെ ചികില്‍സയില്‍ ഉപയോഗിക്കുന്നു. മുഞ്ഞയുടെ വിവിധ ഭാഗങ്ങള്‍ ചേര്‍ന്ന പ്രധാന ഔഷധങ്ങള്‍ ദശമൂലാരിഷ്ടം, ത്രിഫല, നാരായണാദിതൈലം, ച്യവനപ്രാശാദികഷായം, ധന്വന്തരാരിഷ്ടം എന്നിവയാണ്.
www.karshikarangam.com