കൃഷിരീതിയും സസ്യസംരക്ഷണവും കുമിഴിന്‍റേതുപോലെതന്നെ. തനിവിളയാണെങ്കില്‍ ഏക്കറില്‍ 100 തൈകള്‍ നടാം. സാധാരണ തൈകള്‍ എട്ടാം വര്‍ഷവും ഗ്രാഫ്റ്റ് തൈകള്‍ നാലാം വര്‍ഷവും കായ്ച്ചുതുടങ്ങുന്നു. 5-10 കി.ഗ്രാംവരെ നെല്ലിക്ക ഒരു മരത്തില്‍നിന്നു ലഭിക്കുന്നു. കായ്, വേര്, തൊലി എന്നിവ ഔഷധയോഗ്യമാണ്. നേത്രരോഗങ്ങള്‍, മലബന്ധം, പ്രമേഹം, അമ്ലപിത്തം, മൂത്രതടസം എന്നിവയുടെ ചികില്‍സയ്ക്കുപയോഗിക്കുന്നു. നെല്ലിക്ക ചേര്‍ന്ന ഔഷധങ്ങള്‍ ആയുര്‍വേദത്തിലും മറ്റും നിരവധിയാണ്. ദശമൂലാരിഷ്ടം, അശോകാരിഷ്ടം, ഭൃംഗരാജതൈലം, ബ്രഹ്മിഘൃതം, ച്യവനപ്രാശം എന്നിവയില്‍ നെല്ലിക്ക ഉപയോഗിക്കുന്നു.
www.karshikarangam.com