വലിയ മരമായി വളരുന്നതാണ് താന്നി. രണ്ടടി ആഴത്തിലും സമചതുരത്തിലും എടുത്ത കുഴികളില്‍ 20 കി.ഗ്രാം ജൈവവളവും മേല്‍മണ്ണും ചേര്‍ത്ത് കുഴി മൂടി വര്‍ഷകാലാരംഭത്തില്‍ തൈകള്‍ നടുന്നു. ചെടികള്‍ തമ്മിലുള്ള അകലം 20 അടി വേണം. തനിവിളയാണെങ്കില്‍ ഒരേക്കറില്‍ 100 മരങ്ങള്‍ നടാവുന്നതാണ്. സസ്യസംരക്ഷണം കുമിഴിന്‍റേതുപോലെതന്നെ. ദീര്‍ഘകാലം ഫലം നല്‍കുന്ന മരമാണിത്. 20-80 കി.ഗ്രാം വരെ കായ് ലഭിക്കാറുണ്ട്. താന്നിക്കയുടെ തോടാണ് ഔഷധയോഗ്യമായ ഭാഗം. തൊണ്ടചൊറിച്ചില്‍, ചുമ, നേത്രരോഗങ്ങള്‍, പാണ്ടുരോഗം തുടങ്ങിയവയുടെ ചികില്‍സയ്ക്ക് ഉപയോഗിക്കുന്നു. ത്രിഫലചൂര്‍ണം, കുമാര്യാസവം, ഭൃംഗരാജാദിതൈലം, മഹാതിക്തകം കഷായം, പശാഗുളിച്യാദികഷായം തുടങ്ങിയവ താന്നിക്കത്തോട് ചേര്‍ന്ന ഔഷധങ്ങളാണ്.
www.karshikarangam.com